എച്ച്ടിസിയുടെ ആദ്യ ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് ഫോണ്‍ അടുത്ത മാസം

Posted By: Staff

എച്ച്ടിസിയുടെ ആദ്യ ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് ഫോണ്‍ അടുത്ത മാസം

തായ്‌വാനീസ് മൊബൈല്‍ കമ്പനിയായ എച്ച്ടിസിയുടെ ആദ്യ ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍ അടുത്ത മാസം ഏഷ്യന്‍ വിപണികളിലേക്കെത്തും. ഡിസയര്‍ വി എന്നാണ് ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണിന്റെ പേര്. നിലവില്‍ യൂറോപ്പിലാണ് ഫോണ്‍ ലഭിക്കുക. ആന്‍ഡ്രോയിഡ് ഐസിഎസ് ഒഎസാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ക്വാള്‍കോമിന്റെ 1 ജിഗാഹെര്‍ട്‌സ് പ്രോസസറും ഇതിന് കരുത്ത് പകരാനുണ്ട്. ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ ഫോണാണ് കമ്പനി ഇറക്കിയിട്ടുള്ളത്. അതായത് രണ്ട്  സിം കാര്‍ഡ് സ്ലോട്ടുകളുണ്ടെങ്കിലും രണ്ട് നമ്പറുകളും ഒരേ സമയം പ്രവര്‍ത്തിക്കില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ഓണ്‍ ചെയ്യണം.

ഇതില്‍ 3ജിയെ ഒരു സിം പിന്തുണക്കുമ്പോള്‍ രണ്ടാമത്തെ സിമ്മില്‍ നിന്നും ജിപിആര്‍എസ് സൗകര്യം ഉപയോഗപ്പെടുത്താം. ഫോണിന്റെ വില ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • ആന്‍ഡ്രോയിഡ് 4.0 ഐസിഎസ്

  • ക്വാള്‍കോം എംഎസ്എം 7221എ, 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • 4 ഇഞ്ച് ഡിസ്‌പ്ലെ

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • ബീറ്റ്‌സ് ഓഡിയോ

  • എഫ്എം റേഡിയോ

  • 1ജിബി ഇന്റേണല്‍ മെമ്മറി

  • 512 എംബി റാം

 

വൈഫൈ, ബ്ലൂടൂത്ത് 4.0, മൈക്രോ യുഎസ്ബി, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് കണക്റ്റിവിറ്റികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot