നിലവിലുള്ള ഓഫറുകൾക്ക് പുറമെ ഒരു 2000 രൂപ കൂടെ വൺപ്ലസ് 6ന് ക്യാഷ്ബാക്ക് നേടാം!

By GizBot Bureau
|

വൺപ്ലസ് 6 വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ പുതിയ ഒരു സന്തോഷവാർത്ത കൂടിയിതാ എത്തിയിരിക്കുകയാണ്. Citibank ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന് മേൽ നിങ്ങൾക്ക് 2000 രൂപയുടെ കാഷ്ബാക്ക് ആണ് നിലവിലുള്ള ഓഫറുകൾക്കും ക്യാഷ്ബാക്കിനും പുറമെ ആമസോൺ ഒരുക്കുന്നത്. ഇങ്ങനെ വരുമ്പോൾ 6 ജിബി മോഡൽ നിങ്ങൾക്ക് 32999 രൂപക്കും 8 ജിബി മോഡൽ 37999 രൂപക്കും ലഭിക്കും.

 
നിലവിലുള്ള ഓഫറുകൾക്ക് പുറമെ ഒരു 2000 രൂപ കൂടെ വൺപ്ലസ് 6ന് ക്യാഷ്ബാക്ക്

ഇത് കൂടാതെ മറ്റു പല ഓഫറുകളും കമ്പനി വൺപ്ലസ് 6 വാങ്ങുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. വൺപ്ലസ് 6 ഉപഭോക്താക്കൾക്ക് 12 മാസം ഫോൺ ഡാമേജ് ഇൻഷുറൻസ്, കിൻഡിലെ ഈ ബുക്കുകൾക്ക് 500 രൂപ വരെ ക്രെഡിറ്റ്, ഐഡിയ ഉപഭോക്താക്കൾക്ക് 2000 രൂപയുടെ ക്യാഷ്ബാക്ക് തുടങ്ങി പല ഓഫറുകളും ഒപ്പം വൺപ്ലസ് കമ്പനിയുടെ ഓഫറുകളും വരെ ഇപ്പോൾ വാങ്ങുന്നവർക്ക് ലഭിക്കും.

 

ഇനി ഫോണിനെ കുറിച്ച് കൂടുതൽ അറിയാത്തവർക്കായി ഫോൺ സവിശേഷതകൾ ചുവടെ വായിക്കാം.

മുൻമോഡലുകളെ പോലെത്തന്നെ ലളിതമായ എന്നാൽ ആരെയും ആകർഷിക്കാൻ കെല്പുള്ള മോഡലാണ് വൺപ്ലസ് 6 നും ഉള്ളത്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഗ്ലാസ് മോഡൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മിറർ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ മോഡൽ ലഭ്യമാകുക. സിൽക്ക് വെള്ള നിറത്തിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭ്യമാണ്.

നോച്ച് രൂപകല്പനയാണ് ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

വൺപ്ലസ് 6 എത്തുന്നത് ആൻഡ്രോയിഡ് 8.1 ഓറിയോയുമായിട്ടാണ്. ഓക്സിജൻ ഒഎസ് അധിഷ്ഠിത ആൻഡ്രോയ്ഡ് ഓറിയോ ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം നമുക്ക് നൽകും എന്ന് തീർച്ച. ആൻഡ്രോയിഡ് പി ബീറ്റാ അപ്ഡേറ്ററും ഫോണിന് ഉടൻ ലഭ്യമാകും. ഒപ്പം ഫേസ് അൺലോക്ക് പോലെ ഇന്നത്തെ കാലത്തുള്ള ഒരു ഫ്‌ളാഗ്‌ഷിപ്പ് മോഡലിന് ആവശ്യമായ എല്ലാ സവിശേഷതകളും ഫോണിലുണ്ട്.

ഡെല്ലിൽ നിന്നുമിതാ ഏറെ ഭംഗിയും കരുത്തുമുള്ള ചില കമ്പ്യൂട്ടറുകൾഡെല്ലിൽ നിന്നുമിതാ ഏറെ ഭംഗിയും കരുത്തുമുള്ള ചില കമ്പ്യൂട്ടറുകൾ

Best Mobiles in India

English summary
How to Get Rs 2,000 Extra Discount on OnePlus 6

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X