108MP ക്യാമറയും 5,800mAh ബാറ്ററിയുമായി വീണ്ടുമൊരു 5ജി ഫോൺ പുറത്തിറക്കി ഹോണർ! X50 GT ലോഞ്ച് ചെയ്തു
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്കും പ്രതീക്ഷകൾ പകർന്നുകൊണ്ട് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. Honor X50 GT എന്ന് പേരിട്ടിരിക്കുന്ന ഈ 5ജി ഫോൺ നിലവിൽ ചൈനയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്കും ഈ ഫോൺ എത്തിയേക്കും.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഹോണർ 90 5ജി എന്നൊരു സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഹോണറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിയ സ്മാർട്ട്ഫോൺ കൂടിയായിരുന്നു അത്. വിപണിയിൽ ലഭ്യമായിരുന്ന പല പ്രമുഖ ബ്രാൻഡുകളുടെയും പ്രീമിയം സ്മാർട്ട്ഫോണുകളിലെ മികച്ച ഫീച്ചറുകൾ ഹോണർ 90 കുറഞ്ഞ വിലയിൽ അവതരിപ്പിച്ചു.

അതിനാൽത്തന്നെ ഹോണറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമായിരുന്നു. പുതിയ വർഷത്തിൽ പുതിയ X50 GT ഇന്ത്യയിലും അവതരിപ്പിപ്പുകൊണ്ട് ബജറ്റ് വിലയിൽ ഇന്ത്യയിൽ ലഭ്യമായിരിക്കുന്ന 5ജി ഫോണുകൾക്ക് ഒരു വെല്ലുവിളി ഉയർത്താൻ ഹോണർ എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഹോണർ X50 GTയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
6.78 ഇഞ്ച് 1.5K (2,652 x 1,200 പിക്‌സൽ) കർവ്ഡ് OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,920Hz PWM ഡിമ്മിംഗ് റേറ്റ്, 1,000Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1,000Hz, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, HDR10 പിന്തുണ എന്നിവ ഹോണർ X50 GTയിൽ നൽകുന്നു.
അഡ്രിനോ 730 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 16GB വരെ റാമും 1TB വരെ ഓൺബോർഡ് സ്റ്റോറേജും ഹോണർ X50 GT നൽകുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 7.2 ഉപയോഗിച്ചാണ് ഫോൺ ഷിപ്പ് ചെയ്യുന്നത്.
108 മെഗാപിക്സൽ സാംസങ് HM6 പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 35W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,800mAh ബാറ്ററിയാണ് ഹോണർ ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.
ഡ്യുവൽ നാനോ സിം പിന്തുണ, 5G, 4G VoLTE, Wi-Fi, Bluetooth 5.1, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയും ഹോണർ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിൽ നൽകിയിട്ടുണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കുള്ള IP53 റേറ്റിങ്ങും X50 GTയിലുണ്ട്.

വില: ഹോണർ X50 GT 5ജിയുടെ 12GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 2,199 യുവാൻ (ഏകദേശം 25,600 രൂപ) ആണ് വില. 16GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 2,399 യുവാൻ (ഏകദേശം 27,900 രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഹോണർ X50 GT 5ജിയുടെ ഏറ്റവും ഉയർന്ന വേരിയന്റായ 16GB റാം + 1TB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 2,599 യുവാൻ (ഏകദേശം 30,200 രൂപ, 30,200 രൂപ) വില നൽകണം. ഫാന്റസി നൈറ്റ് ബ്ലാക്ക്, സിൽവർ വിങ്ങ്ഡ് ഗോഡ് ഓഫ് വാർ കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോണുകൾ എത്തുന്നത്.


Click it and Unblock the Notifications








