Home
Mobile

യുദ്ധഭൂമിയിലെ പുതിയ ഭടൻ! 6600mAh ബാറ്ററിയും 120Hz കർവ്ഡ് AMOLED ഡിസ്പ്ലേയുമായി ഹോണർ X9c 5G ഇന്ത്യയിൽ

ജൂ​ലൈയിൽ നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയതായി പോരാട്ടത്തിന് എത്തുന്നത്. അ‌തിലേക്കായി ഹോണറിന്റെ പോരാളിയായി പുതിയ ഹോണർ X9c 5G (HONOR X9c 5G) ഇന്ന് എത്തിയിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് കരുത്തുമായാണ് ഈ ഹോണർ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച ഫീച്ചറുകൾ ഉള്ള സ്ക്രീൻ ആണ് ഹോണർ X9c 5G യുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. റിസ്‌ക്-ഫ്രീ ഡിമ്മിംഗ് ഹോണർ ഐ കംഫർട്ട് സ്‌ക്രീനും ഇതിലുണ്ട്. ഇത് 3840Hz ഹൈ-ഫ്രീക്വൻസി PWM സീറോ-റിസ്‌ക് ഡിമ്മിംഗിനെ പിന്തുണയ്‌ക്കുന്നു.

ഹോണർ X9c 5G യുടെ ഫ്രണ്ടിൽ സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഓൾ-ആംഗിൾ അൾട്രാ ടഫ് ഡിസൈൻ അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു, കൂടാതെ പൊടി, സ്‌പ്ലാഷ് റെസിസ്റ്റൻസിനായി IP65M റേറ്റിംഗുകളും ഉണ്ട്. 2 മീറ്റർ വരെ സർട്ടിഫൈഡ് വാട്ടർ, പൊടി, ഡ്രോപ്പ് റെസിസ്റ്റൻസുള്ള ട്രിപ്പിൾ-റെസിസ്റ്റൻസ് പ്രൊട്ടക്ഷൻ ഇതിൽ ഉണ്ട്. കൂടാതെ SGS സർട്ടിഫിക്കേഷനോടുകൂടിയ അഡ്വാൻസ്ഡ് 3D പ്രൊട്ടക്ഷൻ ഡിസൈൻ സമഗ്രമായ സംരക്ഷണം ഈ ഫോണിന് നൽകുന്നുവെന്ന് കമ്പനി പറയുന്നു.

6600mAh ബാറ്ററിയും 120Hz കർവ്ഡ് AMOLED ഡിസ്പ്ലേയുമായി ഹോണർ X9c എത്തി

ഹോണർ X9c 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (2700 x 1224 പിക്സലുകൾ) 1.5K 120Hz കർവ്ഡ് AMOLED ഡിസ്പ്ലേ, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ- ലെവൽ ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 10-ബിറ്റ് 10.7 ബില്യൺ കളർ HDR 10, 4000nit പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ (2.2GHz+4x A55 at 1.8GHz ക്രിയോ സിപിയുകൾ) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 GPU, 8GB RAM, 256GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0ൽ ആണ് പ്രവർത്തനം.

6600mAh ബാറ്ററിയും 120Hz കർവ്ഡ് AMOLED ഡിസ്പ്ലേയുമായി ഹോണർ X9c എത്തി

ഡ്യുവൽ റിയർക്യാമറ സജ്ജീകരണമാണ് ഹോണർ X9c 5G വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ സാംസങ് HM6 സെൻസറുള്ള 108MP മെയിൻ ക്യാമറ (f/1.75 അപ്പർച്ചർ, OIS + EIS), 5MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.1, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

66W ഫാസ്റ്റ് ചാർജിംഗുള്ള 6600mAh ബാറ്ററിയാണ് ഹോണർ X9c 5Gയിൽ സജ്ജീകരിച്ചിരിക്കുന്നത്. ടൈറ്റാനിയം ബ്ലാക്ക്, ജേഡ് സിയാൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക. ഇതിന് 162.8× 75.5×7.98mm വലിപ്പവും 189 ഗ്രാം ഭാരവുമാണ് ഉള്ളത്. ആമസോൺ വഴി ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാനാകും.

6600mAh ബാറ്ററിയും 120Hz കർവ്ഡ് AMOLED ഡിസ്പ്ലേയുമായി ഹോണർ X9c എത്തി

ഹോണർ X9c 5G യുടെ സിംഗിൾ 8GB + 256GB മോഡലിന് 21,999 രൂപയാണ് വില. തുടക്കത്തിൽ ഇത് ലോഞ്ച് ഓഫറുകൾ ഉൾപ്പെടെ 19999 രൂപ വിലയിൽ വാങ്ങാനാകുമെന്നാണ് കമ്പനി പറയുന്നത്. 1250 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, 750 രൂപ ബാങ്ക് ഡിസ്കൗണ്ട്, 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ എന്നിവ ലോഞ്ച് ഓഫറുകളിൽ ഉൾപ്പെടുന്നു.

കൂടാതെ 1,099 രൂപ വിലമതിക്കുന്ന 1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി സൗജന്യം, 7,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലോഞ്ച് ഓഫറിൽ ഉൾപ്പെടുന്നു. ആമസോൺ പ്രൈം ഡേ സെയിലിന്റെ ഭാഗമായി 2025 ജൂലൈ 12 മുതൽ ആമസോണിൽ ഈ സ്മാർട്ട്ഫോൺ എക്സ്ക്ലൂസീവ് ആയി ലഭ്യമാകും.

Best Mobiles in India

English summary
Honor X9c 5G has been launched in India. Its single 8GB + 256GB model is priced at Rs 21,999. It can be purchased initially at a price of Rs 19,999 including launch offers. The launch offer also includes a free 1-year extended warranty worth Rs 1,099 and exchange offers up to Rs 7,500. It will be available exclusively on Amazon from July 12, 2025 as part of the Prime Day sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X