ചെറിയ വിലയില്‍ എച്ച്ടിസി ആന്‍ഡ്രോയിഡ് ഫോണ്‍

Posted By: Super

 ചെറിയ വിലയില്‍ എച്ച്ടിസി ആന്‍ഡ്രോയിഡ് ഫോണ്‍

എച്ചടിസിയുടെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍
വിപണിയിലെത്തി. എച്ച്ടിസി എക്‌സ്‌പ്ലോറര്‍ എന്നു പേരിട്ടിരിക്കുന്ന ഈ
ഫോണിന്റെ ലോഞ്ചിംഗ് നടന്നത് ദില്ലിയിലാണ്.

10,000 ത്തിനു താഴേ മാത്രമേ ഇതിനു വില വരൂ എന്നത് സധാരണക്കാരെ കൂടുതലായി ആന്‍ഡ്രോയിഡ് ഫോണുകളുമായി അടുപ്പിക്കും. ആദ്യം പികോ എന്നു പേരിട്ടിരിരുന്ന ഈ ഫോണിന്റെ വില്‍പന വോഡഫോണ്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും.

അതുകൊണ്ടു തന്നെ ഈ ഫോണിനോടൊപ്പം സൗജന്യ 3ജി അല്ലെങ്കില്‍ കുറഞ്ഞ താരിഫ് റേറ്റുകള്‍ എന്നിവ വോഡഫോണ്‍ ലഭ്യമാക്കാനുള്ള സാധ്യതയുണ്ട്.എന്നും ഗുണമേന്‍മയുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന എച്ച്ടിസി വില കുറച്ചു എന്നതു കൊണ്ട് ഗുണനിലവാരത്തില്‍ എന്തെങ്കിലും വിട്ടു വീഴ്ച കാണിച്ചു എന്നു ധരിക്കരുത്. മികച്ച, ഒരു 600 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ ആണിവിടെ ഉപയോഗിച്ചിര്ക്കുന്നത്.

3.2 ഇഞ്ച് വലിപ്പമുള്ള എച്ച്‌വിജിഎ ഡിസ്‌പ്ലേയാണിതിന്റേത്. 384 എംബി റാം ആയതുകൊണ്ട് ഇന്‍പുട്ടുകള്‍ക്ക് വളരെ വേഗത്തിലുള്ള പ്രതികരണങ്ങള്‍ ലഭിക്കും. കൂടാതെ 512 എംബി ROMഉം ഉണ്ടെന്നുള്ളത് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ഭുതം സൃഷ്ടിക്കും.

ആന്‍ഡ്രോയിഡ് 2.3യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 5 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. അതുകൊണ്ടുതന്നെ മികച്ച ചിത്രങ്ങള്‍ ഈ മൊബൈലു വഴി എടുക്കാന്‍ സധിക്കും.

എച്ച്ടിസി എക്‌സ്‌പ്ലോറര്‍ ആദ്യമായി ലോഞ്ച് ചെയ്യുന്നത് ഇന്ത്യന്‍
മാര്‍ക്കറ്റിലാണെന്നുള്ളതു കൊണ്ടു തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റ് എച്ച്ടിസിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നു മനസ്സിലാക്കാം. ഇന്ത്യയിലെ ആദ്യ അഞ്ചു മൊബൈല്‍ നെറ്റ് വര്‍ക്ക് ദാതാക്കളില്‍ ഒന്നായ വോഡഫോണിന് എച്ച്ടിസിയുമായുള്ള ഈ കൂട്ടുകെട്ടു വഴി വോഡഫോണിന്റെ ബിസിനസ്‌ നെറ്റ് വര്‍ക്ക് വര്‍ദ്ധിപ്പിക്കാനുമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot