എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

By Super

Next »

« Previous

എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

ആന്‍ഡ്രോയഡ് 1.5 കപ്പ്‌കേക്ക്

ലിനക്‌സ് കേണല്‍ 2.6.27 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രയോഡ് 1.5 അപ്‌ഡേറ്റ് 2009 ഏപ്രില്‍ 30 ന് പുറത്തിറങ്ങി. ഔദ്യോഗികമായി ഒരു ഭക്ഷ്യവിഭവത്തിന്റെ പേരില്‍ പുറത്തിറങ്ങിയ ആദ്യത്തെ ആന്‍ഡ്രോയ്ഡ് പതിപ്പായിരുന്നു ഇത്. കുറേയധികം പുതിയ സൗകര്യങ്ങളും യൂസര്‍ ഇന്റര്‍ഫേസ് സംവിധാനങ്ങളും ചേര്‍ത്താണ് ആന്‍ഡ്രോയ്ഡ് 1.5 പുറത്തിറക്കിയത്.

ആന്‍ഡ്രോയ്ഡ് 1.6 ഡോനട്ട്

2009 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് 1.6, മുന്‍ഗാമിയായ ആന്‍ഡ്രോയ്ഡ് 1.5 കപ്‌കേക്കിന്റെ പരിഷ്‌കൃത രൂപമായിരുന്നു. ഡോനട്ട് എന്നാണ് ഈ വേര്‍ഷന്‍ അറിയപ്പെടുന്നത്. 1.5 നെ അപേക്ഷിച്ച് രണ്ട് ഫീച്ചറുകളില്‍ കാര്യമായ മാറ്റങ്ങളോടെയാണ് 1.6 വന്നത്. ഹൈറെസല്യൂഷന്‍ ടച്ച് സ്‌ക്രീന്‍ സപ്പോര്‍ട്ടിനൊപ്പം ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റുമാണ് ഇത്തരത്തില്‍ പരിഷ്‌ക്കരിയ്ക്കപ്പട്ട രണ്ട് സൗകര്യങ്ങള്‍.മോട്ടോറോളാ ഡേവര്‍, സോണി എറിക്‌സണ്‍ എക്‌സ്പീരിയാ എക്‌സ് 10 എന്നീ ഫോണുകളാണ് ഈ വേര്‍ഷനുമായി പുറത്തിറങ്ങിയത്.

ആന്‍ഡ്രോയ്ഡ് 2.0/2.0.1/2.1 എക്ലയര്‍

ആന്‍ഡ്രോയ്ഡിന്റെ മൂന്നാമത്തെ പോപ്പുലര്‍ പതിപ്പായ എക്ലെയര്‍ 2009 ല്‍ തന്നെയാണ് പുറത്ത് വന്നത്. ഇതില്‍ ജിപിഎസ് നാവിഗേഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ 3ഡി ഗ്രാഫിക്‌സ് പിന്താങ്ങിയ ഈ വേര്‍ഷന്‍ ഇക്കാരണം കൊണ്ടു തന്നെ മുന്‍ പതിപ്പുകളേക്കാള്‍ മികവ് പുലര്‍ത്തി.

2012 ല്‍ പുറത്തിറങ്ങിയ ഉയര്‍ന്ന ബാറ്ററി ആയുസ്സുള്ള 10 സ്മാര്‍ട്ട്‌ഫോണുകള്‍

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X