അസ്യൂസ് സെന്‍ഫോണ്‍ 5Z എങ്ങനെ 26,999 രൂപയ്ക്കു നേടാം?
ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന അസ്യൂസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് സെന്‍ഫോണ്‍ 5Z. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമണ് ഈ ഫോണ്‍ ലഭ്യമാകുക. ജൂലൈ 9 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. അടുത്തിടെ വിപണിയില്‍ ഏറെ തരംഗം സൃഷ്ടിച്ച വണ്‍പ്ലസ് 6ന് വെല്ലുവിളിയായിരിക്കും നോച്ച് ഡിസ്‌പ്ലേയില്‍ അവതരിപ്പിച്ച ഈ ഫോണ്‍. മികച്ച കുറച്ചു ഓഫറുകളോടു കൂടിയാണ് അസ്യൂസ് സെന്‍ഫോണ്‍ 5Z എത്തിയിരിക്കുന്നത്. ഏതൊക്കെയാണ് ഫോണ്‍ ഓഫറുകളെന്നും കൂടാതെ അതിന്റെ മറ്റു വിശേഷങ്ങളും അറിയാം.

ഫോണ്‍ വില
മൂന്നു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 6ജിബി റാം 64ജിബി സ്‌റ്റോറേജിന് 29,999 രൂപയും 6ജിബി റാം 128ജിബി സ്‌റ്റോറേജിന് 32,999 രൂപയും അതു പോലെ 8ജിബി റാം 256ജിബി സ്‌റ്റോറേജിന് 36,999 രൂപയുമാണ്. എന്നാല്‍ ഈ ഫോണിന് കമ്പനി ഇപ്പോള്‍ കുറച്ച് ഓഫറുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യ വില്‍പന ദിവസത്തില്‍ തന്നെ 26,999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. അങ്ങനെയാണെങ്കില്‍ അത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 7 പ്ലസിന്റെ വിലയാകും.
സെന്‍ഫോണ്‍ 5Z എങ്ങനെ 26,999 രൂപയ്ക്കു ലഭിക്കുന്നു?
ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ലോഞ്ച് ഓഫാണ് ഇത്. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 3000 രൂപ വരെ ഈ മൂന്നു ഫോണുകള്‍ക്കും ഡിസ്‌ക്കൗണ്ട് നല്‍കുന്നു. അതായത് ഐസിഐസിഐ ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണുകള്‍ നിങ്ങള്‍ വാങ്ങുമ്പോള്‍, കൂടാതെ EMI ഇടപാടുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്.
. അസ്യൂസ് സെന്‍ഫോണ്‍ 5Z, 6ജിബി റാം 64ജിബി സ്‌റ്റോറേജ് 26,999 രൂപയ്ക്കു ലഭിക്കുന്നു.
. അസ്യൂസ് സെന്‍ഫോണ്‍ 5Z 6ജിബി റാം 128ജിബി സ്‌റ്റോറേജ് 29,999 രൂപയ്ക്ക് ലഭിക്കുന്നു.
. അസ്യൂസ് സെന്‍ഫോണ്‍ 5Z 8ജിബി റാാം 256ജിബി സ്‌റ്റോറേജ് 33,999 രൂപയ്ക്ക് ലഭിക്കുന്നു.

അസ്യൂസ് സെന്‍ഫോണ്‍ 5Zന്റെ മറ്റു ഓഫറുകള്‍
. 499 രൂപയ്ക്ക് മൊബൈല്‍ സംരക്ഷണം. എല്ലാത്തരം നാശനഷ്ടങ്ങളും അറ്റകുറ്റ പണികളും ഉള്‍ക്കൊളളുന്നു.
. ജിയോ ഉപയോക്താക്കള്‍ക്ക് 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍. 50 രൂപയുടെ 22 വ്വൗച്ചറുകളായി ലഭിക്കുന്നു. റീച്ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് മൈ ജിയോ ആപ്പില്‍ നിന്നും വീണ്ടെടുക്കാവുന്നതാണ്.
. സൗജന്യമായി 100ജിബി ഡേറ്റ ലഭിക്കുന്നു. തുടര്‍ച്ചയായുളള 1


Click it and Unblock the Notifications








