Home
Mobile

സ്റ്റോറേജ് ഇല്ലാതെ എന്ത് സ്മാർട്ട്ഫോൺ! 256GB സ്റ്റോറേജുള്ള ഹോണർ 5G ഫോൺ 13999 രൂപയ്ക്ക് വാങ്ങാം

പുതിയ കാലഘട്ടത്തിൽ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം വളരെയധികം വർധിച്ചിട്ടുണ്ട്. ഒരു സ്മാർട്ട്ഫോൺ മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ അ‌തിലെ സ്റ്റോറേജ് ശേഷിയും ഒരു മുഖ്യ ഘടകമാണ്. ബജറ്റ് വിലയിൽ ലഭ്യമാകുന്ന പല സ്മാർട്ട്ഫോൺ മോഡലുകളും വില കുറയ്ക്കുന്നതിനായി ആദ്യം വിട്ടുവീഴ്ച ചെയ്യുന്ന ഫീച്ചറുകളിലൊന്നാണ് മികച്ച സ്റ്റോറേജ് ശേഷി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് 256ജിബി സ്റ്റോറേജ് എങ്കിലുമുള്ള സ്മാർട്ട്ഫോൺ വാങ്ങുന്നതാണ് നല്ലത്. കാരണം ക്യാമറ വഴിയെടുക്കുന്ന ഫോട്ടോകളും വാട്സ്ആപ്പ് വഴി വന്ന് നിറയുന്ന ചിത്രങ്ങളും മറ്റ് പലവിധ ഫയലുകളും വന്ന് നിറയുന്നതിന് പുറമേ ആപ്പുകൾക്കായും ധാരാളം സ്റ്റോറേജ് വേണ്ടിവരും.

വിലക്കുറവ് നോക്കി കുറഞ്ഞ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വാങ്ങിയാൽ ഉപയോഗിച്ച് തുടങ്ങി കുറച്ചുദിവസങ്ങൾ കൊണ്ടുതന്നെ സ്റ്റോറേജ് നിറയുകയും തുടർന്ന് അ‌തുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സമയം കണ്ടെത്തുകയും ഫോണിന്റെ പെർഫോമൻസിൽ ഉൾപ്പെടെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരികയും ചെയ്യും. ഇത് ഒഴിവാക്കാൻ കുറഞ്ഞ വിലയിൽ മികച്ച സ്റ്റോറേജ് സഹിതം ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോണിന്റെ ഡീൽ പരിചയപ്പെടാം.

256GB സ്റ്റോറേജുള്ള ഹോണർ 5G ഫോൺ 13999 രൂപയ്ക്ക് വാങ്ങാം

ഈ വർഷം ഓഗസ്റ്റിൽ ഹോണർ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഹോണർ X7c 5ജി (HONOR X7c 5G). 15000 രൂപയിൽ താഴെ വിലയിലാണ് ഈ ഫോൺ എത്തിയത്. ഇതിന്റെ ഒരു പ്രത്യേകത അ‌ടിസ്ഥാന മോഡൽ തന്നെ 256GB സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്.

ഹോണർ X7c 5ജിയുടെ 8GB + 256GB വേരിയന്റിന് 14,999 രൂപയായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. ഇത് ഡിസ്കൗണ്ട് സഹിതമുള്ള വിലയാണ് എന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ തുടർന്നും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്ത് വന്നിരുന്നത്. പക്ഷേയിപ്പോൾ ഈ 256ജിബി സ്റ്റോറേജ് ഫോണിന്റെ വില കുറഞ്ഞിരിക്കുന്നു.

256GB സ്റ്റോറേജുള്ള ഹോണർ 5G ഫോൺ 13999 രൂപയ്ക്ക് വാങ്ങാം

ഇപ്പോൾ 13999 രൂപ പ്രാരംഭ വിലയിലാണ് ഹോണർ X7c 5G ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിലക്കുറവിന് പുറമേ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമല്ല, എന്നാൽ ആമസോൺ പേ ബാലൻസ് വഴിയുള്ള പർച്ചേസിന് 429 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്. 13999 രൂപ വിലയിൽ ലഭ്യമായാൽ പോലും ഈ ഡീൽ ലാഭകരമാണ്.

ഫോറസ്റ്റ് ഗ്രീൻ, മൂ​ൺ​ലൈറ്റ് ​വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ആമസോൺ വഴി മാത്രമാണ് ഇത് വാങ്ങാനാകുക എന്ന പ്രത്യേകതയുമുണ്ട്. 15000 രൂപയിൽ താഴെ വിലയിലും 10000 രൂപയോട് അ‌ടുത്ത വിലയിലും പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഒരുപോലെ പരിഗണിക്കാവുന്ന ഒരു മികച്ച ഡീലാണ് ഇത്.

പ്രധാന ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

6.8 ഇഞ്ച് FHD+ TFT LCD ഡിസ്പ്ലേ, 850 nits വരെ പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, അ‌ലൂമിനോസിലിക്കേറ്റ് ഗ്ലാസ്, ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 613 GPU, 8GB LPDD4X റാം, 256GB സ്റ്റോറേജ്, ഡ്യുവൽ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ), 5MP ഫ്രണ്ട് ക്യാമറ.

256GB സ്റ്റോറേജുള്ള ഹോണർ 5G ഫോൺ 13999 രൂപയ്ക്ക് വാങ്ങാം

മാജിക് ഒഎസ് 8.0, ഡ്യുവൽ സിം (നാനോ + നാനോ), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, SGS സർട്ടിഫിക്കേഷനോടു കൂടിയ ഡ്രോപ്പ് റെസിസ്റ്റൻസ്, ട്രിപ്പിൾ - റെസിസ്റ്റൻസ് പ്രൊട്ടക്ഷൻ, 5G SA/NSA, 4G VoLTE, USB ടൈപ്പ്-സി, 35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി, 166.9×76.8×8.24mm വലിപ്പം, 193 ഗ്രാം ഭാരം.

More from GizBot

Best Mobiles in India

English summary
The Honor X7c 5G with 8GB RAM and 256GB storage is now available for Rs 13,999. The Honor X7c 5G is a smartphone that was launched in India in August this year. One of its special features is that the base model offers 256GB storage. This phone, which was launched at a price of Rs 14,999, is now listed on Amazon for Rs 13,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X