Home
Mobile

HTC ഡിസൈര്‍ സീരീസില്‍ നാല് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു

By Bijesh

തായ്‌വാനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ HTC ഡിസൈര്‍ സീരീസില്‍ പെട്ട പുതിയ നാലു സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. ഡിസൈര്‍ 700, ഡിസൈര്‍ 501, ഡിസൈര്‍ 601, ഡിസൈര്‍ 300 എന്നിവയാണ് ഇന്നലെ ലോഞ്ച് ചെയ്ത ഫോണുകള്‍.

ഇതില്‍ ഡിസൈര്‍ 300 അടുത്ത കാലത്ത് ഇറങ്ങയ HTC ഫോണുകള്‍ ഏറ്റവും വിലകുറഞ്ഞതായിരിക്കും എന്നാണ് കരുതുന്നത്. ആഗോളതലത്തില്‍ എന്നാണ് ഫോണുകള്‍ വില്‍പനയ്‌ക്കെത്തുക എന്ന് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഈ വര്‍ഷം തന്നെ എത്തുമെന്നാണ് അറിയുന്നത്.

HTC ഡിസൈര്‍ സീരീസില്‍ നാല് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു

ഓരോ ഫോണിന്റെയും പ്രത്യേകതകള്‍ നോക്കാം

HTC ഡിസൈര്‍ 700

ഡിൈസര്‍ 700 ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണാണ്. 960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് qHD ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്.

BSI സെന്‍സറോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണിന് 2100 mAh ബാറ്ററിയാണുള്ളത്. 3 ജിയില്‍ 11-12 മണിക്കൂര്‍ സംസാരസമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവല്‍ സംവിധാനവുമുണ്ട്. ഏകദേശം 29,138 രൂപയാണ് വില.

HTC സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

HTC ഡിസൈര്‍ 501

4.3 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.15 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 2100 mAh ബാറ്ററി എന്നിവയും ഫോണിനുണ്ട്. ഡ്യുവല്‍ സംവിധാനമില്ലാത്ത ഫോണിന് ഏകദേശം 20,788 രൂപയാണ് വില വരിക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

HTC ഡിസൈര്‍ 601

ഇടത്തരം ശ്രേണിയില്‍ പെട്ട ഫോണാണ് ഡിസൈര്‍ 601. 4.5 ഇഞ്ച് qHD ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 5 എം.പി. പ്രൈമറി ക്യാമറ എന്നിവയാണ് പ്രത്യേകതകള്‍. 22,888 രൂപ വിലവരും.

HTC ഡിസൈര്‍ 300

നിലവില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ HTC ഫോണായിരിക്കും ഡിസൈര്‍ 300. 854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ എന്നിവയുള്ള ഫോണിന് 16,600 രൂപയാണ് വില.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X