'എച്ച്റ്റിസി വണ്‍ എം10' കണ്‍സപ്റ്റ്..!!

Written By:

തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ 'വണ്‍ എം10' 2016 പകുതിയോടെ വിപണിയിലെത്തിക്കാനാണ് തായ്‌വാന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ എച്ച്റ്റിസിയുടെ പദ്ധതി. ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍, വാട്ടര്‍പ്രൂഫ്‌ ബോഡി തുടങ്ങിയ സവിശേഷതകളോടെയാണ് വണ്‍ എം10ന്‍റെ വരവ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഉപഭോക്താക്കളുടെ മുന്നിലെത്തുന്ന എച്ച്റ്റിസി വണ്‍ എം10ന്‍റെ കണ്‍സപ്റ്റ് ഫീച്ചറുകളിലേക്കൊന്ന്‍ കണ്ണോടിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'എച്ച്റ്റിസി വണ്‍ എം10' കണ്‍സപ്റ്റ്..!!

ഐഫോണ്‍6 സീരീസിനെ അനുസ്മരിപ്പിക്കുന്ന മെറ്റാലിക്ക് ബോഡി എച്ച്റ്റിസി എം10നൊരു പ്രീമിയം ഫോണിന്‍റെ തലയെടുപ്പ് പ്രദാനം ചെയ്യുന്നു.

'എച്ച്റ്റിസി വണ്‍ എം10' കണ്‍സപ്റ്റ്..!!

രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള സ്ക്രീനുകളുമായാണ് എച്ച്റ്റിസി ഈ ഫോണ്‍ ഉപഭോക്താക്കളുടെ മുന്നിലെത്തിക്കുന്നത്. 1440x2560പിക്സല്‍ റെസല്യൂഷനുള്ള 5/6ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേകളാണിതിലുള്ളത്.

'എച്ച്റ്റിസി വണ്‍ എം10' കണ്‍സപ്റ്റ്..!!

ക്വാല്‍കോമിന്‍റെ ഏറ്റവും മികച്ച പ്രോസസ്സറുകളിലൊന്നായ സ്നാപ്പ്ഡ്രാഗണ്‍ 820യാണിതിലുള്ളത്‍.

'എച്ച്റ്റിസി വണ്‍ എം10' കണ്‍സപ്റ്റ്..!!

മുന്നിലും പിന്നിലും അള്‍ട്രാപിക്സല്‍ ടെക്നോളജിയുടെ പിന്‍ബലമുള്ള 13എംപി ക്യാമറകളാണ് വണ്‍ എം10ന്‍റെ എടുത്ത് പറയേണ്ട സവിശേഷതകളിലൊന്ന്.

'എച്ച്റ്റിസി വണ്‍ എം10' കണ്‍സപ്റ്റ്..!!

ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ പതിപ്പായ മാര്‍ഷ്മാലോയ്ക്കൊപ്പം എച്ച്റ്റിസിയുടെ സെന്‍സ്8.0 യൂസര്‍ ഇന്‍റര്‍ഫേസുമാണിതിലുള്ളത്.

'എച്ച്റ്റിസി വണ്‍ എം10' കണ്‍സപ്റ്റ്..!!

കൃത്യമായ വില കമ്പനിയിതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും 43,000-53,000രൂപയ്ക്കുള്ളിലാവും വണ്‍ എം10 വിപണിയിലെത്തുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
HTC One M10 Concepts.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot