എച്ച്ടിസി വണ്‍ എസ് ഇന്ത്യയിലെത്തി

Posted By: Staff

എച്ച്ടിസി വണ്‍ എസ് ഇന്ത്യയിലെത്തി

എച്ച്ടിസി വണ്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ വണ്‍ എസ് ഇന്ത്യയിലേക്കെത്തി. 33,590 രൂപയാണ് ഇതിന് വില. ഈ മാസം 15ന് വണ്‍ എസിനെ അവതരിപ്പിക്കുമെന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് അവതരണം ഇന്നലെ വരെ വൈകുകയായിരുന്നു. 4.3 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണിന് 1.7 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണുള്ളത്. ക്യാമറയാണ് വണ്‍ എസിന്റെ മറ്റൊരു ശ്രദ്ധേയവശം. 8 മെഗാപിക്‌സലാണ് ക്യാമറ. 1080 പിക്‌സലുള്ള വീഡിയോയും ഇതില്‍ റെക്കോര്‍ഡ് ചെയ്യാനാകും.

എച്ച്ടിസി സെന്‍സ് യൂസര്‍ ഇന്റര്‍ഫേസ് 4.0 വേര്‍ഷനൊപ്പം ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്. ഫോണ്‍ വാങ്ങുന്നവര്‍ക്ക് 25 ജിബി സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് സേവനമായ ഡ്രോപ്‌ബോക്‌സ് സൗകര്യം എച്ച്ടിസി വാഗ്ദാനം ചെയ്യുന്നുണ്ട്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

 • 1.7ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

 • 4.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ

 • 960x540പിക്‌സല്‍ ഡിസ്‌പ്ലെ റെസലൂഷന്‍

 • ആന്‍ഡ്രോയിഡ് ഐസിഎസ്

 • എച്ച്ടിസി സെന്‍സ് യൂസര്‍ ഇന്റര്‍ഫേസ് 4.0

 • 16ജിബി ഇന്റേണല്‍ മെമ്മറി

 • 1ജിബി റാം

 • 8 മെഗാപിക്‌സല്‍ ക്യാമറ, എല്‍ഇഡി ഫഌഷ്, ഓട്ടോ ഫോക്കസ്

 • വിജിഎ ഫ്രന്റ് ക്യാമറ

 • ബീറ്റ്‌സ് ഓഡിയോ പിന്തുണ

 • 1650mAh ബാറ്ററി

 • മൈക്രോ സിം കാര്‍ഡ് പിന്തുണ

സ്റ്റൈല്‍, പെര്‍ഫോമന്‍സ് എന്നിവയെ ഒരു പോലെ ഉള്‍പ്പെടുത്തിയാണ് എച്ച്ടിസി വണ്‍ എസ് എത്തിയിരിക്കുന്നതെന്ന് എച്ച്ടിസി ഇന്ത്യ കണ്‍ട്രി മാനേജര്‍ ഫൈസല്‍ സിദ്ദിഖി പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot