അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ കുറച്ച് കമ്പനികളും ഒരു പിടി പുതിയ സ്മാര്‍ട്ട്‌ഫോണുകളും എത്തുന്നതാണ് മെയ് മാസത്തില്‍ നമ്മള്‍ കണ്ടത്. ഇതില്‍ നിന്ന് ഏത് തിരഞ്ഞെടുക്കണം എന്ന ആശങ്ക പൊതുവായി ശരാശരി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടാകും.

നയനാകര്‍ഷകങ്ങളായ 10 ഐഫോണ്‍ കേസുകള്‍...!

ഇത്തരത്തില്‍ അടുത്തിടെ ഇറങ്ങിയ മികച്ച ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 6,999 രൂപ

സിയാനൊജന്‍ ഒഎസിലുളള മൈക്രോമാക്‌സിന്റെ രണ്ടാമത്തെ ഫോണാണ് ഇത്. ലോഹ ഫ്രെയിമും, 2ജിബി റാമുമാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 17,999 രൂപ

ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡ് ആന്‍ഡ്രോയിഡ് 4.4 (കിറ്റ്കാറ്റ്) ഒഎസിലുളള ഫോണുമായി മെയില്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തി. 5.2ഇഞ്ച് പൂര്‍ണ എച്ച്ഡി (1920 X 1080 പിക്‌സലുകള്‍) സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 24,990 രൂപ

5ഇഞ്ചിന്റെ ഐപിഎസ് എല്‍സിഡി കപാസിറ്റിവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ജലത്തെയും, പോടിയെയും പ്രതിരോധിക്കാനുളള ശേഷിയാണ് ഫോണിന്റെ എടുത്തു പറയത്തക്ക പ്രത്യേകത.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 11,999 രൂപ

ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ മീസു ഇന്ത്യന്‍ വിപണിയില്‍ കാലെടുത്ത് വയ്ക്കുന്നത് എം1 നോട്ടുമായാണ്. 5.5ഇഞ്ചിന്റെ പൂര്‍ണ എച്ച്ഡി (1080 X 1920 പിക്‌സലുകള്‍) ഡിസ്പ്ലയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 16,999 രൂപ

ഇസഡ്ടിഇ അവരുടെ നുബിയ ശ്രേണിയിലുളള ഫോണുകള്‍ ഇസഡ്9-ന്റെ അവതരണത്തോടെ ഇന്ത്യന്‍ വിപണിയെ പരിചയപ്പെടുത്തി. 5ഇഞ്ചിന്റെ പൂര്‍ണ എച്ച്ഡി (1920 X 1280 പിക്‌സലുകള്‍) ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 12,999 രൂപ

7.7എംഎം കനത്തിലും, 125ഗ്രാമുകള്‍ തൂക്കത്തിലും നിര്‍മിച്ചിരിക്കുന്ന ഫോണ്‍ ഗ്രാഫൈറ്റ് നിറ വ്യതിയാനത്തിലും ലഭ്യമാണ്. 2ജിബി റാമില്‍ 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 64 ബിറ്റ് ക്വാഡ് കോര്‍ പ്രൊസസ്സറില്‍ ആണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 10,199

ലൂമിയ 535-ന്റെ പരിഷ്‌ക്കരിച്ച പതിപ്പായ ഫോണ്‍ എച്ച്ഡി ഡിസ്‌പ്ലേയും മികച്ച 8എംപി പ്രധാന ക്യാമറയും വാഗ്ദാനം ചെയ്യുന്നു.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 21,490 രൂപ

കനേഡിയന്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക്‌ബെറി അവരുടെ മദ്ധ്യ വില പരിധിയിലുളള ഫോണ്‍ ആയ ലീപ് 5ഇഞ്ച് എച്ച്ഡി (720 X 1280 പിക്‌സലുകള്‍, 294 പിപിഐ) ടച്ച് ഡിസ്‌പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 12,990 രൂപ

പാനസോണിക്കിന്റെ ആദ്യ 4ജി ഫോണായ എലൂഗാ 6.1എംഎം കനവും, മുന്‍പിലും പുറകിലും ഗൊറില്ലാ ഗ്ലാസ്സിന്റെ സംരക്ഷണവും കൊണ്ട് സമ്പന്നമാണ്. 5ഇഞ്ച് (720 X 1080 പിക്‌സലുകള്‍) ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വില - 8,999 രൂപ

5ഇഞ്ചിന്റെ എച്ച്ഡി ഐപിഎസ് (1280 X 720 പിക്‌സലുകള്‍) ഡിസ്‌പ്ലേ, 13 എംപിയുടെ പുറം ക്യാമറ, 5 എംപിയുടെ മുന്‍ ക്യാമറ എന്നിവ കൊണ്ട് സമ്പന്നമാണ് ഹൊണര്‍ 4സി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Hot smartphones launched recently in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot