വണ്പ്ലസ്‌ 3 എങ്ങനെ ഒഫീഷ്യൽ ആൻഡ്രോയിഡ് ന്യുഗറ്റ് സോഫ്റ്റ്‌വെയറിലേക്കു അപ്ഡേറ്റ് ചെയ്യാം?

Posted By: Midhun Mohan
  X

  വൺപ്ലസ് അങ്ങനെ വാക്കുപാലിച്ചു. പുതുവർഷത്തിൽ ആൻഡ്രോയിഡ് ന്യുഗറ്റ് അപ്ഡേറ്റ് നൽകാം എന്ന വാക്കാണ് ഇപ്പോൾ അവർ പാലിച്ചിരിക്കുന്നത്. ജനുവരി 1 അർധരാത്രി പന്ത്രണ്ടിന് മുൻപ് തന്നെ അവർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നൽകിത്തുടങ്ങി.

  വൺപ്ലസ്സിന്റെ പുതുവത്സരസമ്മാനം

  ഫോണുകളുടെ OTA ഇമേജുകളും കമ്പനി നൽകി. OTA ഇന്ത്യയിൽ ഏതാണ് കുറച്ചു കൂടി താമസിക്കും.

  ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടങ്ങി, അറിയേണ്ടതെല്ലാം!

  എന്നാൽ എളുപ്പത്തിൽ നിങ്ങൾക്ക് ഈ OTA ഇമേജുകൾ ഫോണിൽ സൈഡ്ലോഡ് ചെയ്തു ആൻഡ്രോയിഡ് ന്യുഗറ്റ് ആസ്വദിക്കാം. അതിനുള്ള വഴികൾ താഴെ വിശദീകരിക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സ്റ്റെപ് 1: OTA അപ്ഡേറ്റ് ഫയൽ ഡൌൺലോഡ് ചെയ്യുക

  ആദ്യമായി വൺപ്ലസ് ഫോറം സന്ദർശിച്ചു OTA ഫയൽ ഡൌൺലോഡ് ചെയ്യുക. ലിങ്കുകൾ താഴെ കൊടുക്കുന്നു. ഞങ്ങൾ വൺപ്ലസ് 3 എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്നാണ് വിശദീകരിക്കുന്നത് ഇത് വൺപ്ലസ് 3Tക്കു ബാധകമല്ല.

  സ്റ്റെപ് 2: ADB സൈഡ്ലോഡ് ഫയലുകൾ ഡൗൺലോഡ് ചെയ്യുക

  ADB സൈഡ്ലോഡ് ഫയലുകൾ ഡൗൺലോഡ് ചെയ്യുകയാണ് അടുത്തപടി. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഫയലുകൾ ഡൌൺലോഡ് ചെയ്യാം.

  സ്റ്റെപ് 3 : വൺപ്ലസ് 3 സ്റ്റോക്ക് റിക്കവറിയിൽ ബൂട്ട് ചെയ്യുക

  ADB കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ വൺപ്ലസ് 3 സ്റ്റോക്ക് റിക്കവറിയിൽ ബൂട്ട് ചെയ്യുക. ഇതിനായി ഫോൺ സ്വിച്ച് ഓഫ് ചെയ്തു പവർ ബട്ടൺ, വോളിയം ഡൌൺ ബട്ടൺ എന്നിവ രണ്ടും 10 സെക്കൻഡ് നേരം അമർത്തിപ്പിടിക്കുക. ശേഷം ഫോൺ റെക്കവറി മോഡിൽ ബൂട്ട് ചെയ്യപ്പെടും.

  സ്റ്റെപ് 4: റിക്കവറി മോഡിൽ 'ഇൻസ്റ്റാൾ ഫ്രം ADB' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക

  റെക്കവറിയിൽ കയറിയാൽ നിങ്ങൾക്ക് 'ഇൻസ്റ്റാൾ ഫ്രം ADB' എന്ന ഓപ്‌ഷൻ കാണാം. അത് തിരഞ്ഞെടുക്കുക. ഫോൺ ഡാറ്റ കേബിൾ വഴി പിസിയുമായി ബന്ധിപ്പിക്കുക.

  സ്റ്റെപ് 5: കമാൻഡ് ടൈപ്പ് ചെയ്തു ഫയൽ സൈഡ്ലോഡ് ചെയ്യുക

  ഫോണിലേക്കു നിങ്ങൾ ഡൌൺലോഡ് ചെയ്ത ഫയൽ സൈഡ്ലോഡ് ചെയ്യുകയാണ് അടുത്തപടി. നിങ്ങൾ ഡൌൺലോഡ് ചെയ്ത ADB ഫോൾഡറിൽ പോയി അവിടെ ഒരു പുതിയ കമാൻഡ് പ്രോംറ്റ് വിൻഡോ തുറക്കുക. ഡൌൺലോഡ് ചെയ്ത OTA ഫയൽ അതെ ഫോൾഡറിൽ സൂക്ഷിക്കണം. കമാൻഡ് വിൻഡോയിൽ എപ്രകാരം ടൈപ്പ് ചെയ്തു എന്റർ അമർത്തുക ‘adb sideload filename.zip'. വിൻഡോയിൽ തെളിയിക്കുന്ന പ്രക്രിയ കഴിയുന്ന വരെ കാത്തിരിക്കുക. ഫോൺ ഇതിനിടയിൽ യുഎസ്ബി കേബിളിൽ നിന്നും വിച്ഛേദിക്കരുത് കാരണം അത് ഫോണിനെ ചീത്തയാക്കും.

  സ്റ്റെപ് 6: ഫോൺ റീബൂട്ട് ചെയ്തു ആൻഡ്രോയിഡ് ന്യുഗറ്റ് ആസ്വദിക്കൂ

  ഫ്ലാഷിങ് കഴിഞ്ഞാൽ ഫോൺ റിക്കവറിയിൽ നിന്ന് റീബൂട്ട് ചെയ്യാം. ആദ്യമായി ബൂട്ട് ആയിവരാൻ കുറച്ചു 10 മിനുട്ട് താമസമുണ്ടാകും. ക്ഷമയോടെ കാത്തുനിൽക്കുക ശേഷം ആൻഡ്രോയിഡ് ന്യുഗറ്റ് ആസ്വദിക്കുക.

  ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  OnePlus recently released the Android Nougat update to their OnePlus 3 and OnePlus 3T. Here's how you can install the update manually.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more