24,450 രൂപയ്ക്ക് HTC ഡിസൈര്‍ 816 സ്മാര്‍ട്‌ഫോണ്‍

Posted By:

ഏപ്രില്‍ 21-നാണ് തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC ഡിശെസര്‍ സീരീസില്‍ പെട്ട ഡിസൈര്‍ 816 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. പക്ഷേ ഒരുമാസം പിന്നിട്ടിട്ടും ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ തേര്‍ഡ്പാര്‍ടി ഓണ്‍ലൈന്‍ ഡീലറായ ഇന്‍ഫിബീമില്‍ ഫോണ്‍ ലഭ്യമാണ്. 24,450 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കുന്നത്. ലോഞ്ച് ചെയ്യുമ്പോള്‍ പ്രഖ്യാപിച്ച വിലയേക്കാള്‍ 500 രൂപ കൂടുതലാണ് ഇത്.

24,450 രൂപയ്ക്ക് HTC ഡിസൈര്‍ 816 സ്മാര്‍ട്‌ഫോണ്‍

HTC ഡിസൈര്‍ 816-ന്റെ പ്രത്യേകതകള്‍

5.5 ഇഞ്ച് HD ഡിസ്‌പ്ലെ, 1.6 GHz സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 1.5 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ജി.പി.എസ്, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും. 2600 mAh ആണ് ബാറ്ററി.

Please Wait while comments are loading...

Social Counting