HTC ഡിസൈര്‍ 210 റിവ്യു; മിതമായ വിലയില്‍ ശരാശരി നിലവാരമുള്ള ഫോണ്‍

Posted By:

തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC അടുത്തകാലം വരെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് കമ്പനി ഡിസൈര്‍ 210 എന്ന ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷക്കുക എന്നതുതന്നെയായിരുന്നു ഇതിലൂടെ കമ്പനി ലക്ഷ്യംവച്ചതും.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഉപഭോക്താക്കളും 10,000 രൂപയില്‍ കൂടുതല്‍ സ്മാര്‍ട്‌ഫോണിനായി മുടക്കാന്‍ തയാറല്ല എന്ന തിരിച്ചറിവുതന്നെയാണ് 8,700 രൂപ വിലയില്‍ ഡിസൈര്‍ 210 ലഭ്യമാക്കാന്‍ HTC യെ പ്രേരിപ്പിച്ചത്. വില കുറവാണെന്നു കരുതി നിലവാരത്തില്‍ അത്ര പിന്നിലല്ല ഈ ഫോണ്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി HTC ഡിസൈര്‍ 210 ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണിനെ കുറിച്ച് തയാറാക്കിയ ഒരു റിവ്യു ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക് ബോഡിയാണെങ്കിലും ഉറപ്പുറള്ളതും അല്‍പം പരുക്കനുമാണ് പുറംഭാഗം. അതുകൊണ്ടുതന്നെ നല്ല ഗ്രിപ് ലഭിക്കും. കൈയിലൊതുങ്ങുന്ന വീതിയാണ് ഫോണിനുള്ളത്. ബാക് കവറും ബാറ്ററിയും ഊരിമാറ്റാനും സാധിക്കും.

 

4 ഇഞ്ച് WVGA (854-480) ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. സ്‌ക്രീന്‍ സൈസ് അത്ര മോശമല്ല എങ്കിലും റെസല്യൂഷന്റെ കാര്യത്തില്‍ ശരാശരിയേക്കാള്‍ താഴെയാണ് ഡിസൈര്‍ 210. സമാന ശ്രേണിയില്‍ പെട്ട നോകിയ X -ഉമായി താരതമ്യം ചെയ്താല്‍ വ്യൂവിംഗ് ആംഗിളും കളറും അത്ര മികച്ചതല്ല.

 

1 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് MT6572M പ്രൊസസറാണ് ഫോണിലുള്ളത്. 512 എം.ബി റാമും. സാമാന്യം ഭേദപ്പെട്ടതാശണങ്കിലും ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളുടെ വേഗത പ്രതീക്ഷിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ഗെയിമിംഗ് ആപ്ലിക്കേഷനുകളും മറ്റും ഉപയോഗിക്കുമ്പോള്‍. 4 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം.

 

1300 mAh ബാറ്ററിയാണ് HTC ഡിസൈര്‍ 210 -ല്‍ ഉള്ളത്. ഇതും ശരാശരിയില്‍ താഴെയാണ്. സമാന വിലയില്‍ ലഭിക്കുന്ന നോകിയ X--ല്‍ 1500 mAh ബാറ്ററിയുണ്ട്.

 

5 എം.പി പ്രൈമറി ക്യാമറയും VGA ക്വാളിറ്റി ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. ഓട്ടോ ഫോക്കസ് സംവിധാനമോ LED ഫ് ളാഷോ ഇല്ല. പ്രൈമറി ക്യാമ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ നിലവാരവും ശരാശരിക്കു താഴെയാണ്. ഫ്രണ്ട് ക്യാമറയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

 

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷനാണെങ്കിലും യൂസര്‍ ഇന്റര്‍ഫേസ് മികച്ചതുതന്നെ.

 

8,700 രൂപ എന്ന വിലയുമായി താരതമ്യം ചെയ്താല്‍ അത്ര മോശമല്ല HTC ഡിസൈര്‍ 210. എന്നാല്‍ സമാന വിലയില്‍ പെട്ട പല ഫോണുകളും ഡിസൈര്‍ 210-നേക്കാള്‍ മികച്ചു നില്‍ക്കുന്നു വെന്നത് വസ്തുതയുമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/FYM58bM_FTo?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot