Home
Mobile

ആപ്പിള്‍ ഐഫോണ്‍ XR 17000 രൂപ വിലക്കിഴിവില്‍ സ്വന്തമാക്കാം

ആപ്പിളിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ താരതമ്യേന വില കുറഞ്ഞ ഐഫോണ്‍ XR-ന് പ്രത്യേക വിലക്കിഴിവ്. 76,900 രൂപ മുതലാണ് ഐഫോണ്‍ XR-ന്റെ വില ആരംഭിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം ഫോണിന് 17001 രൂപ കിഴിവ് ലഭിക്കും. അതായത് ഐഫോണ്‍ XR 64 ജി.ബി മോഡല്‍ 59,900 രൂപയ്ക്കും 128 ജി.ബി മോഡല്‍ 64,900 രൂപയ്ക്കും സ്വന്തമാക്കാം.

ആപ്പിള്‍ ഐഫോണ്‍ XR 17000 രൂപ വിലക്കിഴിവില്‍ സ്വന്തമാക്കാം

എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആപ്പിള്‍ 10 ശതമാനം വിലക്കിഴിവ് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ആനുകൂല്യം അവസാനിച്ചത്.cഇതേ ഓഫര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ് ആപ്പിള്‍ ഇപ്പോള്‍.

10 ശതമാനം വിലക്കുറവ്

10 ശതമാനം വിലക്കുറവ്

എസ്ബിഐ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ XR വാങ്ങുമ്പോള്‍ 10 ശതമാനം വിലക്കുറവ് ലഭിക്കും. ഫോണിന്റെ 64 ജിബി മോഡല്‍ 53900 രൂപയ്ക്ക് സ്വന്തമാക്കാമെന്ന് ചുരുക്കം. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫറിന് സമാനമായി എസ്ബിഐ ബാങ്ക് ഓഫറും തിരഞ്ഞെടുത്ത ആപ്പിള്‍ റിസെല്ലര്‍ സ്റ്റോറുകളില്‍ മാത്രമേ ലഭിക്കുകയുള്ളൂ. ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി കണ്‍സ്യൂമര്‍ വായ്പകള്‍, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയില്‍ നോ-കോസ്റ്റ് ഇഎംഐ ഓഫറും നല്‍കുന്നുണ്ട്.

 ഐഫോണ്‍ XR-ന് 50,000 രൂപയായിരുന്നു വില

ഐഫോണ്‍ XR-ന് 50,000 രൂപയായിരുന്നു വില

സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. എക്‌സ്‌ചേഞ്ച് ഓഫറുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 7 പ്ലസ് മാറ്റി ഐഫോണ്‍ XR വാങ്ങുന്നവര്‍ക്ക് 20000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് സ്വന്തമാക്കാം. ഐഫോണ്‍ 6-ന് 8000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കും. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണ്.cഅടുത്തിടെ അവസാനിച്ച ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ഐഫോണ്‍ XR-ന് 50,000 രൂപയായിരുന്നു വില. നിമിഷങ്ങള്‍ കൊണ്ട് ഫോണ്‍ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു.

ഐഫോണ്‍ XR: പ്രധാന സവിശേഷതകള്‍

ഐഫോണ്‍ XR: പ്രധാന സവിശേഷതകള്‍

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നിവയ്‌ക്കൊപ്പമാണ് ഐഫോണ്‍ XR വിപണിയിലെത്തിയത്. 2018-ല്‍ പുറത്തിറങ്ങിയ ആപ്പിളിന്റെ ഈ മൂന്ന് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും കുറഞ്ഞ വില ഐഫോണ്‍ XR-ന് ആയിരുന്നു. ആപ്പിളിന്റെ വില കൂടിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന A12 ബയോണിക് പ്രോസസ്സര്‍ തന്നെയാണ് ഇതിലുമുള്ളത്.

കുറഞ്ഞ വില ഐഫോണ്‍ XR-ന്

കുറഞ്ഞ വില ഐഫോണ്‍ XR-ന്

ബാറ്ററിയുടെ കാര്യത്തിലും ഐഫോണ്‍ XR മുന്നിലാണ്. വാട്ടര്‍, സ്പ്ലാഷ് റെസിസ്റ്റന്റ് ഫോണ്‍ ആയ ആപ്പിള്‍ XR-ല്‍ ഫെയ്‌സ് ഐഡി ഉണ്ട്. പിന്നില്‍ 12MP ക്യാമറ, മുന്നില്‍ 7MP ക്യാമറ, 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ എന്നിവയാണ് ഐഫോണ്‍ XR-ന്റെ മറ്റ് സവിശേഷതകള്‍.

More from GizBot

Best Mobiles in India

English summary
If you remember the iPhone XR was available for around Rs 50,000 during the Amazon Prime Days sale in country last week. The new offer isn't as good as the Amazon Prime Day offer but is still one of the best available on iPhone XR since its launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X