HTC ഡിസൈര്‍ 816; ഇടത്തരം ശ്രേണിയില്‍ പെട്ട മികച്ച സ്മാര്‍ട്‌ഫോണ്‍

Posted By:

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിലവാരമുള്ള ചില സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കിയ തായ്‌വാനീസ് കമ്പനിയാണ് HTC. എന്നാല്‍ അവയൊന്നും വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല എന്നതും വസ്തുതയാണ്.

പ്രധാനമായും ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരുന്നത്. പൊതു ജനങ്ങള്‍ക്കിടയില്‍ HTC സ്വീകാര്യത കുറയാന്‍ ഇതും കാരണമായി.

എന്നാല്‍ ഇപ്പോള്‍ വഴിമാറി ചിന്തിച്ചിരിക്കുകയാണ് കമ്പനി. അതിന്റെ ഫലമാണ് ഡിസൈര്‍ സീരീസില്‍ പെട്ട 816 എന്ന സ്മാര്‍ട്‌ഫോണ്‍. 23,990 രൂപ വിലവരുന്ന ഇടത്തരം ശ്രേണിയില്‍ പെട്ട ഈ ഫോണ്‍ അടുത്തിടെയാണ് HTC ഇന്ത്യയില്‍ അവതരിപ്പിച്ചത്.


കുറഞ്ഞ ദിവസം കെകാണ്ടുതന്നെ മികച്ച ഫോണെന്നു പേരെടുക്കാന്‍ ഡിസൈര്‍ 816-ന് സാധിച്ചു. നിങ്ങള്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാവുന്ന ഒന്നാണ് ഈ ഫോണ്‍. അതുകൊണ്ടുതന്നെ ഫോണിനെ കുറിച്ചുള്ള റിവ്യൂ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മനോഹരമായ ഡിസൈനാണ് HTC ഡിസൈര്‍ 816-ന്റേത്. പ്ലാസ്റ്റിക് ബോഡിയാണെങ്കിലും കാഴ്ചയ്ക്ക് നല്ല ഉറപ്പു തോന്നിക്കും. ബാക്പാനലാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ആപ്പിള്‍ ഐ ഫോണിനു സമാനമായി തിളങ്ങുന്ന പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതേസമയം ഗ്രിപ് കുറവാണ് എന്നത് പോരായ്മയാണ്.

 

5.5 ഇഞ്ച് സൂപ്പര്‍ LCD 2 ഡിസ്‌പ്ലെയും 720 പിക്‌സല്‍ HD റെസല്യൂഷനുമാണ് ഫോണിനുള്ളത്. അതുകൊണ്ടുതന്നെ ക്ലാരിറ്റി മികച്ചതാണ്. വ്യൂവിംഗ് ആംഗിളും കളറും വളരെ കൃത്യമാണുതാനും.

 

LED ഫ് ളാഷോടു കൂടിയ 13 എം.പി പ്രൈമറി ക്യാമറയും 5 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. പിന്‍വശത്തെ ക്യാമറയുടെ നിലവാരം പ്രതീക്ഷിച്ചതിലും ഏറെയാണ്. കുറഞ്ഞ വെളിച്ചത്തില്‍ പോലും നല്ല തെളിമയുള്ള ചിത്രങ്ങള്‍ ലഭിച്ചു.
5 എം.പി ഫ്രണ്ട് ക്യാമറയും ശരാശരിക്ക് മുകളിലാണ്.

 

1.6 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസറും 1.5 ജി.ബി. റാമും ഫോണിന് മികച്ച വേഗത നല്‍കുന്നുണ്ട്. ഗെയിമിംഗാണെങ്കിലും ബ്രൗസിംഗാണെങ്കിലും ഒട്ടും ഹാംഗാവാതെ പ്രവര്‍ത്തിക്കുന്നുണ്ട്. 8 ജി.ബി. ഇന്റേണല്‍ മെമ്മറി 128 ജി.ബി. വരെ എക്‌സ്പാന്‍ഡ് ചെയ്യാം.

 

ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് തന്നെയാണ് HTC ഡിസൈര്‍ 816-ലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഒപ്പം HTC യുടെ പ്രത്യേക യൂസര്‍ ഇന്റര്‍ഫേസും ഫോണിന്റെ മേന്മയാണ്.

2600 mAh ബാറ്ററിയാണ് ഡിസൈര്‍ 816-ല്‍ ഉള്ളത്. സമാന വിലയില്‍ ലഭ്യമായ മറ്റു ഫോണുകളുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ ചാര്‍ജ് നല്‍കുന്നുണ്ട് ബാറ്ററി.

 

23,990 രൂപയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഫോണുകളിലൊന്നാണ് HTC ഡിസൈര്‍ 816. അതേസമയം സോണി എക്‌സ്പീരിയ T2 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണുകള്‍ ഡിസൈര്‍ 816-ന് ശക്തമായ വെല്ലുവിളിയുമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/heIDNZgZFXE?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
HTC Desire 816 Hands On and First Look, HTC Desire 816 Review, Specs and features of HTC Desire 816, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot