പിഎഫ് ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാൻ 4 വഴികൾ!
തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായ ഒരു സമ്പാദ്യ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (EPF). പ്രതിമാസ ശമ്പളമുള്ള ആളുകളെ പല അത്യാവശ്യ ഘട്ടങ്ങളിലും സഹായിക്കുക പിഎഫ് അക്കൗണ്ടിലെ ബാലൻസ് ആണ്. പിഎഫിനായി ഓരോ ജീവനക്കാരനും പ്രത്യേകം അക്കൗണ്ടും യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (UAN) ഉണ്ട്.
അവശ്യഘട്ടങ്ങളിൽ പിഎഫ് ബാലൻസിൽ നിന്ന് തുക പിൻവലിക്കാൻ പലരും മുന്നിട്ടിറങ്ങും. തുക പിൻവലിക്കാനാണെങ്കിലും അല്ലെങ്കിലും പിഎഫ് അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ട് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് ഒരു പങ്കാളിത്ത പെൻഷൻ പദ്ധതിയായതിനാൽ തന്നെ നമ്മുടെ അക്കൗണ്ടിൽ എത്രരൂപയുണ്ട് എന്ന് അറിയുന്നതും പരിശോധിക്കുന്നതും നല്ലതാണ്.

ഏറെ നൂലാമാല പിടിച്ച പരിപാടി ആണ് എന്നു കരുതി പല പിഎഫ് അക്കൗണ്ട് ഉടമകളും തങ്ങളുടെ ബാലൻസ് പരിശോധിക്കാൻ മെനക്കെടാറില്ല. എന്നാൽ ഇത് വളരെ ലളിതമായും ഈസിയായും പരിശോധിക്കാൻ കഴിയും എന്നതാണ് സത്യം. പിഎഫ് അക്കൗണ്ട് ബാലൻസ് നമുക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ട നാല് വഴികൾ ഇവിടെ പരിചയപ്പെടാം.
എസ്എംഎസ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാനുള്ള വഴി: ഇതിനായി, ജീവനക്കാർ തങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് EPFOHO എന്ന് ടൈപ്പ് ചെയ്തശേഷം UAN നമ്പർ ഉൾപ്പെടെ 7738299899 എന്ന നമ്പറിലേക്ക് SMS ചെയ്യുക. ബാലൻസ് ഡീറ്റെയിൽസ് ഏതാനും മിനിറ്റുകൾക്കുള്ളിൽ SMS വഴി ലഭ്യമാകും.

മിസ്ഡ് കോളിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാം: മിസ്ഡ് കോളിലൂടെ പിഎഫ് ബാലൻസ് അറിയാൻ, ആദ്യം ഉപഭോക്താവിന്റെ ഏകീകൃത പോര്‍ട്ടലില്‍ യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ രജിസറ്റര്‍ ചെയ്യേണ്ടതുണ്ട്.
രജിസ്റ്റർ ചെയ്ത ഈ മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുക.
രണ്ട് റിങ്ങിനു ശേഷം കോൾ ആട്ടോമാറ്റിക്കായി ഡിസ്‌കണക്ട് ആകും. കുറച്ച് സമയത്തിന് ശേഷം, PF അക്കൗണ്ട് ബാലൻസ് ഉപയോക്താവിന്റെ മൊബൈലിലേക്ക് SMS ആയി ലഭ്യമാകും. ഏറ്റവും എളുപ്പത്തിൽ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്ന ഒരു മാർഗമാണ് ഇത്. യാതൊരു ചെലവുമില്ലാതെ ഈ സേവനം ഉപയോഗപ്പെടുത്താം.
EPFO ഓൺലൈൻ പോർട്ടലിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാനുള്ള വഴി: ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. ഇതിനായി, യുഎഎൻ നമ്പർ ഡീറ്റെയിൽസ് ഉണ്ടായിരിക്കണം. പാസ്‌വേഡ് നൽകി ലോഗിൻ ചെയ്തശേഷം, 'ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് epfoservice.in/epfo എന്നതിലേക്ക് റീഡയറക്‌ടുചെയ്യും. ഇതിനുശേഷം ബാലൻസ് ഇൻഫർമേഷൻ ഓപ്ഷനിലേക്ക് പോകേണ്ടതുണ്ട്. തുടർന്ന്, സംസ്ഥാനം തിരഞ്ഞെടുത്ത് സംസ്ഥാനത്തിൻ്റെ EPFO ഓഫീസ് വെബ്സൈറ്റിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്യണം. ഏറ്റവും ഒടുവിലായി പിഎഫ് അക്കൗണ്ട് നമ്പർ, പേര്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതുണ്ട്. ഇതിന് ശേഷം സബ്മിറ്റ് നൽകിയാൽ പിഎഫ് ബാലൻസ് സ്ക്രീനിൽ ദൃശ്യമാകും.
UMANG ആപ്പ് വഴി പിഎഫ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ: UMANG പോർട്ടലിലൂടെ EPFO യുടെ ഓൺലൈൻ സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. പിഎഫ് അക്കൗണ്ട് ബാലൻസും ഇത്തരത്തിൽ ഉമാംഗ് പോർട്ടൽ വഴി പരിശോധിക്കാം. ഗൂഗിൾ പ്ലേ ആപ്പ് സ്റ്റോറിൽ നിന്നും വിൻഡോസ് സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.
ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക. തുടർന്ന് സെർച്ച് ബാറിൽ 'ഇപിഎഫ്ഒ' നൽകി സെർച്ച് ക്ലിക്ക് ചെയ്യുക. സേവനങ്ങളുടെ ലിസ്റ്റിൽ നിന്ന് 'വ്യൂ പാസ്ബുക്ക് ' തിരഞ്ഞെടുക്കുക. യുഎഎൻ നമ്പർ, ഒടിപി എന്നിവ നൽകുക. തുടർന്ന് 'മെമ്പർ ഐഡി' തിരഞ്ഞെടുത്ത് ഇ-പാസ്ബുക്ക് ഡൗൺലോഡ് ചെയ്യുക. www.umang.gov.in എന്ന വെബ്പേജിലൂടെയും പിഎഫ് ബാലൻസ് ആക്സസ് ചെയ്യാം.


Click it and Unblock the Notifications








