HTC യുടെ വിന്‍ഡോസ് ഫോണ്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍; ഓഗസ്റ്റ് 19-ന് ലോഞ്ചിംഗ്
HTC യുടെ വിന്‍ഡോസ് ഫോണിനെ കുറിച്ച് അഭ്യുഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. HTC വണ്‍ M8-ന്റെ വിന്‍ഡോസ് ഫോണ്‍ വേര്‍ഷന്‍ ആയിരിക്കും പുറത്തിറങ്ങുന്നത് എന്നാണ് സൂചനകള്‍. ഓഗസ്റ്റ് 19-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്.

എന്നാല്‍ അതിനു മുമ്പായി ഫോണിന്റെ ചിത്രങ്ങള്‍ വെരിസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. വിന്‍ഡോസ് ഫോണ്‍ ഒ.എസിന്റെ ടൈലുകള്‍ ഉള്ള ചിത്രങ്ങളാണ് സൈറ്റില്‍ വന്നിരിക്കുന്നത്. അതേസമയം ഫോണിന്റെ ലോഞ്ചിംഗ് സംബന്ധിച്ച് HTC ഇതുവരെയും അറിയിപ്പൊന്നും നല്‍കിയിട്ടുമില്ല.
എന്തായാലും HTC വണ്‍ M8-ന്റെ വിന്‍ഡോസ് വേര്‍ഷനായിരിക്കും ഫോ എന്നത് ഏറെക്കുറെ ഉറപ്പാണ്. ഫോണില്‍ ഉണ്ടായിരിക്കുമെന്നു കരുതന്ന സാങ്കേതികമായ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.
5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 2 ജി.ബി. റാം, 16 അല്ലെങ്കില്‍ 32 ജി.ബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, ഡ്യുവല്‍ ഫ് ളാഷുള്ള പിന്‍ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 2600 mAh ബാറ്ററി.
ഡിസൈനില്‍ HTC വണ്‍ M8 -ന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ നിന്ന് വിന്‍ഡോസ് ഫോണിന് വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും.


Click it and Unblock the Notifications








