ഈ വിലയിൽ ഇത്രയും സ്റ്റോറേജ് ശേഷിയുള്ള ഒരു കിടിലൻ 5G ഫോൺ വേറെയുണ്ടോ? ഹോണർ X7c 5G ഫീച്ചറുകൾ
ഹോണർ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ ആണ് ഹോണർ X7c 5ജി (HONOR X7c 5G). ഇതിനകം തന്നെ ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആമസോൺ വഴി ആരംഭിച്ചിരുന്നു. ഹോണർ X7c 5ജിയുടെ 8GB + 256GB വേരിയന്റിന് 14,999 രൂപയാണ് വില എന്നാണ് ലോഞ്ച് സമയത്ത് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ഇതോടൊപ്പം മറ്റൊരു കാര്യം കൂടി പുറത്തുവന്നിരുന്നു. 14999 രൂപ എന്നത് ലോഞ്ച് ഓഫർ സഹിതമുള്ള വിലയാണ് എന്നും ഓഗസ്റ്റ് 22 വരെ മാത്രമേ ഈ ഓഫർ വിലയിൽ ലഭ്യമാകൂ എന്നുമായിരുന്നു അത്.
വില കൂടിയില്ല
ഓഗസ്റ്റ് 22 വരെ മാത്രമേ ഓഫർ വില ലഭ്യമാകൂ എന്നാണ് നേരത്തെ കമ്പനി അറിയിച്ചിരുന്നത് എങ്കിലും ഈ തിയതി കഴിഞ്ഞിട്ടും ഹോണർ X7c 5G യുടെ വില കൂടിയിട്ടില്ല. 14999 രൂപ വിലയിൽ തന്നെയാണ് ഈ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ആമസോൺ പേ വഴി പർച്ചേസ് ചെയ്യുന്നവർക്ക് 449 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്.

256ജിബി സ്റ്റോറേജ് ഈ വിലയ്ക്ക് വൻ ലാഭം
ക്യാഷ്ബാക്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 14,550 രൂപ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം 256ജിബി സ്റ്റോറേജ് ഈ വിലയിൽ ലഭ്യമാകുന്നു എന്നതാണ്. മറ്റ് ബ്രാൻഡുകളുടെ ഒരു പുതിയ സ്മാർട്ട്ഫോൺ മോഡലിന്റെ 256ജിബി വേരിയന്റ് ഈ വിലയിൽ അധികം കാണാൻ കഴിയില്ല.
ഹോണർ X7c 5ജിയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്. ഹോണർ X7c 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് (2412 x 1080 പിക്സലുകൾ) FHD+ TFT LCD ഡിസ്പ്ലേ ആണ് ഇതിലുള്ളത്.

850 nits വരെ പീക്ക് ബ്രൈറ്റ്നസ് ആണ് ഇതിലെ ഡിസ്പ്ലേയ്ക്ക് ഉള്ളത്. പ്രൊട്ടക്ഷനായി അലൂമിനോസിലിക്കേറ്റ് ഗ്ലാസ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അഡ്രിനോ 613 GPU, 8GB LPDD4X റാം, 256GB സ്റ്റോറേജ് എന്നീ മികച്ച ഫീച്ചറുകളും പ്രോസസറിന് പിന്തുണയ്ക്കായി ഹോണർ X7c 5ജിയിൽ നൽകിയിരിക്കുന്നു.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഹോണർ X7c 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള അധിഷ്ഠിത മാജിക് ഒഎസ് 8.0ൽ ആണ് പ്രവർത്തനം.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), IP64 റേറ്റിങ്, SGS സർട്ടിഫിക്കേഷനോടു കൂടിയ ഡ്രോപ്പ് റെസിസ്റ്റൻസ്, SGS സർട്ടിഫിക്കേഷനോടുകൂടിയ ട്രിപ്പിൾ - റെസിസ്റ്റൻസ് പ്രൊട്ടക്ഷൻ എന്നിവ ഹോണർ X7c 5G ഫോണിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി, 5G SA/NSA, 4G VoLTE, Wi-Fi 802.11ac (2.4GHz/5GHz), ബ്ലൂടൂത്ത് 5.0, GPS, USB ടൈപ്പ്-സി എന്നിവയാണ് ഹോണർ X7c 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. 166.9×76.8×8.24mm വലിപ്പവും 193 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. ഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








