Home
Mobile

ഇടിവെട്ടിയാലും പിളരില്ല! ഹോണർ X9b 5Gയിൽ ഉള്ളത് അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ

സ്മാർട്ട്ഫോൺ ഡിസ്പ്ലേ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന കരുത്തുമായി ഹോണർ X9b 5ജി (HONOR X9b 5G) സ്മാർട്ട്ഫോൺ എത്തുന്നു. ഉറപ്പുള്ള ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതയായി കമ്പനി ഉയർത്തിക്കാട്ടുന്നത്. അൾട്രാ-ബൗൺസ് 360° ആൻ്റി ഡ്രോപ്പ് റെസിസ്റ്റൻസും അത്യാധുനിക കുഷ്യനിംഗ് ടെക്നോളജിയുമാണ് ഇതിലേ ഡിസ്പ്ലേയുടെ കരുത്ത്.

ഹോണർ X9b 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയുടെ മികവിന്റെ സാക്ഷ്യപത്രമായി സ്വിറ്റ്‌സർലൻഡിൻ്റെ SGS -ൽ നിന്ന് ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതായും ഈ നേട്ടം ​കൈവരിക്കുന്ന വ്യവസായത്തിലെ ആദ്യ സ്മാർട്ട്ഫോണാണ് ഇതെന്നും ഹോണർ ​ടെക്നോളജീസ് പറയുന്നു.

ഹോണർ X9b 5Gയിൽ ഉള്ളത് അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ

ഹോണറിന്റെ Xb സീരീസിൽ അ‌വതരിപ്പിക്കാൻ പോകുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ഹോണർ X9b 5G. ഇന്ത്യയിൽ ഫെബ്രുവരി 15ന് ആണ് ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ആമസോൺ വഴി ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഒട്ടേറെ മികച്ച ഫീച്ചറുകളുമായാണ് ഈ ഹോണർ ഫോൺ എത്തുന്നതെങ്കിലും ഏറ്റവും ആകർഷകം ഡിസ്പ്ലേ തന്നെയാണ്.

360° ഡ്രോപ്പ് റെസിസ്റ്റൻസുള്ള അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ: ഹോണർ X9b 5ജിയെ വേറിട്ടതാക്കുന്നതും ശ്രദ്ധേയമാക്കുന്നതും ഡിസ്പ്ലേയാണ്. അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് അസാധാരണമായ ഈട് നൽകുന്നു. അതിൻ്റെ നൂതനമായ ഷോക്ക് അബ്സോർബിംഗ് ഘടന, 1.5 മീറ്റർ വരെയുള്ള വീഴ്ചകളിൽപ്പോലും മികച്ച പ്രതിരോധം നൽകുന്നു.

ഹോണർ X9b 5Gയിൽ ഉള്ളത് അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ

പരുക്കൻ പ്രതലങ്ങളിൽ വീണാൽ പോലും ആറ് മുഖങ്ങളിലും നാല് കോണുകളിലും 360° സംരക്ഷണം ഉറപ്പാക്കിയിരിക്കുന്നു. ഇതിലെ ത്രീ ലെയർ പ്രൊട്ടക്റ്റീവ് ഘടന മൈക്രോൺ ലെവൽ വിടവുകളുള്ള ലോ മോഡുലസ് കുഷ്യനിംഗ് മെറ്റീരിയൽ ഉപയോഗിക്കുന്നു, ഇത് 1.2 മടങ്ങ് വരെ ആഘാതങ്ങൾ ആഗിരണം ചെയ്യുന്നു.

ഡ്രോപ്പ് ആൻഡ് സ്പ്ലാഷ് പ്രതിരോധത്തിനായി ഹോണർ X9b 5ജി ഡിസ്പ്ലേയിൽ അൾട്രാ ബൗൺസ് സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നു, 15 സെക്കൻഡ് സബ്‌മേഴ്‌ഷൻ ടെസ്റ്റ്, IP53 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയിലൂടെ ഇത് പരിശോധിച്ച് ഉറപ്പിക്കപ്പെട്ടിരിക്കുന്നു എന്നും ഹോണർ ടെക്നോളജീസ് വിശദമാക്കുന്നുണ്ട്.

