എങ്ങനെ നിങ്ങളുടെ സിമ്മിനെ ഐഫോണ്‍ 5 നു വേണ്ടി നാനോ സിം ആക്കാം?

Posted By: Super

എങ്ങനെ നിങ്ങളുടെ  സിമ്മിനെ ഐഫോണ്‍ 5 നു വേണ്ടി നാനോ സിം ആക്കാം?

ഐഫോണ്‍ 5 ന്റെ വരവ് ഏറെ പ്രതീക്ഷിച്ചിരുന്ന ആപ്പിള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു എന്‍ എഫ് സി,  റെറ്റിന ഡിസ്പ്ലേ, വയര്‍ലെസ് ചര്‍ജിംഗ് തുടങ്ങിയ സൌകര്യങ്ങളുടെ അഭാവം. എങ്കിലും ഈ ഹാന്‍ഡ്‌സെറ്റിന്  എടുത്തു പറയാന്‍ ഒരു പിടി സവിശേഷതകളുണ്ട്.

ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും മെലിഞ്ഞ ഐഫോണാണ്  ഇത് എന്നതാണ് ആദ്യത്തേത്. മുന്‍ഗാമിയായ ഐഫോണ്‍ 4s നെ അപേക്ഷിച്ച് 18  % വലിപ്പം കുറവാണ് കക്ഷിക്ക്. പരമാവധി സ്ലിം ആക്കാന്‍ വേണ്ടി ഡിസ്പ്ലേയില്‍ ഇന്‍ -സെല്‍ ടെക്നോളജിയും , 30 പിന്‍ ഡോക് കണ്ക്ടറിനു പകരം പുതിയ ലൈറ്റിംഗ് കണക്ടറും, കൂടാതെ നാനോ സിം സംവിധാനവും ഉള്‍പ്പെടുത്തിയാണ് ഐഫോണ്‍ 5  വന്നിരിക്കുന്നത്.

എങ്ങനെ ഒരു നാനോ സിം സ്വന്തമാക്കാം ?

ഒരു നാനോ സിം കിട്ടാന്‍ പ്രധാനമായും രണ്ടു വഴികളുണ്ട്. ഒന്ന്, നിങ്ങളുടെ സര്‍വീസ്  ദാതാവിനോട് ഒരു നാനോ സിം ആവശ്യപ്പെടാം. രണ്ടാമത്തെ വഴി കൈയിലുള്ള സിം ഒരു നാനോ സിംമായി മാറ്റുക എന്നതാണ്.

രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തതെങ്കില്‍ ആവശ്യമായ വസ്തുക്കള്‍, ഒരു പ്രിന്റര്‍, A4 സൈസ് പേപ്പര്‍, കത്രിക, സാന്‍ഡ് പേപ്പര്‍ / ഫയല്‍, സ്കെയില്‍, മാര്‍ക്കര്‍  തുടങ്ങിയവയാണ്.

സ്‌റ്റെപ്പ് 1 :

ഈ ലിങ്കില്‍ ചേര്‍ത്തിരിക്കുന്ന പി ഡി എഫ്  ഫയലിന്റെ ഒരു  പ്രിന്റ്‌ 100 % സ്കെയിലില്‍ എടുക്കുക.


സ്‌റ്റെപ്പ് 2 :

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത് സിം വയ്ക്കുക. മിനി സിമ്മിന് രണ്ടാമത്തെ സ്ലോട്ടും, മൈക്രോ സിമ്മിന് മൂന്നാമത്തെ സ്ലോട്ടും ഉപയോഗിക്കുക.


സ്‌റ്റെപ്പ് 3 :

ഒരു ടേപ്പ് ഉപയോഗിച്ച് സിം  യഥാ സ്ഥാനത്ത് ഒട്ടിക്കുക.

സ്‌റ്റെപ്പ് 4 :

സ്കെയിലും  മാര്‍ക്കറും ഉപയോഗിച്ച്  ഔട്ട്‌ ലൈന്‍ അടയാളപ്പെടുത്തുക.


സ്‌റ്റെപ്പ് 5 :

അടയാളപ്പെടുത്തിയ ഭാഗത്ത്‌ കൂടെ സൂക്ഷിച്ച് മുറിക്കുക.

സ്‌റ്റെപ്പ് 6 :

ഫയലോ സാന്‍ഡ്  പേപ്പറോ ഉപയോഗിച്ച് , മുറിച്ച സിംമിന്റെ വശങ്ങള്‍ മിനുസപ്പെടുത്തുക. സിം കാര്‍ഡിന്റെ സര്‍ക്യുട്ടില്‍ ഒരുകാരണവശാലും കേടുപാടുകള്‍ പറ്റാതെ നോക്കണം.

അപ്പോള്‍ കഴിഞ്ഞു. നിങ്ങളുടെ നാനോ സിം കാര്‍ഡ് ഇതാ റെഡിയായി.

എന്നിരുന്നാലും നിങ്ങളുടെ സിം കാര്‍ഡിനെ  എന്നേക്കുമായി കോലം കെടുത്തും ഈ പരിപാടി. മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കില്‍ സിം കേടുവരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട്  സേവന ദാതാവിനോട് ഒരു പുതിയ നാനോ സിം ആവശ്യപ്പെടുന്നതാണ് ഉചിതം.

ഒരു മൈക്രോ സിം കാര്‍ഡ് ഉണ്ടാക്കുന്നതെങ്ങനെയെന്നു അറിയണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot