സ്നാപ്ഡ്രാഗൺ 690 5 ജി SoC പ്രോസസറുമായി എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

സ്മാർട്ഫോൺ വിപണിയിൽ പുതിയ മിഡ്റേജ് എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി (HTC Desire 21 Pro 5G) തായ്‌വാനിൽ അവതരിപ്പിച്ചു. ഈ ബജറ്റ് സ്മാർട്ഫോൺ വരുന്നത് 5 ജി കണക്റ്റിവിറ്റിയുമായാണ്. മുൻകൂട്ടിയുള്ള ഒരു അറിയിപ്പോ ഇവന്റോ ഇല്ലാതെ തന്നെ ഈ സ്മാർട്ട്ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തി. ഇത് ഒരു റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും വരുന്നു. എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി സ്മാർട്ഫോൺ രണ്ട് കളർ ഓപ്ഷനുകൾ ലഭ്യമാണ്. ഈ ഹാൻഡ്സെറ്റിൻറെ വശങ്ങളിൽ സ്ലിം ബെസലുകളും താരതമ്യേന കട്ടിയുള്ള ച്ചിനുമുണ്ട്. സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഡിസൈനും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി ഇത് വിപണിയിൽ വരുന്നു.

 

എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി: വിലയും, ലഭ്യതയും

എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി: വിലയും, ലഭ്യതയും

എച്ച്ടിസി ഡിസയർ 21 പ്രോ 5 ജിയുടെ 8 ജിബി + 128 ജിബി വേരിയന്റിന് ടിഡബ്ല്യുഡി 11,990 (ഏകദേശം 31,300 രൂപ) ആണ് വില വരുന്നത്. ഫെബ്രുവരി 28 വരെ ഈ ഹാൻഡ്‌സെറ്റിന് വരുന്ന വിലയാണെന്ന് കമ്പനി പറയുന്നു. അതിനുശേഷം, ടിഡബ്ല്യുഡി 12,990 (ഏകദേശം 34,000 രൂപ) വിലയായിരിക്കും തായ്‌വാനിൽ ഈ ഹാൻഡ്‌സെറ്റിന്. ജനുവരി 21 മുതൽ നടക്കുന്ന ഷിപ്പിംഗിലും രണ്ടാമതായി ഫെബ്രുവരി 4 മുതൽ നടക്കുന്ന ഷിപ്പിംഗിലും ഈ ഹാൻഡ്‌സെറ്റ് സ്റ്റാർ ഷിപ്പിലും മിറേജ് പർപ്പിൾ കളർ ഓപ്ഷനുകളിലും ലഭ്യമാകും. എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി യുടെ അന്തർദ്ദേശീയ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഒരു വിവരവും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി: സവിശേഷതകൾ
 

എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന എച്ച്ടിസി ഡിസയർ 21 പ്രോ 5 ജിയിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ വരുന്നു. ഇതിന് 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 ആസ്പെക്റ്റ് റേഷിയോയുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 690 5 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി: ക്യാമറ സവിശേഷതകൾ

എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി: ക്യാമറ സവിശേഷതകൾ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന എച്ച്ടിസി ഡിസയർ 21 പ്രോ 5 ജിയിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള വൈഡ് ആംഗിൾ 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 അപ്പർച്ചർ വരുന്ന 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. ഹാൻഡ്സെറ്റിൻറെ മുകളിലെ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടിൽ 16 മെഗാപിക്സൽ ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 690 5 ജി SoC പ്രോസസർ

ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻഎഫ്സി, ജിപിഎസ്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ എച്ച്ടിസി ഡിസയർ 21 പ്രോ 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോ, ഗ്രാവിറ്റി സെൻസർ, കോമ്പസ്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗിനായി (QC4.0 +) സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിൽ വരുന്നത്. എച്ച്ടിസി ഡിസയർ 21 പ്രോ 5 ജി സ്മാർട്ഫോണിന് 167.1x78.1x9.4 മില്ലിമീറ്റർ അളവിൽ 205 ഗ്രാം ഭാരമാണ് വരുന്നത്.

Best Mobiles in India

English summary
As a mid-rage product, HTC Desire 21 Pro 5G has been introduced in Taiwan and it comes with 5G connectivity. The phone was mentioned without an announcement or event on the official website and comes in a single configuration for RAM and storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X