ജൂണ്‍ 15ന് എച്ച്ടിസി വണ്‍ എസ് ഇന്ത്യയിലേക്ക്

Posted By: Super

ജൂണ്‍ 15ന് എച്ച്ടിസി വണ്‍ എസ് ഇന്ത്യയിലേക്ക്

സ്മാര്‍ട്‌ഫോണ്‍ പ്രമുഖരായ എച്ച്ടിസിയുടെ വണ്‍ എസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലേക്ക് മൂന്ന് ദിവസത്തിനുള്ളില്‍ എത്തുന്നു. കഴിഞ്ഞാഴ്ച ഇറക്കുമെന്ന് പ്രതീക്ഷിച്ച ഉത്പന്നമാണ് ചില കാരണങ്ങളാല്‍ ജൂണ്‍ 15ലേക്ക് മാറ്റിവെച്ചത്. പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറായ ഇന്‍ഫിബീം വണ്‍ എസിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബുക്ക് ചെയ്യുന്ന സമയത്ത് 1000 രൂപയാണ് നല്‍കേണ്ടത്. 33,000 രൂപയ്ക്കാകും എച്ച്ടിസി വണ്‍ എസ് വില്പനക്കെത്തുക.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലാണ് വണ്‍ എസിനെ എച്ച്ടിസി പരിചയപ്പെടുത്തുന്നത്. ഡ്യുവര്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ എസ്4 ക്രെയിറ്റ് പ്രോസസറും അഡ്രനോ 225 ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റും ഇതിന്റെ പ്രവര്‍ത്തനശേഷി ഉയര്‍ത്താന്‍ സഹായിക്കും.

വീഴ്ചയില്‍ നിന്നും മറ്റും പൂര്‍ണ്ണസംരക്ഷണം നല്‍കുന്ന ഗോറില്ല ഗ്ലാസിന്റെ പിന്തുണയോടെ 4.3 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിന്റേത്. ഇതിന്റെ 7.8എംഎം മെറ്റല്‍ ബോഡി വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ മെലിഞ്ഞ ഫോണുകളില്‍ ഒന്നായി ഇതിനെ മാറ്റാന്‍ പോന്നതാണ്. 119.5 ഗ്രാമാണ് ഭാരം.

എല്‍ഇഡി ഫഌഷ് പിന്തുണയുള്ള 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറ പിന്‍ഭാഗത്തും മുന്‍ഭാഗത്ത് വീഡിയോ കോളിംഗിന് സഹായിക്കുന്ന ഒരു വിജിഎ ക്യാമറയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ ഇന്റേണല്‍ മെമ്മറി 16ജിബിയാണ്. കൂടാതെ റാം മെമ്മറി 1ജിബിയും. ബ്ലൂടൂത്ത്, വൈഫൈ, ഡിഎല്‍എന്‍എ, 3ജി കണക്റ്റിവിറ്റികളും ബീറ്റ്‌സ് ഓഡിയോ പിന്തുണയും ഫോണിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot