Home
Mobile

8300mAh ബാറ്ററി, 108MP ക്യാമറ സഹിതം ഹോണർ X9d 5G ലോഞ്ച് ചെയ്തു; കരുത്തിലും ടോപ്!

ഹോണർ ശക്തമായ സ്മാർട്ട്ഫോണുകൾ ഇറക്കുന്നത് തുടരുന്നു. മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഹോണർ സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ ഫോൺ കൂടി കമ്പനി പുറത്തിറക്കി. ഹോണർ X സീരീസിന്റെ ഭാഗമായി ഹോണർ X9d 5G (HONOR X9d 5G) എന്ന സ്മാർട്ട്ഫോണാണ് മലേഷ്യയിൽ പുറത്തിറക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകളിൽ സ്ഥിരം കാണുന്നതിനെക്കാൾ വളരെ ഉയർന്ന ബാറ്ററി ശേഷിയും ഈടും വാഗ്ദാനം ചെയ്യുന്നു എന്നതാണ ഹോണർ X9d 5ജിയുടെ വരവിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. നേരത്തെ ​ചൈനയിൽ X70 എന്ന ഒരു മോഡൽ ഹോണർ ഇത് അവതരിപ്പിച്ചിരുന്നു. അ‌തിന് സമാനമായ ഫീച്ചറുകൾ പുതിയ ഫോണിലുണ്ട്, എന്നാൽ ക്യാമറകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.

8300mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഹോണർ X9d 5ജിയുടെ പ്രധാന ഹൈലൈറ്റ്. ഇതോടൊപ്പം 6000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 12GB വരെ റാം, സ്‌നാപ്ഡ്രാഗൺ 6 Gen 4 ചിപ്സെറ്റ് കരുത്ത് എന്നിവയും ഈ ഹോണർ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു.

8300mAh ബാറ്ററി, 108MP ക്യാമറ സഹിതം ഹോണർ X9d 5G ലോഞ്ച് ചെയ്തു

മികച്ച നിരവധി ഫീച്ചറുകളുണ്ടെങ്കിലും ഉയർന്ന ബാറ്ററി ശേഷി കഴിഞ്ഞാൽ ശ്രദ്ധേയമായ മറ്റൊരു ഫീച്ചർ ഇതിന്റെ ഈട് ആണ്. സെഗ്മെന്റിലെ ആദ്യത്തെ SGS ട്രിപ്പിൾ-റെസിസ്റ്റന്റ് പ്രീമിയം പെർഫോമൻസ് സർട്ടിഫിക്കേഷൻ ഇതിന് ഉണ്ട്. ഇത് 2.5 മീറ്റർ വരെ ഉയരത്തിൽ നിന്നുള്ള വീഴ്ചകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

ഇൻഡസ്ട്രിയിലെ ആദ്യത്തെ മൾട്ടിലെയർ കുഷ്യനിംഗ് ഡിസൈനുള്ള അൾട്രാ ടഫ് ടെമ്പർഡ് ഗ്ലാസ്, മെച്ചപ്പെട്ട ഷോക്ക് അബ്സോർപ്ഷനുള്ള ബാലിസ്റ്റിക്-ഗ്രേഡ് ഡാമ്പിംഗ് ലെയർ എന്നിവയും ഹോണർ X9d 5G ഫീച്ചർ ചെയ്യുന്നു. പൊടി, ജലം എന്നിവലെ പ്രതിരോധിക്കാൻ ശക്തമായ IP69K + IP68 + IP66 റേറ്റിങ്ങും ഈ ഹോണർ 5ജി ഫോണിന് ഉണ്ട്.

8300mAh ബാറ്ററി, 108MP ക്യാമറ സഹിതം ഹോണർ X9d 5G ലോഞ്ച് ചെയ്തു

ഹോണർ X9d 5G ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് (2640×1200 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമട്ട്, 6,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം.

8GB/ 12GB റാം, 128GB/ 256GB /512GB സ്റ്റോറേജ് ഓപ്ഷനുകൾ ഹോണർ X9d 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള മാജിക്OS 9.0-ൽ ആണ് പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. അ‌തിൽ 108MP മെയിൻ ക്യാമറ ( f/1.75 അപ്പേർച്ചർ, OIS, 4K വീഡിയോ റെക്കോർഡിംഗ്), 5MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 16MP ക്യാമറയും (f/2.45 അപ്പേർച്ചർ) ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP69K + IP69 + IP68 + IP66 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz), ബ്ലൂടൂത്ത് 5.3, GPS (L1+L5 ഡ്യുവൽ ഫ്രീക്വൻസി), USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

8300mAh ബാറ്ററി, 108MP ക്യാമറ സഹിതം ഹോണർ X9d 5G ലോഞ്ച് ചെയ്തു

ഹോണർ X9d 5ജിയിലെ തേർഡ് ജനറേഷൻ 8300mAh സിലിക്കൺ-കാർബൺ ബാറ്ററി 66W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു. വയർലെസ് ചാർജിംഗ് പിന്തുണ ഇതിലില്ല. ആറ് വർഷത്തെ ഈട് ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്ര വലിയ ബാറ്ററി ശേഷി ഉണ്ടായിട്ടും ഈ ഫോണിന് 193 ഗ്രാം ഭാരം മാത്രമേയുള്ളൂ. 161.9×76.1×7.76 മിമി ആണ് വലിപ്പം.

ഹോണർ X9d 5G വില

ഹോണർ X9d 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 1499 RM (ഏകദേശം 31,500 രൂപ) ആണ് വില, 12GB + 512GB മോഡലിന് 1699 RM (ഏകദേശം 35,705 രൂപ) വിലയുണ്ട്. മലേഷ്യയിൽ ഇതിനകം ഈ ഫോൺ ഓഡർ ചെയ്യാനാകും. ഹോണർ X9 സീരീസ് മോഡലുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യാറുണ്ട്. എന്നാൽ X9d 5ജിയുടെ ഇന്ത്യൻ ലോഞ്ചിനെപ്പറ്റി നിലവിൽ വിവരങ്ങളില്ല.

Best Mobiles in India

English summary
Honor X9d 5G launched with 8300mAh battery, 108MP camera. Its 12GB + 256GB base model is priced at RM 1499 (approximately Rs 31,500). The 12GB + 512GB model is priced at RM 1699 (approximately Rs 35,705). This Honor 5G phone also offers peak brightness of up to 6000 nits, up to 12GB of RAM, and Snapdragon 6 Gen 4 chipset power.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X