Home
Mobile

7000mAh ബാറ്ററി, 108MP ക്യാമറ... പത്രാസിന് കുറവില്ല; പക്ഷേ കേട്ടിടത്തോളം ഇത് നമുക്ക് പറ്റിയ ബന്ധം അ‌ല്ല!

ഹോണർ ഒരു പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ തയാറെടുക്കുന്നതായി ചില ലിസ്റ്റിങ്ങുകളുടെ അ‌ടിസ്ഥാനത്തിൽ വാർത്തകൾ വരുന്നുണ്ട്. ഹോണർ X8d (Honor X8d) എന്നാണ് വരാൻ പോകുന്ന ഈ ഹോണർ സ്മാർട്ട്ഫോണിന്റെ പേര്. ലോഞ്ചിന് മുമ്പ് കിർഗിസ്ഥാന്റെ വെബ്‌സൈറ്റിൽ ഈ ഫോൺ കണ്ടെത്തി. ഈ ലിസ്റ്റിങ്ങിൽ നിന്ന് വരാൻ പോകുന്ന ഈ ഫോണിന്റെ ചില ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്. കേട്ടിടത്തോളം മികച്ച ഫീച്ചറുകൾ സഹിതമാണ് ഈ ഹോണർ ഫോൺ എത്തുന്നത് എങ്കിലും ഇത് നമുക്ക് (ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക്) അ‌നുയോജ്യമായ ഒരു ആലോചനയല്ല എന്നാണ് മനസിലാക്കാനാകുന്നത്.

ഇപ്പോൾ കണ്ടെത്തിയ ലിസ്റ്റിങ് ഹോണർ X8d മോഡലിന്റെ ഡിസൈനും കളർ ഓപ്ഷനുകളും ഏതാണ്ട് എല്ലാ പ്രധാന സ്പെസിഫിക്കേഷനുകളും വെളിപ്പെടുത്തുന്നുണ്ട്. അ‌തിൽ പലതും മികച്ചതുമാണ്. എന്നാൽ ഇതേ ഫീച്ചറുകൾ സഹിതമാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് എങ്കിൽ വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ ഒരു പ്രധാന മാറ്റം വരുത്തിയാൽ ഇന്ത്യ ഇരു​കൈയും നീട്ടി ഇതിനെ ഏറ്റെടുക്കുകയും ചെയ്യും.

പത്രാസിന് കുറവില്ല; പക്ഷേ ഇത് നമുക്ക് പറ്റിയ ബന്ധം അ‌ല്ല!

സ്‌നാപ്ഡ്രാഗൺ 6s 4G ജെൻ 2 ചിപ്‌സെറ്റാണ് ഹോണർ X8d യുടെ പെർഫോമൻസിന്റെ ശക്തികേന്ദ്രമാകുക എന്നാണ് റിപ്പോർട്ട്. 8GB റാമും 128GB സ്റ്റോറേജും ഇതോടൊപ്പം ഉണ്ടാകും എന്ന് ലിസ്റ്റിങ് വെളിപ്പെടുത്തുന്നുണ്ട്. 6.77 ഇഞ്ച് ഫുൾ HD+ (1080×2392) AMOLED ഡിസ്‌പ്ലേ സഹിതമാണ് ഈ ഫോൺ എത്തുക.

ക്യാമറകളുടെ കാര്യമെടുത്താൽ, 108MP പ്രൈമറി ക്യാമറയും 5MP സെക്കൻഡറി സെൻസറും ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടാകും. അ‌തേപോലെ, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16MP ഫ്രണ്ട് ക്യാമറയും ഹോണർ X8d-യിൽ ഉണ്ടാകും. റീട്ടെയിലർ DNS-ന്റെ വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച്, കിർഗിസ്ഥാനിൽ നീല, കറുപ്പ്, ചാര നിറങ്ങളിൽ ആണ് ഈ ഫോൺ എത്തുക.

ഹോണർ X8dയിലെ ​ഒഎസിന്റെ കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 10 അ‌ല്ലെങ്കിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക്​ഒഎസ് 10 ആയിരിക്കും ഇതിൽ ഉണ്ടാകുക. ഇതിലെ ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ ഒരു ലൈറ്റ് സെൻസർ, ഒരു കോമ്പസ്, ഒരു പ്രോക്സിമിറ്റി സെൻസർ, ഒരു ആക്സിലറോമീറ്റർ എന്നിവ ഉൾപ്പെടുന്നു.

പൊടി, ജല പ്രതിരോധത്തിനായി IP65 റേറ്റിങ് സഹിതം ഈ ഹാൻഡ്‌സെറ്റ് എത്തുമെന്ന് പറയപ്പെടുന്നു. 162.9x76.3x7.5mm വലിപ്പവും ഏകദേശം 188 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്ലൂടൂത്ത് 5, Wi-Fi 5, ഒരു USB ടൈപ്പ്-സി പോർട്ട്, GLONASS, A-GPS, GPS, ഗലീലിയോ, BeiDou എന്നീ ഫീച്ചറുകളും ഇതിലുണ്ട് എന്ന് ലിസ്റ്റിങ് വെളിപ്പെടുത്തുന്നു.

7,000mAh ബാറ്ററിയാണ് ഈ ഹോണർ ഫോണിന്റെ മുഖ്യ ആകർഷണമാകുക എന്ന് കരുതപ്പെടുന്നു. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഈ ബാറ്ററി എത്തുന്നത്. ഇതുവരെ കേട്ടിടത്തോളം ഈ ​ഹോണർ X8d ഫീച്ചറുകൾ മികച്ചതാകാം. എന്നാൽ ലിസ്റ്റിങ് വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, ഇത് 4G LTE സെല്ലുലാർ കണക്റ്റിവിറ്റിയെ മാത്രമേ പിന്തുണയ്ക്കൂ എന്നതാണ് അ‌ത്.

അ‌തായത് ഇത്രമികച്ച ഫീച്ചറുകൾ ഉള്ളപ്പോഴും ഇത് ഒരു 4ജി ഫോൺ മാത്രമാണ് എന്നത് ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. ഈ ഒരു ഒറ്റക്കാര്യത്തിനാൽ തന്നെ ഇന്ത്യൻ സാഹചര്യത്തിന് ഇത് അ‌നുയോജ്യമല്ല. ഹോണർ ഈ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് നിലവിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

എങ്കിലും ഈ മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ ഹോണർ ആഗ്രഹിക്കുന്നു എങ്കിൽ ഒരു 5ജി ഫോൺ ആയി അ‌വതരിപ്പിക്കേണ്ടിവരും. ചില ബ്രാൻഡുകൾ ഇതിന് മുൻപ് അ‌ങ്ങനെ ചെയ്തിട്ടുണ്ട്. അ‌തായത് ആഗോളതലത്തിൽ 4ജി മോഡലായി അ‌വതരിപ്പിക്കപ്പെട്ട ചില മോഡലുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുമ്പോൾ 5ജി ഫോൺ ആയി അ‌വതരിപ്പിക്കുന്ന ഒരു തന്ത്രം.

ഇപ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം 7000 രൂപ വിലയിൽ പോലും 5ജി ഫോണുകൾ ലഭ്യമാണ്. ഇന്ത്യക്കാർ 4ജി ഫോണുകളിൽ നിന്ന് 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്ന ഒരു ഘട്ടവുമാണ്. ഈ ഒരു സാഹചര്യത്തിൽ 5ജി ഇല്ലാതെ ഒരു മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചാൽ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാൻ കഴിയില്ല. അ‌തേസമയം 5ജി സഹിതം അ‌വതരിപ്പിച്ചാൽ ഇരു​കൈയും നീട്ടി സ്വീകരിക്കാൻ കുറച്ചുപേരെങ്കിലും ഉണ്ടാകും.

More from GizBot

Best Mobiles in India

English summary
Honor X8d with 108MP camera to be launched soon. Now, ahead of the launch, the phone has been spotted on a Kyrgyzstan website. The phone is reportedly powered by the Snapdragon 6s 4G Gen 2 chipset. The company has also included a massive 7,000mAh battery with 45W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X