Home
Mobile

കുറച്ച് ബ്രൈറ്റ്നസ് എടുക്കട്ടേ? സാംസങ് ഫോണുകളിലെ എക്സ്ട്രാ ബ്രൈറ്റ്നസിനെ കുറിച്ച് അറിയേണ്ടതെല്ലാം

സാംസങ് നിങ്ങൾ സാംസങ് ഉപയോക്താവ് ആണോ? സാംസങ് എക്‌സ്‌ട്രാ ബ്രൈറ്റ്‌നെസ് ഫീച്ചർ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? 2022ൽ ഗാലക്‌സി എസ് 22 സീരീസിലൂടെ സാംസങ് എക്‌സ്‌ട്രാ ബ്രൈറ്റ്‌നെസ് ഫീച്ചർ അവതരിപ്പിച്ചു. കമ്പനി പറയുന്നതനുസരിച്ച്, സ്റ്റാൻഡേർഡ് അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് മോഡുമായി താരതമ്യപ്പെടുത്തുമ്പോൾ എക്സ്ട്രാ ബ്രൈറ്റ്‌നെസ് മോഡ് 1.6 മടങ്ങ് കൂടുതൽ തെളിച്ചം നൽകുന്നു.

പല സാഹചര്യങ്ങളിലും പുറമെ ഉള്ള തെളിച്ചതിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ഫോണിലെ തെളിച്ചം കൂടാനും കുറയാനും ഓട്ടോമാറ്റിക്ക് ആയി സാധിക്കാത്തത് കുഴപ്പത്തിലാക്കിയിട്ടുണ്ടോ? എന്നാൽ തീവ്രമായ സൂര്യപ്രകാശത്തിലും നല്ല വെളിച്ചം കിട്ടുന്ന ചുറ്റുപാടുകളിൽ പോലും ഫോണ്‍ ഉപയോഗിക്കാൻ എക്സ്ട്രാ ബ്രൈറ്റ്‌നെസ് ഫീച്ചർ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു എന്നത്കൊണ്ട് ഈ ഫീച്ചർ ഉപയോക്താക്കൾക്ക് വളരെ ഉപയോഗപ്രദമാണ്. അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് ഓഫാക്കി ഡിസ്‌പ്ലേ മെനുവിൽ നിന്ന് എക്‌സ്‌ട്രാ ബ്രൈറ്റ്‌നെസ് ഫീച്ചർ ആക്‌സസ് ചെയ്യാൻ സാധിക്കും.

കുറച്ച് ബ്രൈറ്റ്നസ് എടുക്കട്ടേ? വരൂ..

പുറത്ത് നിന്നുള്ള ലൈറ്റിംഗിനെ അടിസ്ഥാനമാക്കി നിങ്ങളുടെ ഡിസ്പ്ലേയുടെ ലൈറ്റിംഗ് ഓട്ടോമാറ്റിക്ക് ആയി ക്രമീകരിക്കുന്നു. എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് പലർക്കും അറിയില്ല. ഇങ്ങനൊരു ഫീച്ചർ ഉള്ളതായി പോലും അറിവില്ലാത്തവർ ഏറെയാണ്. സാംസങ് സ്മാർട്ട്ഫോണുകളിൽ എക്സ്ട്രാ ബ്രൈറ്റ്നെസ് എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ.

ആദ്യം നിങ്ങളുടെ സാംസങ് ഫോണിലെ Settings ടാപ്പ് ചെയ്ത് ഡിസ്പ്ലേ ഓപ്‌ഷൻ സെലക്ട് ചെയ്യുക. ഡിസ്പ്ലേ ഓപ്പൺ ചെയ്യുമ്പോൾ Adaptive Brightness എന്ന ഓപ്‌ഷൻ കാണാൻ സാധിക്കും. അതിന്റെ അടുത്തുള്ള ഓൺ/ഓഫ് ബട്ടൺ പ്രസ് ചെയ്ത് ഓഫ് ആക്കുക. അപ്പോൾ Extra brightness എന്ന ഓപ്‌ഷൻ വരും. ആ ഓപ്‌ഷനിലെ ടോഗ്ഗിൾ ബട്ടൺ പ്രസ് ചെയ്ത്‌ ഓൺ ആക്കുക. ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ബ്രൈറ്റ്നസ് സെറ്റ് ആകാവുന്നതാണ്.

ഇങ്ങനൊരു ഫീച്ചർ പല സമയങ്ങളിലും ഉപകാരപ്പെടുമെങ്കിലും അഡാപ്‌റ്റീവ് ബ്രൈറ്റ്നസ്സിനേക്കാൾ ബാറ്ററി ചാർജ്ജ് എക്സ്ട്രാ ബ്രൈറ്റ്നസ്സ് ഫീച്ചറിന് ആവശ്യമുണ്ട് എന്ന കാര്യം ശ്രദ്ധയിൽ വെക്കുക. അതിനാൽ, അത്യാവശ്യമെങ്കിൽ മാത്രം എക്സ്ട്രാ ബ്രൈറ്റ്‌നെസ് ഫീച്ചർ ഉപയോഗിക്കുന്നതാണ് നല്ലത്. ഉപയോഗ ശേഷം ഓഫ് ചെയ്യുവാനും മറക്കാതിരിക്കുക.

നിങ്ങൾ സാംസങ് ഗാലക്സി എസ്24 സീരീസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, മിക്ക സാഹചര്യങ്ങളിലും എക്സ്ട്രാ ബ്രൈറ്റ്നസ്സ് മോഡ് ഓൺ ആക്കേണ്ട ആവശ്യമില്ല. കാരണം സ്മാർട്ട്‌ഫോണുകൾക്ക് അഡാപ്റ്റീവ് മോഡിൽ പോലും ആവശ്യമായ തെളിച്ചം നൽകുന്ന ബ്രൈറ്റ് ഡിസ്‌പ്ലേ പാനലുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ബാറ്ററി ചാർജ്ജ് ഒരു പരിധിയിൽ കൂടുതൽ കുറയാനുള്ള സാധ്യത കണക്കിലെടുത്ത് എക്സ്ട്രാ ബ്രൈറ്റ്നസ്സ് ഫീച്ചർ ഉപയോഗിക്കാതെ തന്നെ തെളിച്ചം നിലനിർത്താൻ സാധിക്കും.

സാംസങ് ഗാലക്സി ഫ്ളിപ്5, സാംസങ് ഗാലക്സി എസ്22, സാംസങ് ഗാലക്സി എസ്23, സാംസങ് ഗാലക്സി എസ്24 സീരീസ് ഫോണുകൾ ഉൾപ്പെടുന്ന സാംസങ് മുൻനിര ഫോണുകളിൽ ചില സോഫ്‌റ്റ്‌വെയർ വേർഷനുകളിൽ മാത്രമേ എക്‌സ്‌ട്രാ ബ്രൈറ്റ്‌നെസ് ഫീച്ചർ ലഭ്യമാകൂ. ലോ ബ്രൈറ്റ്നസ് പാനലുകൾ കാരണം എൻട്രി ലെവൽ, മിഡ് റേഞ്ച് സാംസങ് ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമല്ല.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
In 2022, Samsung introduced the Extra Brightness feature with the Galaxy S22 series. The Extra Brightness mode provides 1.6 times more brightness compared to the standard Adaptive Brightness mode. This article described about how to enable Samsung extra brightness mode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X