വൺപ്ലസ്ക് 6ടി ക്യാമറയിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഗൂഗിൾ ലെൻസ് മോഡ്!!

|

ഒരു പ്രീമിയം സ്മാർട്ഫോൺ എന്ന നിലയിൽ നമുക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വൺപ്ലസ് 6ടി എത്തിയിട്ടുള്ളത്. ഏറ്റവും മികച്ച OLED ഡിസ്പ്ളേ, മികച്ച റാം സൗകര്യം, മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ, മികച്ച പ്രൊസസർ, ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനർ എന്നുതുടങ്ങി ഇന്ന് വിപണിയിലുള്ള ഒരുവിധം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വൺപ്ലസ് 6ടി ആരാധകരുടെ മനം കവരാൻ എത്തിയിട്ടുള്ളത്.

 
വൺപ്ലസ്ക് 6ടി ക്യാമറയിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഗൂഗിൾ ലെൻസ് മോഡ്!!

എന്നാൽ വെറും ഹാർഡ്‌വെയർ സവിശേഷതകൾ മാത്രമല്ല വൺപ്ലസ് 6ടിയെ ഒരു മികച്ച പ്രീമിയം സ്മാർഫോൺ ആക്കുന്നത്. പകരം അതിലുള്ള മറ്റു പല സൗകര്യങ്ങളും ഇതുപോലെത്തന്നെ മികവ് പുലർത്തുന്നവയാണ്. അവയിലൊന്നാണ് ഫോണിലെ ക്യാമറ. ഏറെ എടുത്തുപറയേണ്ട സവിശേഷതകളോട് കൂടിയാണ് ഈ ക്യാമറ എത്തിയിട്ടുള്ളത്.

ഏറ്റവും കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങളെടുക്കാനുള്ള സംവിധാനങ്ങൾ മുതൽ 4കെ വീഡിയോ റെക്കോർഡിങ് വരെ സാധ്യമാകുന്ന ഫോണിൽ ഈ ക്യാമറ കൊണ്ട് നമ്മുടെ നിത്യജീവിതം എളുപ്പമാക്കാൻ സഹായകമാകുന്ന ചില കാര്യങ്ങൾ കൂടെയുണ്ട്. അതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഗൂഗിൾ ലെൻസ് മോഡിലൂടെ ഏറ്റവും മികച്ച ക്യാമറ സൗകര്യങ്ങൾ

ഗൂഗിൾ ലെൻസ് മോഡിലൂടെ ഏറ്റവും മികച്ച ക്യാമറ സൗകര്യങ്ങൾ

എന്താണ് ഗൂഗിൾ ലെൻസ് എന്നത് ആദ്യമേ മനസ്സിലാക്കുന്നത് നന്നാകും. നമ്മൾ ഒരു വസ്തുവിന് നേരെ ക്യാമറയിലൂടെ ഗൂഗിൾ ലെൻസ് ഓൺ ചെയ്തു നോക്കുകയാണെങ്കിൽ ആ ക്യാമറയിൽ കാണുന്ന ചിത്രങ്ങൾ അത് എന്തുതന്നെയാവട്ടെ ഗൂഗിൾ തങ്ങളുടെ AI സംവിധാനം ഉപയോഗിച്ച് അത് എന്താണെന്ന് അപ്പോൾ തന്നെ നമുക്ക് പറഞ്ഞുതരും. ഇതാണ് സംഭവം. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനായി വൺപ്ലസ് 6ടിയുടെ ക്യാമറയിൽ തന്നെ താഴെ ഇടതുഭാഗത്ത് ഇതിനായുള്ള പ്രത്യേക ബട്ടണും ഉണ്ട്.

എന്തു വിവരങ്ങളും അതിവേഗത്തിൽ നിങ്ങളുടെ സ്‌ക്രീനിൽ..

എന്തു വിവരങ്ങളും അതിവേഗത്തിൽ നിങ്ങളുടെ സ്‌ക്രീനിൽ..

മുകളിൽ പറഞ്ഞല്ലോ, ഗൂഗിൾ ലെൻസ് സൗകര്യം വഴി ക്യാമറയിൽ കാണുന്ന എന്ത് ദൃശ്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ഏറ്റവും എളുപ്പം നിങ്ങൾക്ക് ലഭ്യമാകും എന്നത്. വൺപ്ലസ് 6ടിയുടെ ക്യാമറയുടെ കരുത്തും ഓക്സിജൻ ഒഎസിന്റെ കരുത്തും ഒപ്പം ഗൂഗിൾ ലെൻസും കൂടിച്ചേരുമ്പോൾ ഇവിടെ എല്ലാം തന്നെ നിങ്ങൾക്ക് അതിവേഗം ലഭിക്കുകയും ചെയ്യും.

ഏറ്റവും ഉപകാരം യാത്രകളിൽ
 

ഏറ്റവും ഉപകാരം യാത്രകളിൽ

നമുക്ക് ഏറ്റവുമധികം സംശയങ്ങളും ആശയക്കുഴപ്പങ്ങളും പലപ്പോഴും ഉണ്ടാവുക നീണ്ട യാത്രകളിലായിരിക്കും. പ്രത്യേകിച്ചും നമുക്കറിയാത്ത ഭാഷയിൽ സംസാരിക്കുന്ന നാടുകളിൽ എത്തുമ്പോൾ അവിടെയുള്ള പല വസ്തുക്കളും കാണുമ്പോൾ പല ബോർഡുകളും കാണുമ്പോൾ അങ്ങനെ തുടങ്ങി പല അവസ്ഥകളിലും നമുക്ക് അല്പം ബുദ്ധിമുട്ട് അനുഭവപ്പെടും. ഈയവസരത്തിലാണ് ഗൂഗിൾ ലെൻസിന്റെ AI സവിശേഷതകളുടെ പരമാവധി ഉപയോഗം വൺപ്ലസ് 6ടിയുടെ ക്യാമറയിലൂടെ ലഭ്യമാകുക.

കലണ്ടർ ഇവന്റുകൾ സൃഷ്ടിക്കുന്നതിന്

കലണ്ടർ ഇവന്റുകൾ സൃഷ്ടിക്കുന്നതിന്

AI സൗകര്യങ്ങളോട് കൂടിയ ഗൂഗിൾ ലെൻസ് ഉപയോഗിച്ച്, വൺപ്ലസ് 6ടി ഒരു ക്ഷണം പോയിന്റിൽ ഗൂഗിൾ ലെൻസ് ക്യാമറയിലെ തീയതി സ്കാൻ ചെയ്തുകൊണ്ട് പ്രധാന കലണ്ടറുകൾ സൃഷ്ടിക്കാൻ കഴിയും, തീയതി ടാപ്പുചെയ്ത് കലണ്ടർ ഇവന്റ് ഉടനടി സൃഷ്ടിക്കുന്നതിന് ഇത് ഏറെ ഉപകാരപ്രദമാകും.

QR കോഡുകളും ബാർകോഡുകളും സ്കാൻ ചെയ്യുന്നതിന്

QR കോഡുകളും ബാർകോഡുകളും സ്കാൻ ചെയ്യുന്നതിന്

അതുപോലുള്ള മറ്റൊരു സൗകര്യമാണ് ക്യാമറ ആപ്ലിക്കേഷനിലേക്ക് ഗൂഗിൾ ലെൻസ് സമന്വയിപ്പിച്ചതിനാൽ, QR കോഡുകളും ബാർകോഡുകളും സ്കാൻ ചെയ്യുന്നതിനായി നിങ്ങൾക്ക് ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ ആവശ്യമില്ല എന്നത്. QR കോഡിൽ ക്യാമറ ചൂണ്ടിക്കാണിക്കുകയും എല്ലാ ലിങ്കുകളും വിവരങ്ങളും തൽക്ഷണം എക്സ്ട്രാക്റ്റുചെയ്യുകയും ചെയ്യും.

നിങ്ങൾക്കിഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന്

നിങ്ങൾക്കിഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിന്

നിങ്ങളുടെ സുഹൃത്തിന്റെ കയ്യിൽ ഒരു വാച്ച് കാണുന്നു, അല്ലെങ്കിൽ ഒരു ഷർട്ട് കാണുന്നു, അല്ലെങ്കിൽ വേറെ എന്തെങ്കിലും ഒന്ന് നിങ്ങൾക്ക് കണ്ടിട്ട് വാങ്ങാൻ താല്പര്യമുള്ളതായി തോന്നിയാൽ അതിനും പരിഹാരം ക്യാമറയിൽ ഉണ്ട്. ആ സാധനത്തിന്റെ ഫോട്ടോ എടുത്താൽ മാത്രം മതി. ഒറ്റ നിമിഷം കൊണ്ട് തന്നെ അതിന്റെ വിലയും വിവരങ്ങളും കമ്പനി വിവരങ്ങളും എല്ലാം തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ തന്നെ ലഭ്യമാകും.

ഗൂഗിൾ ലെൻസ് സൗകര്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല

മുകളിൽ ഇതുവരെ ഗൂഗിൾ ലെൻസ് ക്യാമറ സൗകര്യങ്ങളെ കുറിച്ച് പറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ്. എന്നാൽ സൗകര്യങ്ങൾ അവിടെയൊന്നും തീരുന്നില്ല. അത് നിങ്ങൾ തന്നെ സ്വയം അനുഭവിച്ചറിയേണ്ടതാണ്. അതിനാൽ തന്നെ പറഞ്ഞുവന്നത് ഗൂഗിൾ ലെൻസ് സൗകര്യം മാത്രമുള്ള ഫോൺ ആയാലും പോരാ, അതോടൊപ്പം അത് കാര്യക്ഷമമായി പ്രവർത്തിക്കാൻ മതിയായ ക്യാമറ സൗകര്യങ്ങൾ ഉള്ള ഫോൺ കൂടിയായിരിക്കണം നമ്മൾ വാങ്ങേണ്ടത്. അവിടെയാണ് വൺപ്ലസ് 6ടിയുടെ പ്രസക്തിയും.


Best Mobiles in India

English summary
How to make the most out of OnePlus 6T Google Lens camera mode

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X