സ്നാപ്ഡ്രാഗൺ 720 ജി SoC പ്രോസസ്സറുമായി എച്ച്ടിസി ഡിസയർ 20+ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

പുതിയ സ്മാർട്ഫോണായ എച്ച്ടിസി ഡിസയർ 20+ തായ്‌വാനിൽ അവതരിപ്പിച്ചു. ഇത് ജൂണിൽ രാജ്യത്ത് ആരംഭിച്ച ഡിസയർ 20 പ്രോയുടെ ശ്രേണിയിൽ വരുന്നു. ഈ സീരീസിൽ ഇതുവരെ വാനില എച്ച്ടിസി ഡിസയർ 20 ഉൾപ്പെടുത്തിയിട്ടില്ല. ഡിസയർ 20+ ന് ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മികച്ച സെൽഫി ക്യാമറ, ഡിവൈസിന്റെ പ്രവർത്തനക്ഷമതയ്ക്കായി ഒക്ടാ കോർ പ്രോസസർ എന്നിവയുണ്ട്. സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും വരുന്ന ഇത് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. എച്ച്ടിസി ഡിസയർ 20+ ന് പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും വരുന്നു.

എച്ച്ടിസി ഡിസയർ 20+ വില

എച്ച്ടിസി ഡിസയർ 20+ വില

എച്ച്ടിസി ഡിസയർ 20+ ന് തായ്‌വാനിൽ ടിഡബ്ല്യുഡി 8,490 (ഏകദേശം 21,700 രൂപ) വില വരുന്നു. ഒരൊറ്റ 6 ജിബി + 128 ജിബി കോൺഫിഗറേഷനിൽ വരുന്ന ഈ ഹാൻഡ്‌സെറ്റ് ഡോൺ ഓറഞ്ച്, ട്വിലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. എച്ച്ടിസി ഡിസയർ 20+ അന്താരാഷ്ട്ര വിലയും ലഭ്യതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ നവംബർ 4 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും: വില, സവിശേഷതകൾവൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ നവംബർ 4 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും: വില, സവിശേഷതകൾ

എച്ച്ടിസി ഡിസയർ 20 + സവിശേഷതകൾ

എച്ച്ടിസി ഡിസയർ 20 + സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) എച്ച്ടിസി ഡിസയർ 20 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ 20: 9 ആസ്പെക്ടറ് റേഷിയോയിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷതയെന്നത് 6 ജിബി റാമുമായി ജോടിയാക്കിയ ഒക്റ്റാ കോർ സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ തന്നെയാണ്.

എച്ച്ടിസി ഡിസയർ 20+ ക്യാമറ സെറ്റപ്പ്

എച്ച്ടിസി ഡിസയർ 20+ ക്യാമറ സെറ്റപ്പ്

എച്ച്ടിസി ഡിസയർ 20+ ൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. ഇതിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, ഒപ്പം എഫ് / 2.4 ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും വരുന്നു. ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു. മുൻവശത്ത്, എച്ച്ടിസി ഡിസയർ 20+ ന് എഫ് / 2.0 അപ്പർച്ചറിൽ വരുന്ന 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്.

പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾപ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾ

എച്ച്ടിസി ഡിസയർ 20+ 5,000mAh ബാറ്ററി

എച്ച്ടിസി ഡിസയർ 20+ 5,000mAh ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. എച്ച്ടിസി ഡിസയർ 20+ ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. QC4.0 ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എച്ച്ടിസി ഡിസയർ 20+

ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോ സെൻസർ, ഡൈനാമിക് ഗ്രാവിറ്റി സെൻസർ, കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. എച്ച്ടിസി ഡിസയറിന് 20+ 164.9x75.7x9 മില്ലിമീറ്റർ കനവും 203 ഗ്രാം ഭാരവും വരുന്നു.

ഷവോമി എംഐ നോട്ട്ബുക്ക് 14 ഇന്ത്യയിൽ ഇപ്പോൾ വിലകുറവിൽ: ഓഫറുകൾ, വില, സവിശേഷതകൾഷവോമി എംഐ നോട്ട്ബുക്ക് 14 ഇന്ത്യയിൽ ഇപ്പോൾ വിലകുറവിൽ: ഓഫറുകൾ, വില, സവിശേഷതകൾ

Best Mobiles in India

English summary
In Taiwan, HTC Desire 20 + has been released and it joins the Desire 20 Pro that was launched back in June in the country. In the series, there is no vanilla HTC Desire 20 yet. There is a quad rear camera system for the Desire 20 +, a notched selfie camera, and an octa-core processor under the hood.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X