Home
Mobile

6600mAh ബാറ്ററിയും 108MP ക്യാമറയും ഉണ്ട്; ഹോണർ X60 പ്രോ, X60 എന്നിവ ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ വിപണിയിലേക്ക് കിടിലൻ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി സംഭാവന ചെയ്ത് ഹോണർ. തങ്ങളുടെ എക്സ് സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലായി ഹോണർ X60 (HONOR X60), ഹോണർ X60 പ്രോ (HONOR X60 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഹോണർ ​ചൈനയിൽ പുറത്തിറക്കിയത്. ​വൈകാതെ ഇവ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്കും എത്തും എന്ന് പ്രതീക്ഷിക്കുന്നു. AI സ്ലീപ്പ്-എയ്ഡിംഗ് ഡിസ്‌പ്ലേ, നാച്ചുറൽ ലൈറ്റ് ഐ പ്രൊട്ടക്ഷൻ, ഹാർഡ്‌വെയർ ലെവൽ ലോ ബ്ലൂ ലൈറ്റ്, എല്ലാ സമയത്തും കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മറ്റ് നേത്ര സംരക്ഷണ സാങ്കേതികവിദ്യകൾ എന്നിവയുമായാണ് ഈ ഹോണർ ഫോണുകളെത്തിയിരിക്കുന്നത്.

കൂടാതെ താഴെ വീണാലും കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ അൾട്രാ-ഡീപ് ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷനോടു കൂടിയാണ് ഈ ഹോണർ ​എക്സ് 60 സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത്. കൂടാതെ നാല്-കോണുള്ള ഹണികോംമ്പ് ഡിസൈൻ പൂർണ്ണമായും കുഷ്യൻ ഷോക്ക് ചെയ്തിരിക്കുന്നു. ഫോണിന്റെ എല്ലാ വശങ്ങളുംസംരക്ഷിക്കുന്നതിനായി ഇതിൽ നവീകരിച്ച ഹോണർ തായ് ചി കുഷ്യനിംഗ് ആർക്കിടെക്ചർ 2.0 ഉപയോഗിക്കുന്നു. 360-ഡിഗ്രിയിൽ ഫുൾ ബോഡി വാട്ടർപ്രൂഫിങ് പിന്തുണയുമുണ്ട്.

ഹോണർ X60 പ്രോ, X60 എന്നിവ ലോഞ്ച് ചെയ്തു

എസ്‌ജിഎസ് ഗോൾഡ് ലേബൽ ഫൈവ്-സ്റ്റാർ ഫുൾ മെഷീൻ കോംപ്രിഹെൻസീവ് റിലയബിലിറ്റി സർട്ടിഫിക്കേഷൻ നേടുന്ന വ്യവസായത്തിലെ ആദ്യ മോഡലാണിത്. എസ്‌ജിഎസ് ത്രീ-ബാർ ബെൻഡിംഗ്, ഹോൾ മെഷീൻ കാഠിന്യം, ടെമ്പറേച്ചർ സൈക്കിൾ, സ്റ്റീൽ ബോൾ ഇംപാക്റ്റ്, മറ്റ് 15 ടെസ്റ്റുകൾ എന്നിവ പാസായിട്ടാണ് ഈ ഫോൺ എത്തുന്നത്.

ഹോണർ X60 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2700 x 1224 പിക്സലുകൾ) 1.5K 120Hz കർവ്ഡ് AMOLED ഡിസ്‌പ്ലേ, 3840Hz ​ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ-ലെവൽ ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമറ്റ്, 10-ബിറ്റ് 10.7 ബില്യൺ കളേഴ്സ് എച്ച്ഡിആർ 10, 3000nit പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 GPU, 8GB / 12GB റാം, 128GB / 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയ്ഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0ൽ ആണ് പ്രവർത്തനം.

f/1.75 അപ്പേർച്ചറും സാംസങ് HM6 സെൻസർ സഹിതം എത്തുന്ന 108MP മെയിൻ റിയർ ക്യാമറയാണ് ഇതിലെ ക്യാമറ യൂണിറ്റിലെ പ്രധാനി. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8എംപി ക്യാമറ നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾസുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ തുടങ്ങിയവരും ഈ പ്രോ ​മോഡൽ വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 66W ഫാസ്റ്റ് ചാർജിംഗുള്ള 6600mAh ബാറ്ററി എന്നിവയും ഹോണർ എക്സ് 60 പ്രോ 5ജിയിൽ ഉണ്ട്. സ്കൈ ബ്ലൂ, ബസാൾട്ട് ഗ്രേ, ബേണിംഗ് ഓറഞ്ച്, എലഗൻ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

ഹോണർ X60 പ്രോ, X60 എന്നിവ ലോഞ്ച് ചെയ്തു

ഹോണർ X60 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.8-ഇഞ്ച് (2412×1080 പിക്സലുകൾ) FHD+ 120Hz LCD സ്ക്രീൻ, DC ഡിമ്മിംഗ്, 850nit പീക്ക് ​ബ്രൈറ്റ്നസ്, എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. IMG BXM-8-256 GPU, 8GB/ 12GB റാം, 128GB / 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

ആൻഡ്രോയ്ഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 8.0ൽ ആണ് പ്രവർത്തനം. സാംസങ് HM6 സെൻസർ, f/1.75 അപ്പേർച്ചർ എന്നിവയുള്ള 108എംപി മെയിൻ ക്യാമറയും LED ഫ്ലാഷും സഹിതമാണ് ഇതിലെ ക്യാമറ യൂണിറ്റും എത്തുന്നത്, f/2.0 അപ്പേർച്ചറുള്ള 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-സി, 35W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. മൂൺഷാഡോ ​വൈറ്റ്, സീ ലേക്ക് ബ്ലൂ, എലഗന്റ് ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

ഹോണർ X60 പ്രോ, X60 എന്നിവ ലോഞ്ച് ചെയ്തു

വില: ഹോണർ X60 5ജി: 8GB+128GB വേരിയന്റിന് 1,199 യുവാൻ (ഏകദേശം 14,160 രൂപ), 8GB+256GB വേരിയന്റിന് 1,399 യുവാൻ (ഏകദേശം16,520 രൂപ), 12GB+256GB വേരിയന്റിന് 1,599 യുവാൻ (ഏകദേശം 18,880 രൂപ), 12GB+512GB വേരിയന്റിന് 1,799 യുവാൻ (ഏകദേശം 21,245 രൂപ).

ഹോണർ X60 പ്രോ 5ജി: 8GB+128GB വേരിയന്റിന് 1,499 യുവാൻ (ഏകദേശം 17,700 രൂപ), 8GB+256GB വേരിയന്റിന് 1,699 യുവാൻ (ഏകദേശം 20,065 രൂപ), 12GB+256GB വേരിയന്റിന് 1,999 യുവാൻ (ഏകദേശം 23,605 രൂപ), 12GB+512GB Beidou സാറ്റലൈറ്റ് SMS വേരിയന്റിന് 2,299 യുവാൻ (ഏകദേശം 27,150 രൂപ).

More from GizBot

Best Mobiles in India

English summary
Honor X60 Pro and X60 launched in China. The base variant of the Honor X60 is priced at 1,199 Yuan and the base variant of the Honor X60 Pro is priced at 1,499 Yuan. Also, these Honor X60 series phones come with ultra-deep tempered glass protection to prevent damage even if dropped.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X