അൾട്രാ ക്ലിയർ ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും (429PPI) ഉള്ള 6.78-ഇഞ്ച് ഡിസ്‌പ്ലേയാണ് ഹോണർ X9b-യിലുള്ളത്. എല്ലാ ഡീറ്റെയിൽസും വളരെ സുഗമമായി അ‌വതരിപ്പിക്കാൻ ഈ ഡിസ്പ്ലേയ്ക്കാകും. ഇതിലെ ഡൈനാമിക് റിഫ്രഷ് റേറ്റ് ഉപയോഗത്തോട് പൊരുത്തപ്പെട്ട് പ്രവർത്തിക്കുന്നു. അ‌തായത്, ഗെയിമിംഗിനായി 120Hz വരെ വേഗത നൽകുമ്പോൾത്തന്നെ, വായന, ബാറ്ററി ലൈഫ് ഒപ്റ്റിമൈസ് പോലുള്ള ഘട്ടങ്ങളിൽ വേഗത കുറയ്ക്കുന്നു.

ഹോണർ X9b 5Gയിൽ ഉള്ളത് അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ

കണ്ണിന് അ‌നുയോജ്യമായ വിധത്തിൽ ഹോണർ X9b-യിൽ അ‌വതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം. 1920 Hz PWM ഡിമ്മിംഗ് ടെക്നോളജി: 1920Hz PWM ഡിമ്മിംഗ് ടെക്‌നോളജിയും ഹാർഡ്‌വെയർ ലെവൽ ലോ ബ്ലൂ ലൈറ്റും ഈ ഫോണിലുണ്ട്, ഇത് കണ്ണുകൾക്ക് വെല്ലുവിളികൾ ഇല്ലാതാക്കുന്നു. ഇത് 1250Hzനും 3125Hzനും ഇടയിലുള്ള ഫ്ലിക്കറിങ് ഫ്രീക്വൻസി ഉറപ്പാക്കുന്നു. ഇത് കണ്ണിൻ്റെ അസ്വസ്ഥതകൾ കുറയ്ക്കുന്നു.

ഡൈനാമിക് ഡിമ്മിംഗ്: നാച്ചുറൽ ലൈറ്റ് റിഥം പോലെയുള്ള ഡൈനാമിക് ലൈറ്റ് ഉപയോഗിച്ച്, ഡൈനാമിക് ഡിമ്മിംഗ് സിലിയറി പേശികളുടെ ചലനത്തെ ഉത്തേജിപ്പിക്കുകയും കണ്ണിൻ്റെ ക്ഷീണം ലഘൂകരിക്കുകയും ചെയ്യുന്നു. ഡിസ്‌പ്ലേയുടെ തെളിച്ചം സ്‌ക്രീൻ ​ടൈമിനെയും ചുറ്റുപാടുകളെയും അടിസ്ഥാനമാക്കി അദൃശ്യമായി ക്രമീകരിക്കുകയും കണ്ണുകൾക്ക് സുഖകരമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

സർക്കാഡിയൻ നൈറ്റ് ഡിസ്പ്ലേ: ഹോണർ X9b ഡിസ്പ്ലേയിൽ സർക്കാഡിയൻ നൈറ്റ് ഡിസ്പ്ലേ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. ഇത് രാത്രിയിൽ ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിലേക്ക് അ‌ടിക്കുന്ന ഹാനികരമായ നീല വെളിച്ചം ഫിൽട്ടർ ചെയ്യുന്നു. സാധാരണയായി സ്മാർട്ട്ഫോണുകളിലെ നീലവെളിച്ചം ഉറക്കം നഷ്ടപ്പെടാനും മറ്റും ഇടയാക്കാറുണ്ട്. എന്നാലിവിടെ അ‌ത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.

Best Mobiles in India

English summary
Honor X9b 5G will be launched in India on February 15. Ultra-bounce 360° anti-drop resistance and advanced cushioning technology are the strength of the display. It provides exceptional durability. Its innovative shock-absorbing structure provides excellent resistance even against falls of up to 1.5 meters. Honor X9b has a 6.78-inch display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X