എച്ച്ടിസി ഡിസയര്‍ എക്‌സ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

എച്ച്ടിസില്‍ നിന്നും പ്രതീക്ഷിച്ച ഡിസയര്‍ എക്‌സ് സ്മാര്‍ട്‌ഫോണ്‍ ഐഎഫ്എ 2012ല്‍ വെച്ച് ഔദ്യോഗികമായി അവതരിപ്പിച്ചു. സെപ്തംബര്‍ മുതല്‍ വിപണിയിലെത്തുന്ന ഇതില്‍ ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒഎസാണ് ഉള്‍പ്പെടുന്നത്.
സവിശേഷതകള്‍
- 4 ഇഞ്ച് സൂപ്പര്‍ എല്‍സിഡി ഡബ്ല്യുവിജിഎ ഡിസ്‌പ്ലെ
- 480x800 റെസലൂഷന്‍
- 5 മെഗാപിക്‌സല്‍ ക്യാമറ
- 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാള്‍കോം എസ്2 പ്രോസസര്‍
- ബീറ്റ്‌സ് ഓഡിയോ
- 768 എംബി റാം
- 1600mAh ബാറ്ററി
- 4 ജിബി ഇന്റേണല്‍ മെമ്മറിയും മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയും
എച്ച്ടിസിയുടെ ഡിസയര്‍ വണ്‍ സീരീസ് സ്മാര്‍ട്‌ഫോണുകളില്‍ അവതരിപ്പിച്ചിരുന്ന പല ക്യാമറ സൗകര്യങ്ങളിലും മെച്ചപ്പെടുത്തല്‍ വരുത്തിയാണ് ഡിസയര്‍ എക്‌സിലെ ക്യാമറ സെറ്റിംഗ്‌സ് തയ്യാറാക്കിയിരിക്കുന്നത്. എച്ച്ടിസി പ്രൊപ്രൈറ്ററി ഇമേജ്ചിപ്. ബിഎസ്എഐ സെന്‍സര്‍, എച്ച്ഡിആര്‍ മോഡ്, ഓട്ടോമാറ്റിക് അഡ്ജസ്റ്റബിള്‍ ഫഌഷ് എന്നിവ ഇതില്‍ പെടും.
ഡിസയര്‍ എക്‌സ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ക്ലൗഡ് സ്‌റ്റോറേജ് സേവനമായ ഡ്രോപ്‌ബോക്‌സ് ഉപയോഗിക്കാനാകും. രണ്ട് വര്‍ഷത്തേയ്ക്ക് 25ജിബി സ്‌റ്റോറേജാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുക. ഫോണിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications








