Home
Mobile

അ‌മ്പമ്പോ ബാറ്ററി ശേഷിയിൽ സ്വന്തം റെക്കോഡ് തിരുത്തി ഹോണർ! 8300mAh ബാറ്ററിയുമായി X70 ലോഞ്ച് ചെയ്തു

ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം കൂടുന്നതിനൊപ്പം തന്നെ, കൂടുതൽ നേരത്തെ ഉപയോഗത്തെ പിന്തുണയ്ക്കുന്ന വിധത്തിൽ കൂടുതൽ ബാറ്ററി ശേഷിയും മികച്ച ഫാസ്റ്റ് ചാർജിങ് പിന്തുണയും നൽകുന്നതിൽ ബ്രാൻഡുകൾ ഇപ്പോൾ ശ്രദ്ധ പുലർത്തുന്നുണ്ട്. കഴിഞ്ഞ വർഷം 6000mAh+ ബാറ്ററികളായിരുന്നു ആകർഷകമെങ്കിൽ ഇപ്പോഴത് 7000mAh+ ബാറ്ററി ശേഷിയായി മാറി. ഇന്ത്യയിൽ ഉൾപ്പെടെ 7000mAhൽ കൂടുതൽ ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്ന നിരവധി സ്മാർട്ട്ഫോണുകൾ ഉണ്ട്. അ‌തിന്റെ ഏറ്റവും ആദ്യത്തെ ഉദാഹരണമാണ് 7300mAh ബാറ്ററി ശേഷിയോടെ എത്തിയ ഐക്യൂ Z10 5ജി. എന്നാലിപ്പോൾ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷി വീണ്ടും അ‌ടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്ന് പറയത്തക്കവിധത്തിൽ ഒരുഫോണെത്തിയിരിക്കുന്നു.

8300mAh ബാറ്ററി ശേഷിയുമായി പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ ആണ് അ‌ടുത്തഘട്ട ബാറ്ററി ശേഷി മത്സരത്തിലേക്ക് എതിർ ബ്രാൻഡുകളെ വെല്ലുവിളിച്ചുകൊണ്ട് കടന്നിരിക്കുന്നത്. ഹോണർ തങ്ങളുടെ X സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇപ്പോൾ ​ചൈനയിൽ പുറത്തിറക്കിയിരിക്കുന്നു. ഹോണർ X70 (HONOR X70) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്.

സ്വന്തം റെക്കോഡ് തിരുത്തി! 8300mAh ബാറ്ററി ശേഷിയുമായി ഹോണർ X70 എത്തി

8300mAh തേർഡ് ജനറേഷൻ സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഹോണർ X70 5ജിയുടെ പ്രധാന ആകർഷണം. 8000mAh ബാറ്ററി ശേഷി സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സെഗ്മെന്റിൽ ഹോണർ സ്വന്തം റെക്കോഡാണ് തിരുത്തിയിരിക്കുന്നു. ഇതിന് മുൻപ് 8000mAh ബാറ്ററിയുമായി എത്തിയ ഹോണർ പവറിനെ മറികടക്കുന്ന ബാറ്ററി ശേഷി അ‌വതരിപ്പിക്കാൻ ഹോണർ X70 5ജിക്ക് കഴിഞ്ഞു.

ആറ് വർഷത്തെ ഈട് സഹിതമാണ് ഹോണർ X70 ബാറ്ററി എത്തിയിരിക്കുന്നത്. ഇത്ര വലിയ ബാറ്ററി ശേഷി അ‌വതരിപ്പിക്കുമ്പോൾ പോലും 200 ഗ്രാമിൽ താഴെ ഭാരവും 8mm-ൽ വലിപ്പവുമാണ് ഈ ഹോണർ ഫോണിനുള്ളത്. കൂടാതെ 80W ഫാസ്റ്റ് ചാർജിംഗ് ഉള്ള ഈ ഫോൺ 80W വയർലെസ് സൂപ്പർഫാസ്റ്റ് ചാർജിംഗ് (512GB മോഡൽ മാത്രം) പിന്തുണയ്ക്കുന്ന സെഗ്‌മെന്റിലെ ആദ്യ സ്മാർട്ട്ഫോണുമാണ്.

