Home
Mobile

അണ്ണൻ അരങ്ങേറാൻ പോകുന്നു മക്കളെ! ഹോണർ എക്സ് 60 സീരീസ് ലോഞ്ച് ഉടൻ

ഹോണർ എക്സ് 60 (Honor X60) സീരീസ് അടുത്ത ആഴ്ച ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഫോണുകളെ സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും ഹോണർ നൽകിയിട്ടില്ല. ഹാൻഡ്‌സെറ്റുകളുടെ വകഭേദങ്ങളും അവയുടെ രൂപകൽപ്പനയും സവിശേഷതകളും ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം, വരാനിരിക്കുന്ന ലൈനപ്പിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. 2023 ജൂലൈയിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ X 50യുടെ (Honor X 50) പിൻഗാമിയായി വാനില ഹോണർ X60 എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണർ എക്സ് 60 സീരീസ് ലോഞ്ച് തീയതി നോക്കാം. ഹോണർ എക്സ് 60 സീരീസ് ഒക്‌ടോബർ 16 ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് വെയ്‌ബോയിൽ നടത്തിയ ഹോണറിൻ്റെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. ലൈനപ്പിൽ പ്രതീക്ഷിക്കുന്ന ഹാൻഡ്‌സെറ്റുകളുടെ എണ്ണം കമ്പനി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ചിംഗിന് മുമ്പ് തന്നെ വരും ദിവസങ്ങളിൽ സീരീസിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും.

അണ്ണൻ അരങ്ങേറാൻ പോകുന്നു മക്കളെ! ഹോണർ എക്സ് 60 സീരീസ് ലോഞ്ച് ഉടൻ

ഹോണർ എക്സ് 60 സീരീസിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം. വെയ്‌ബോ ലീക്ക് അനുസരിച്ച് അടിസ്ഥാന ഹോണർ എക്സ് 60ക്ക് 120Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് ഫുൾ-HD+ ഡിസ്‌പ്ലേ ലഭിച്ചേക്കാം. ഉദ്ദേശിക്കുന്ന സ്മാർട്ട്‌ഫോണിൻ്റെ "എബൗട്ട്" പേജാണ് ലീക്ക് ആയതായി കാണിക്കുന്നത്. സ്ലിം ബെസലുകളും മുകളിൽ ഒരു കേന്ദ്രീകൃത ഹോൾ-പഞ്ച് സ്ലോട്ടും ഫോണിൽ ഉപയോഗിച്ചതായി ആണ് കാണുന്നത്.

ലീക്ക് റിപ്പോർട്ട് അനുസരിച്ച്, ഹോണർ എക്സ് 60ക്ക് 12 ജിബി റാമുമായി ജോടിയാക്കിയ MediaTek Dimensity 7025 SoC നൽകാം. 12 ജിബി അധിക വെർച്വൽ റാം വിപുലീകരണവും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുക്കും എന്ന് ആണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള MagicOS 8നൊപ്പം ഷിപ്പ് ചെയ്യാൻ സാധ്യത ഉണ്ട്.

ഒപ്‌റ്റിക്‌സിനായി,ഹോണർ എക്സ് 60യിൽ f/1.75 അപ്പേർച്ചർ ഉള്ള 108 മെഗാപിക്‌സൽ മെയിൻ ബാക്ക് ക്യാമറ സെൻസർ വഹിക്കാൻ സാധ്യത കൂടുതൽ ആണ്. ഫ്രണ്ട് ക്യാമറയിൽ f/2.0 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സൽ സെൻസർ ഉണ്ടായിരിക്കും. ഇത് ഹോണർ എക്സ് 50യിലെ ക്യാമറ സജ്ജീകരണത്തിന് സമാനം ആണ്.

ഹോണർ എക്സ് 60യുടെ ബാറ്ററിയും ചാർജിംഗ് വിശദാംശങ്ങളും മുമ്പത്തെ മോഡലിൽ നിന്ന് മാറ്റമില്ലാതെ തുടരും എന്നാണ് ഇത് വരെ ഉള്ള റിപ്പോർട്ടിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. ഇതിന് 35W വയർഡ് ഫാസ്റ്റ് ചാർജിംഗിന് ഉള്ള പിന്തുണ ഉള്ള 5,800 mAh ബാറ്ററി വഹിക്കാനാകും. വരാനിരിക്കുന്ന ഫോണിന് 8 എംഎം കനവും 189 ഗ്രാം ഭാരവും ഉണ്ടാകും.

ഹോണർ എക്സ് 60യുടെ മുൻഗാമി ആയ എക്സ് 50 മൊബൈൽ 2023 ജൂലൈ 5ന് ആണ് ലോഞ്ച് ചെയ്തത്. 2652x1200 പിക്സൽ (FHD+) റെസലൂഷനും 19.9:9 ആസ്പെക്ട് റേഷ്യോയും നൽകുന്ന 120 Hz റിഫ്രഷ് റേറ്റ് 6.72 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയോടെ ആണ് ഫോൺ വരുന്നത്.

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസർ ആണ് എക്‌സ് 50 നൽകുന്നത്. ഇത് 8 ജിബി റാമുമായി വരുന്ന X50 ആൻഡ്രോയിഡ് 13 പ്രവർത്തിപ്പിക്കുന്നു. കൂടാതെ 5800 mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് നൽകുന്നത്. 35W ഫാസ്റ്റ് ചാർജിംഗ് ഫാസ്റ്റ് ചാർജിംഗിനെ എക്‌സ് 50 പിന്തുണയ്ക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The company has confirmed that the Honor X60 series will be launched in China next week. However, Honor has not provided any other details regarding the phones. The variants of the handsets and their design and specifications have not been revealed so far. At the same time, rumors about the upcoming lineup appeared online. The vanilla Honor X60 is expected to succeed the Honor X 50, which was launched in China in July 2023.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X