Just In
- 42 min ago
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ
- 43 min ago
ഇസ്രോയും നാസയും ഒന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്
- 3 hrs ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 3 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
Don't Miss
- Automobiles
സേഫ്റ്റി ഫീച്ചേഴ്സിനൊക്കെ ഒരു പരിധി ഉണ്ടോ; അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Finance
വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?
- Sports
വേഗത എനിക്കൊരു പ്രശ്നമല്ല, ഉമ്രാനേക്കാള് വേഗത്തില് ബൗള് ചെയ്യും! പാക് പേസര് പറയുന്നു
- Movies
സുരേഷ് ഗോപി സ്വീറ്റ് ബോയ്, ചിലപ്പോള് പെടുത്തും! ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയുമുള്ള ഗ്രൂപ്പ്
- News
7 ലക്ഷം ലോട്ടറി അടിച്ചു, പക്ഷേ 61കാരനായ അധ്യാപകന് നഷ്ടമായത് 8 കോടി..ഒറ്റ കാരണം!!
- Lifestyle
വയറിലെ കൊഴുപ്പ് വേഗത്തില് കത്തും, തടിയും കുറയും; ഈ പച്ചക്കറികള് കഴിച്ചാല് ഫലം പെട്ടെന്ന്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
HTC വണ് M8 ഔദ്യോഗികമായി ലോഞ്ച് ചെയ്തു; ഇന്ത്യയില് അടുത്ത മാസം
തായ്വാനീസ് സ്മാര്ട്ഫോണ് നിര്മാതാക്കളായ HTC അവരുടെ പുതിയ സ്മാര്ട്ഫോണായ HTC വണ് M8 ഔദ്യോഗികമായി അവതരിപ്പിച്ചു. ഡല്ഹിയില് നടന്ന ചടങ്ങില് വച്ചാണ്പുതിയ ഫോണിന്റെ പ്രഖ്യാപനം നടത്തിയത്. അതേസമയം തന്നെ ന്യൂയോര്ക്കില് ഫോണ് ലോഞ്ച് ചെയ്യുകയും ചെയ്തു.
HTC യുടെ ഏറ്റവും മികച്ച ഫോണെന്നു പേരെടുത്ത HTC വണ്ണിന്റെ ആധുനിക പതിപ്പാണ് HTC വണ് M8. നിലവില് വിപണിയില് താഴേക്കു പോയിക്കൊണ്ടിരിക്കുന്ന HTC ക്ക് തിരിച്ചുവരവിനുള്ള ശ്രമം കൂടിയാണ് ഈ ഫോണ്. മാത്രമല്ല, ഉടന് വിപണിയില് എത്താന് പോകുന്ന സാംസങ്ങ് ഗാലക്സി S5-ഉള്പ്പെടെയുള്ള ഫോണുകളുമായി മത്സരിക്കേണ്ടതുമുണ്ട്. ഈ സാഹചര്യത്തില് പിഴവുകളില്ലാത്ത ഫോണ് തന്നെയാണ് HTC പുറത്തിറക്കിയിരിക്കുന്നതെന്നു വേണം കരുതാന്.
HTC വണ് M8-ന്റെ പ്രത്യേകതകള്
5 ഇഞ്ച് ഫുള് HD ഡിസ്പ്ലെ, 1080-1920 പിക്സല് റെസല്യൂഷന്, ആന്ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്., സ്നാപ്ഡ്രാഗണ് 801 ക്വാഡ്കോര് പ്രൊസസര്, 2 ജി.ബി. റാം എന്നിവയുള്ള ഫോണില് 128 ജി.ബി.യാണ് എക്സ്പാന്ഡബിള് മെമ്മറി. അതേസമയം ഇന്റേണല് മെമ്മറി എത്രയാണെന്ന് വ്യക്തമായിട്ടില്ല. 16 ജി.ബി./ 32 ജി.ബി. എന്നിങ്ങനെ രണ്ട് ഇന്റേണല് മെമ്മറി വേരിയന്റ് ഉണ്ടാവുമെന്നാണ് കരുതുന്നത്.
ക്യാമറയാണ് ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. പിന്വശത്ത് ഡ്യുവല് ഫ് ളാഷ് സപ്പോര്ട് ഉള്ള ഡ്യുവല് LED അള്ട്ര മെഗാപിക്സല് ക്യാമറയാണ് ഉള്ളത്. അതോടൊപ്പം 5 മെഗാപിക്സല് ഫ്രണ്ട് ക്യാമറയും. ഫോട്ടോ എടുത്ത ശേഷം വ്യത്യസ്ത ഫോകസ്, റീ ഫോകസ് ഓപ്ഷനുകള് ചേര്ക്കാനുള്ള സംവിധാനവും ഫോണിലുണ്ട്.
ഏപ്രില് മൂന്നാം വാരത്തോടെ ഫോണ് ഇന്ത്യയില് എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല് വില എന്തായരിക്കും എന്നു വ്യക്തമായിട്ടില്ല. മാത്രമല്ല, ഇന്ത്യയില് 4G/LTE സപ്പോര്ട് ലഭിക്കുന്ന ഏതാനും ഫോണുകളില് ഒന്നായിരിക്കും HTC വണ് M8.
ഫോണിന്റെ കൂടുതല് പ്രത്യേകതകളും ചിത്രങ്ങളും ചുവടെ.

#1
HTC യുടെ ഏറ്റവും മികച്ച സ്മാര്ട്ഫോണ് എന്ന് വിമര്ശകര് പോലും പറഞ്ഞ HTC വണ്ണിന്റെ പരിഷ്കരിച്ച പതിപ്പാണ് HTC വണ് M8. അതുകൊണ്ടുതന്നെ രൂപത്തിലും സാങ്കേതികമായും ഏറെ മേന്മകളും ഫോണിനുണ്ട്.

#2
ആന്ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്ഷനായ 4.4.2 കിറ്റ് കാറ്റ് ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇന്ബില്റ്റായി ആന്ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുള്ള, ഇന്ത്യയില് ഇറങ്ങുന്ന വിരലിലെണ്ണാവുന്ന ഫോണുകളില് ഒന്നായി ഇതോടെ HTC വണ് M8 മാറി.

#3
മുന്പ് പറഞ്ഞു കേട്ടിരുന്നതുപോലെ 5 ഇഞ്ച് ഫുള് HD ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 1080-1920 പിക്സല് ആണ് റെസല്യൂഷന്.

#4
സ്നാപ്ഡ്രാഗണ് 801 ക്വാഡ് കോര് പ്രൊസസറും 2 ജി.ബി. റാമുമാണ് ഉള്ളത്.

#5
പിന്വശത്ത് ഡ്യുവല് ഫ് ളാഷ് സപ്പോര്ടോടു കൂടിയ ഡ്യുവല് LED അള്ട്ര മെഗാപിക്സല് ക്യാമറയും ഫ്രണ്ടില് 5 എം.പി. ക്യാമറയുമാണ്. ചിത്രങ്ങള് എടുത്ത ശേഷം എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഫോണിലുണ്ട്.

#6
2600 mAh നോണ് റിമൂവബിള് ബാറ്ററിയാണ് ഫോണിലുള്ളത്. ബാക്അപ് സമയം എത്രയെന്ന് വ്യക്തമായിട്ടില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470