സ്വന്തം റെക്കോഡ് തിരുത്തി! 8300mAh ബാറ്ററി ശേഷിയുമായി ഹോണർ X70 എത്തി

ബാറ്ററി ശേഷിയിൽ മാത്രമല്ല, മികച്ച ഈടിന്റെ കാര്യത്തിലും ഹോണർ X70 ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അ‌തിന്റെ ഏറ്റവും വലിയ തെളിവാണ് ആദ്യത്തെ ഗോൾഡ് ലേബൽ ത്രീ-പ്രൂഫ് സർട്ടിഫിക്കേഷനായ SGS ഫൈവ്-സ്റ്റാർ വിശ്വാസ്യത സർട്ടിഫിക്കേഷൻ. പുതിയ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് സ്ട്രക്ചർ, 2.5 മീറ്റർ ഡ്രോപ്പ് റെസിസ്റ്റൻസ്, 10+ ഗ്രൗണ്ട് ഡ്രോപ്പ് റെസിസ്റ്റൻസ് ഉള്ള എയ്‌റോസ്‌പേസ്-ഗ്രേഡ് നോൺ-ന്യൂട്ടോണിയൻ ഫ്ലൂയിഡ് കുഷ്യനിംഗ് മെറ്റീരിയൽ എന്നിവയിതിലുണ്ട്.

IP69K പൊടി, ജല പ്രതിരോധ സർട്ടിഫിക്കേഷനുള്ള ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഹോണർ X70 5ജിക്ക് ഉണ്ട്. AI റെയിൻസ്റ്റോം ടച്ച്, AI ഗ്ലൗവ് ടച്ച് എന്നീ ഫീച്ചറുകളുടെ പിന്തുണയും ഇതിലുണ്ട്. ഹോണർ ഇപ്പോൾ ഇന്ത്യയിലും തങ്ങളുടെ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കാറുണ്ട് എന്നതിനാൽ ഭാവിയിൽ ഹോണർ X70 ഇന്ത്യയിലും എത്താൻ സാധ്യതകളുണ്ട്. എന്നാൽ നിലവിൽ കമ്പനി ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെപ്പറ്റി പ്രതികരിച്ചിട്ടില്ല.

ഹോണർ X70 യുടെ പ്രധാന ഫീച്ചറുകൾ: 6.79-ഇഞ്ച് (2640×1200 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 6,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

സ്വന്തം റെക്കോഡ് തിരുത്തി! 8300mAh ബാറ്ററി ശേഷിയുമായി ഹോണർ X70 എത്തി

അ‌ഡ്രിനോ 810 GPU, 8GB/ 12GB റാം, 128GB/ 256GB /512GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അധിഷ്ഠിത MagicOS 9.0ൽ ആണ് പ്രവർത്തനം. f/1.88 അപ്പേർച്ചർ, OIS, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP ക്യാമറ, f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിന്റെ ക്യാമറ സജ്ജീകരണങ്ങളിൽ അ‌ടങ്ങുന്നു.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP69K+ IP69+ IP68 +IP66 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS (L1+L5 ഡ്യുവൽ ഫ്രീക്വൻസി), 80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 8300mAh ബാറ്ററി, 80W വയർലെസ് ചാർജിംഗ് (512GB മോഡൽ മാത്രം) എന്നിവയും ഇതിലുണ്ട്.

ഹോണർ X70 യുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 1399 യുവാൻ (ഏകദേശം 16,760 രൂപ) ആണ് വില. 8GB+256GB വേരിയന്റിന് 1599 യുവാൻ (ഏകദേശം 19,155 രൂപ), 12GB+256GB വേരിയന്റിന് 1799 യുവാൻ (ഏകദേശം 21,550 രൂപ), 12GB+512GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,950 രൂപ) എന്നിങ്ങനെയാണ് വില. സിന്നബാർ റെഡ്, ബാംബൂ ഗ്രീൻ, മൂൺ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Honor X70 has been launched. Its 8GB+128GB base variant is priced at 1399 yuan (approximately Rs. 16,760). The phone's main attraction is its 8300mAh third-generation silicon-carbon battery that offers six years of battery life. It also has the first Gold Label three-proof certification, the SGS Five-Star Reliability Certification.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X