ഓണര്‍ 8X: മിഡ്‌റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലെ മിന്നുംതാരം

|

താരതമ്യേന വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരെ കാത്തിരിക്കുന്ന നിരാശ ഇന്ന് പഴംകഥയാണ്. വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്ന ഫീച്ചറുകളും മനോഹരമായ രൂപകല്‍പ്പനയും ഇന്ന് ഇടത്തരം വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളിലും ലഭിക്കുന്നു. മൊബൈല്‍ സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.

 

പ്രകടനത്തിലും സൗന്ദര്യത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഒരുപിടി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലുണ്ട്. ഇത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ എക്കാലത്തും മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് ഓണര്‍.

ഓണര്‍ 8X: മിഡ്‌റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലെ മിന്നുംതാരം

ഓണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഓണര്‍ 8X ഇത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. 14999 രൂപ വിലയുള്ള ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ മനോഹരമായ രൂപകല്‍പ്പന, മനംമയക്കുന്ന സവിശേഷതകള്‍ മുതലായവയാണ്. പകരംവയ്ക്കാന്‍ കഴിയാത്ത പ്രകടനമാണ് 8X കാഴ്ചവയ്ക്കുന്നതെന്ന് പറയാം.

മിഡ്‌റെയ്ഞ്ച് സ്മാര്‍ട്ടുഫോണുകളുടെ കൂട്ടത്തിലെ മിന്നുംതാരമായി ഓണര്‍ 8X മാറാനുള്ള കാരണം എന്താണെന്ന് അറിയേണ്ടേ?

അനുപമമായ മള്‍ട്ടിമീഡിയ അനുഭവം

അനുപമമായ മള്‍ട്ടിമീഡിയ അനുഭവം

ഏറ്റവും മികച്ച മള്‍ട്ടിമീഡിയ അനുഭവം പ്രദാനം ചെയ്യുന്ന ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണാണ് ഓണര്‍ 8X. മള്‍ട്ടിമീഡിയ അനുഭവം മികച്ചതാക്കാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം 8X-ലുണ്ട്. ആകര്‍ഷകമായ വലിയ ഡിസ്‌പ്ലേ ഇതേ വിലയ്ക്കുള്ള ഒരു സ്മാര്‍ട്ട്‌ഫോണിലും സ്വപ്‌നം കാണാന്‍ പോലും കഴിയുകയില്ല.

അരികുകളില്ലാത്ത ഫുള്‍വ്യൂ FHD+ ഡിസ്‌പ്ലേയുടെ വലുപ്പം 6.5 ഇഞ്ചാണ്. 2340x1080 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയില്‍ നോച് ഉണ്ട്. 19.5:9 ആണ് ആസ്‌പെക്ട് റേഷ്യോ.

ഇടതടവില്ലാതെ ഗെയിം കളിക്കാം

ഇടതടവില്ലാതെ ഗെയിം കളിക്കാം

ഡിസ്‌പ്ലേ പോലെ ശക്തമാണ് സ്പീക്കറും. അതിനാല്‍ കാഴ്ചയും ശബ്ദവും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.3750 mAh ബാറ്ററിയുള്ളതിനാല്‍ എത്ര നേരം വേണമെങ്കിലും ഗെയിം കളിക്കാം. കളിക്കിടെ ഫോണ്‍ മിഴിയടയ്ക്കുമെന്ന ഭയം വേണ്ട. ഇന്റലിജന്റ് പവര്‍ സേവിംഗ് സാങ്കേതികവിദ്യ 33 ശതമാനം വരെ ബാറ്ററി ചാര്‍ജ് ലാഭിക്കും.

ഓണറിന്റെ സ്വന്തം Kirin 710 ചിപ്‌സെറ്റോട് കൂടിയ GPU ടര്‍ബോ സാങ്കേതികവിദ്യയാണ് 8X-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഓണര്‍ 8X-നെ മിഡ്‌റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഗെയിമിംഗ് ഫോണ്‍ ആക്കിമാറ്റുന്നു.

 മികച്ച ക്യാമറകള്‍
 

മികച്ച ക്യാമറകള്‍

സമാനമായ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ച ക്യാമറയാണ് ഓണര്‍ 8X-ല്‍ ഉള്ളത്. പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. പ്രൈമറി സെന്‍സര്‍ 20 MP-യും സെക്കന്‍ഡറി സെന്‍സര്‍ 2MP-യുമാണ്. സെക്കന്‍ഡറി ക്യാമറ ദൃശ്യങ്ങളുടെ ആഴം ഉറപ്പാക്കുന്നു.


ബൊക്കേ ഇഫക്ട്, ബ്ലര്‍ ഫ്രീ എന്നിവ ക്യാമറയുടെ എടുത്തുപറയേണ്ട ചില ഗുണങ്ങളാണ്. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയുമെന്നതും വലിയ കാര്യമാണ്. പിന്നിലെ ക്യാമറകളും സെല്‍ഫി ക്യാമറയും എഐ സവിശേഷതയോട് കൂടിയവ തന്നെ. വിവിധതരം മോഡുകള്‍, ഫില്‍റ്ററുകള്‍ എന്നിവ ഫോട്ടോഗ്രാഫി വേറിട്ട അനുഭവമാക്കി മാറ്റുന്നു. സെല്‍ഫി ക്യാമറ 16 MP ആണ്. സോഫ്റ്റ് വെയര്‍ അടിസ്ഥാന ബൊക്കേ ഇഫക്ട്, എഐ സ്റ്റുഡിയോ ലൈറ്റിംഗ് എന്നിവ സെല്‍ഫി ക്യാമറയുടെ പ്രത്യേകതകളാണ്.

 സ്റ്റോറേജിനെ കുറിച്ച് വേവലാതി വേണ്ട

സ്റ്റോറേജിനെ കുറിച്ച് വേവലാതി വേണ്ട

ഓണര്‍ 8X-ല്‍ ഒരേസമയം രണ്ട് സിംകാര്‍ഡുകളും ഒരു മൈക്രോ എസ്ഡി കാര്‍ഡും ഇടാന്‍ കഴിയും. മൈക്രോ എസ്ഡി കാര്‍ഡിന് മാത്രമായി ഒരു സ്ലോട്ട് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മെമ്മറി ഇഷ്ടാനുസരണം വികസിപ്പിക്കാം.


Best Mobiles in India

English summary
How Honor 8X shines out in the crowd of affordable smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X