HTC വണ്‍ മാക്‌സ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 56,490 രൂപ

By Bijesh
|

HTC ഏറ്റവും വിലക്കൂടിയ ഫോണുകളില്‍ ഒന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 56,490 രൂപ വിലവരുന്ന HTC വണ്‍ മാക്‌സ് ആണ് വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്. 5.9 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെയും ഫിംഗര്‍പ്രിന്റ് സ്‌കനറും ഉള്ള ഫോണാണിത്. ഫോണിനൊപ്പം റിമോട് കണ്‍ട്രോളായി ഉപയോഗിക്കാന്‍ കഴിയുന്ന HTC മിനി+, പവര്‍ ഫ് ളിപ് കേസ്, HTC ഫെച്ച് എന്നിവും പുറത്തിറക്കിയിട്ടുണ്ട്. ഇവ ഓരോന്നിന്റെയും പ്രത്യേകതകള്‍ നോക്കാം.

HTC മിനി +

HTC വണ്‍ മാക്‌സ് ഉള്‍പ്പെടെ തെരഞ്ഞെടുത്ത HTC ഫോണുകള്‍ക്കും ടെലിവിഷനും റിമോട് കണ്‍ട്രോളായി ഉപയോഗിക്കാമെന്നതാണ് മിനി +-ന്റെ ഗുണം. 7,799 രൂപയാണ് വില.

HTC ഫെച്ച്

ഫോണ്‍ ട്രാക്‌ചെയ്യാന്‍ സഹായിക്കുന്ന വളരെ ചെറിയ ഉപകരണമാണ് ഇത്. മോതിരത്തിലോ മറ്റോ ഘടിപ്പിച്ചാല്‍ മതി. ഫോണിനടുത്ത് നിന്ന് 15 മീറ്റര്‍ അകേെലക്ക് മാറിയാല്‍ അലാറം മുഴക്കും. അതുകൊണ്ടുതന്നെ ഫോണ്‍ മറന്നുവയ്ക്കുമെന്ന ഭയവും േവേണ്ട്. ഇതും തെരഞ്ഞെടുത്ത HTC ഫോണുകളില്‍ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കു. 2399 രൂപയാണ് വില.

HTC വണ്‍ മാക്‌സ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

HTC പവര്‍ ഫ് ളിപ് കേസ്

ഫോണ്‍ കെയ്‌സായും അഡീഷണല്‍ ബാറ്ററിയായും ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇത്. 1150 mAh പവറുള്ള അഡീഷണല്‍ ബാറ്ററിപാക് കെയ്‌സിലുണ്ട്. കൂടാതെ മറ്റ് HTC കെയ്‌സുകളെ പോലെ ഉറപ്പുള്ളതുമാണ്. 5999 രൂപയാണ് വില.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളായ സാംസങ്ങ് ഗാലക്‌സി നോട് 3, നോകിയ ലൂമിയ 1020, ആപ്പിള്‍ ഐ ഫോണ്‍ 5 എസ് എന്നിവയ്ക്കും ആപ്പിള്‍ ഐപാഡ് 4 64 ജി.ബി., നെക്‌സസ്7 വൈ-ഫൈ ഓണ്‍ലി വേരിയന്റ് ടാബ്ലറ്റുകള്‍ക്കും HTC വണ്‍ മാക്‌സിനേക്കാള്‍ വില കുറവാണ് എന്നത് മറ്റൊരു വസ്തുതയാണ്.

HTC വണ്‍ മാക്‌സിനൊപ്പം ലഭിക്കുന്ന ആക്‌സസറികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്തോടൊപ്പ േകൊടുക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

{photo-feature}

HTC വണ്‍ മാക്‌സ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 56,490 രൂപ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X