അമ്പട കേമാ...സണ്ണി കുട്ടാ! ഹോണർ X60 പ്ലസ് ലോഞ്ച് ചെയ്തു
ഹോണറിൻ്റെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ ഹോണർ എക്സ് 60 പ്ലസ് (പ്ലേ 60 പ്ലസ് എന്നും അറിയപ്പെടുന്നു) ചൈനയിൽ അവതരിപ്പിച്ചു. ഈ ഡിവൈസ് 12 ജിബി റാം, 512 ജിബി സ്റ്റോറേജ്, 35W റാപ്പിഡ് ചാർജിംഗ്, 6000mAh ബാറ്ററി, 50 എംപി മെയിൻ ക്യാമറ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഇതിന് പ്രീമിയം ഡിസൈനും പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP64 റേറ്റിംഗും ഉണ്ട്. 720 x 1610 പിക്സൽ HD+ റെസല്യൂഷനും 120Hz റീഫ്രഷ് റേറ്റും ഉള്ള 6.77 ഇഞ്ച് LCD ഡിസ്പ്ലേയാണ് ഹോണർ എക്സ് 60 പ്ലസ് അവതരിപ്പിക്കുന്നത്.
എൽസിഡി ഡിസ്പ്ലേ ആണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്. ഈ ഫീച്ചർ ബജറ്റ് മോഡലുകൾക്ക് സാധാരണമാണ്. എന്നാൽ ഇതിൽ നൽകിയിട്ടുള്ള ഉയർന്ന റീഫ്രഷ് റേറ്റ് ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കൽ ആണ് എന്നതിൽ സംശയമില്ല. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള മാജിക് ഒഎസിലാണ് ഉപകരണം പ്രവർത്തിക്കുന്നത്.

ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് ബജറ്റിന് അനുയോജ്യമായ വിലയിൽ മിഡ് റേഞ്ച് പ്രകടനം ഉറപ്പാക്കുന്നു. വെർച്വൽ 8 ജിബി റാം പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. മെമ്മറി വേരിയൻ്റുകൾ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്: 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്.
ഫോണിന് ഡ്യുവൽ നാനോ-സിം സ്ലോട്ടുകൾ സപ്പോർട്ട് ചെയ്യുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഇതിന് ഉണ്ട്. കൂടാതെ താഴെ പോർട്ടഡ് സ്പീക്കറും ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. 35W റാപ്പിഡ് ചാർജിംഗ് പിന്തുണയുള്ള 6000mAh ൻ്റെ വലിയ ബാറ്ററി ശേഷി ഉണ്ടായിരുന്നിട്ടും ഉപകരണം 8.24mm കട്ടിയുള്ള ഒരു മെലിഞ്ഞ പ്രൊഫൈൽ നിലനിർത്തുന്നു. വെറും 198 ഗ്രാം ഭാരം മാത്രമാണ് ഈ ഡിവൈസിന് ഉള്ളത്.
ഹോണർ എക്സ് 60 പ്ലസ് മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഫാൻ്റം നൈറ്റ് ബ്ലാക്ക്, മൂൺ ഷാഡോ വൈറ്റ്, വണ്ടർലാൻഡ് ഗ്രീൻ എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള കളർ ഓപ്‌ഷനുകൾ. ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഉപകരണമായിട്ടും ഈ ചോയ്‌സുകൾ അതിൻ്റെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു.
വിലനിർണ്ണയവും ലഭ്യതയും: 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള മോഡലിന് ഹോണർ എക്‌സ് 60 പ്ലസിൻ്റെ വില CNY 1,299 അതായത് ഏകദേശം 17,205 രൂപ മുതൽ ആരംഭിക്കുന്നു. 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ഉയർന്ന മോഡലിന് CNY 1,499 അതായത് ഏകദേശം 19,543 രൂപ ആണ് വില.
ഉപകരണം ചൈനീസ് വിപണിയിൽ അവതരിപ്പിച്ചതിനാൽ, ഉടൻ തന്നെ ഇന്ത്യയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ഹോണർ എക്സ് 60 പ്ലസ് ലോഞ്ച് ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണർ മുമ്പ് ഇന്ത്യയിൽ ഹോണർ 90, ഹോണർ X9b തുടങ്ങിയ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കളിൽ നിന്ന് നല്ല പ്രതികരണം ആണ് ഹോണറിന് ലഭിച്ചത്.
ബജറ്റ് കേന്ദ്രീകൃതമായ ഹോണർ X60 പ്ലസ്, 20,000 രൂപയിൽ താഴെ വില ഉള്ളതിനാൽ മത്സരാധിഷ്ഠിത വില കാരണം ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് കാര്യമായ താൽപ്പര്യം ആകർഷിക്കുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യയിൽ ഉടനെ ലോഞ്ച് ആക്കാനുള്ള തീരുമാനം കമ്പനി എടുക്കുമായിരിക്കണം. ഇത് രാജ്യത്ത് ഉടൻ ലോഞ്ച് ആകാനായി നിരവധി ഫോൺ ആരാധകർ കാത്തിരിക്കുകയാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








