Home
Mobile

44,990 രൂപയുടെ വിവോ നെക്സ് 1947 രൂപക്ക് വാങ്ങുന്നത് എങ്ങനെ? ചെയ്യേണ്ട സ്റ്റെപ്പുകൾ ചിത്രസഹിതം!

By Shafik

രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ആഘോഷത്തിനൊപ്പം ചേരാൻ രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും സ്മാർട്ഫോൺ കമ്പനികളും എല്ലാം തന്നെ മികച്ച ഓഫറുകളും ആനുകൂല്യങ്ങളുമായി എത്തിയിട്ടുണ്ട്. ഇതിൽ ആമസോണും ഫ്ലിപ്കാർട്ടും എല്ലാം തന്നെ ഉൾപ്പെടും. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ മികച്ച ഒരു ഓഫറുമായാണ് വിവോ എത്തുന്നത്. അതും തങ്ങളുടെ അത്ഭുത ഫോണായ വിവോ നെക്സ് കുറഞ്ഞ വിലക്ക് വാങ്ങാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

എങ്ങനെ 1947 രൂപക്ക് വാങ്ങാം?

എങ്ങനെ 1947 രൂപക്ക് വാങ്ങാം?

മൊത്തം 43000 രൂപയാണ് ഈ ഓഫർ പ്രകാരം കുറവ് ലഭിക്കുക. അതായത് നിങ്ങൾ 1947 രൂപ മാത്രം അടച്ചാൽ മതി. പക്ഷെ അല്പം ഭാഗ്യം വേണമെന്ന് മാത്രം. ഇന്നലെയാണ് ഓഫർ തുടങ്ങിയത്. ഇന്നലെയും ഇന്നും നാളെയും (ഓഗസ്റ്റ് 7 , 8, 9) ആണ് ഓഫർ ലഭ്യമാകുന്നത്. ഉച്ചക്ക് 12 മണിക്കായിരിക്കും ഈ ഓഫർ വില്പന നടത്തുക. ആ സമയത്ത് നിങ്ങൾക്ക് കാണിക്കുന്ന വില 1947 എന്നാണ് എങ്കിൽ ഉടൻ ബുക്ക് ചെയ്യുക. ഈ വിലക്ക് നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാം.

നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ വെറും 1947 രൂപക്ക് ഫോൺ ലഭിക്കും!

നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ വെറും 1947 രൂപക്ക് ഫോൺ ലഭിക്കും!

ഇങ്ങനെ ഒരു ഓഫർ വഴി ഇത്രയും കുറഞ്ഞ വിലയിൽ വിവോ നെക്സ ലഭിക്കണം എങ്കിൽ നിങ്ങൾക്ക് ഭാഗ്യം വേണമെന്ന് മാത്രം. മറ്റു പല ഓഫറുകളെയും പോലെ ആദ്യം ഇത്ര അടയ്ക്കണം പിന്നീട് മാസം ഇത്ര അടയ്ക്കുക എന്ന രീതിയിലുള്ള പ്രശ്നങ്ങളൊന്നും ഇവിടെ ഇല്ല. നിങ്ങൾക്ക് ഭാഗ്യമുണ്ടോ, കിട്ടിയിരിക്കും. ഇനി എങ്ങനെ ഈ ഭാഗ്യം പരീക്ഷിക്കാം എന്ന് നോക്കാം.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

ഇപ്പോൾ തന്നെ വിവോ വെബ്സൈറ്റിൽ കയറി സൈൻ അപ്പ് ചെയ്യുക. നിങ്ങൾ ഒരു ഇമെയിൽ വിലാസം നൽകുകയും ഒരു OTP ഉപയോഗിച്ച് അത് അംഗീകരിക്കുകയും വേണം

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

'My Address' വിഭാഗത്തിൽ നിങ്ങളുടെ വിലാസ വിശദാംശങ്ങൾ നൽകുക, അത് സജ്ജമാക്കിക്കൊണ്ട് സൂക്ഷിക്കുക. കാരണം പിന്നീട് സെയിൽ സമയത്ത് ഇത് കൊടുക്കുന്നത് അല്പം ബുദ്ധിമുട്ടാകും.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

ഉച്ചക്ക് 12 മണിക്ക് ആണ് സെയിൽ. എന്നാൽ ഒരു മണിക്കൂർ അല്ലെങ്കിൽ 30 മിനിറ്റ് നേരത്തേയെങ്കിലും സൈറ്റിൽ പ്രവേശിക്കുക. ഏറ്റവും നല്ലത് ഈ സമയം മുഴുവൻ ലോഗിൻ ആയിരിക്കുക എന്നതാണ്.

സ്റ്റെപ് 4

സ്റ്റെപ് 4

വിവോ നെക്സിന്റെ പേജിൽ തന്നെ നിലകൊള്ളുക. തുടർച്ചയായി റീഫ്രഷ് ചെയ്തുകൊണ്ടിരിക്കുക. ഭാഗ്യം നിങ്ങളെ തേടി വരണം എന്നില്ല. നിങ്ങളും ഇതിനായി ശ്രമിക്കേണ്ടതുണ്ട്.

സ്റ്റെപ് 5

സ്റ്റെപ് 5

44,990 രൂപയ്ക്ക് പകരം 1947 ആണ് വില കാണിക്കുന്നത് എങ്കിൽ ഉടൻ ബുക്ക് ചെയ്യുക. ബ്ലോക്ക് ചെയ്യാനായി 'Buy Now' ക്ലിക്ക് ചെയ്യുക. ഈ വിലക്ക് നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാം. യാഥാർഥ വില തന്നെയാണ് കാണിക്കുന്നത് എങ്കിൽ വീണ്ടും വീണ്ടും റിഫ്രഷ് ചെയ്തുകൊണ്ടേയിരിക്കുക.

സ്റ്റെപ്പ് 6

സ്റ്റെപ്പ് 6

അങ്ങനെ നിങ്ങളുടെ ഭാഗ്യത്തിന് 1947 ആണ് കാണിച്ചത് എങ്കിൽ 'Buy Now' കൊടുത്ത ശേഷം ഉടൻ തന്നെ 'Place Order' കൊടുത്ത നിങ്ങളുടെ വിലാസം തിരഞ്ഞെടുക്കുക. നിങ്ങൾ ആദ്യമേ സേവ് ചെയ്ത വിലാസം അവിടെയുണ്ടാകും.

Step 7

Step 7

അങ്ങനെ അവസാനം ക്യാഷ് ഡെലിവറി, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിൽ നിന്നും പെയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ നെറ്റ് ബാങ്കിംഗും തിരഞ്ഞെടുക്കാം.

സ്റ്റെപ്പ് 8

സ്റ്റെപ്പ് 8

ഇനി സന്തോഷിക്കാം. കാരണം 44,990 രൂപ വിലയുള്ള ഫോൺ ആണ് വെറും 1947 രൂപക്ക് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. പക്ഷെ ഇവിടെ അധികം പ്രതീക്ഷ ഒന്നും വെക്കേണ്ടതില്ല, കാരണം പ്രൊമോഷൻ ഭാഗമായി നടത്തുന്ന ഒരു ഓഫർ മാത്രമായി ഇതിനെ കണ്ടാൽ മതി. ചുരുക്കം അല്ലെങ്കിൽ എണ്ണപ്പെട്ട മോഡലുകൾ മാത്രമായിരിക്കാം ഓഫറിൽ ഒരുപക്ഷെ ഉണ്ടാവുക. എന്തായാലും ഭാഗ്യം പരിശോധിക്കുന്നതിന് പ്രശ്നമൊന്നുമില്ലല്ലോ. അതിനാൽ ഒന്ന് ഭാഗ്യം പരീക്ഷിച്ചു നോക്കുക. കിട്ടിയാൽ കിട്ടി. ഇനി ഇന്ന് കിട്ടാത്തവർക്ക് നാളെയും കൂടെ ഭാഗ്യം പരീക്ഷിക്കാം. ഓഫർ നാളെയും കൂടെയുണ്ട്.

വിവോ ഷോപ്പ് വെബ്സൈറ്റിൽ കയറാൻ ഇവിടെ ക്ലിക് ചെയ്യുക

മറ്റു ഓഫറുകൾ

മറ്റു ഓഫറുകൾ

ഈ വിവോ നെക്സ് 1974 രൂപക്ക് ലഭിക്കുന്ന ഓഫറിന് പുറമെ ഒരുപിടി മറ്റു ഓഫറുകളും 'വീവോ ഫ്രീഡം കാർണിവൽ' ഓഫറുല്ലഭ്യമാണ്. അതിനാൽ തന്നെ വിവോ നെക്സ് സ്വന്തമാക്കാൻ ഇനി പറ്റിയില്ലെങ്കിലും മറ്റു ഓഫറുകൾ ഉപയോഗപ്പെടുത്താം. 20,990 രൂപയുടെ വിവോ വി 9 മോഡലും മുകളിൽ പറഞ്ഞ ഇതേ രീതിയിൽ 1947 രൂപക്ക് ഭാഗ്യമുണ്ടെങ്കിൽ സ്വന്തമാക്കാം. ഇതിന് പുറമെ മറ്റു ആക്സസറീസുകൾക്കും വിവോ സ്റ്റോറിൽ ഓഫറുകൾ ലഭ്യമാണ്.

Best Mobiles in India

English summary
How to Avail Vivo Nex Rs 1947 Offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X