എച്ച്ടിസി വണ്‍ സീരീസ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

Posted By: Super

എച്ച്ടിസി വണ്‍ സീരീസ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

എച്ച്ടിസിയുടെ പേരുകേട്ട എച്ച്ടിസി വണ്‍ സീരീസ് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എച്ച്ടിസി വണ്‍ എക്‌സ്, എച്ച്ടിസി വണ്‍ വി, എച്ച്ടിസി വണ്‍ എസ് എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിലില്‍ ഇവ ഇന്ത്യയില്‍ വില്പനക്കെത്തുമെന്ന് മുമ്പേ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എച്ച്ടിസിയുടെ സ്മാര്‍ട്‌ഫോണ്‍ നിരയില്‍ തന്നെ ഏറ്റവും മികച്ചു നില്‍ക്കുന്നതാണ് എച്ച്ടിസി വണ്‍ സീരീസ്. ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ്  സിസ്റ്റം, മികച്ച ക്യാമറ, എച്ച്ടിസി സെന്‍സ് ഇന്റര്‍ഫേസ്, ഭാരക്കുറവ്, 4ജി പിന്തുണ എന്നിവയാണ് ഈ ശ്രേണിയിലെ മോഡലുകളുടെ  ചില  പൊതുസവിശേഷതകള്‍. ഇനി ഈ മൂന്ന് മോഡലുകളിലും വ്യത്യസ്തമായി കാണുന്ന പ്രധാന സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

എച്ച്ടിസി വണ്‍ എക്‌സ്

 • ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 ചിപ്‌സെറ്റ്

 • എന്‍വിദിയ ടെഗ്ര 3 1.5 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസര്‍

 • 4.7 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീന്‍

 • 720 പിക്‌സല്‍ എച്ച്ഡി സ്‌ക്രീന്‍

എച്ച്ടിസി വണ്‍ വി

 • സിംഗിള്‍ കോര്‍ 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

 • 3.7 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലെ സ്‌ക്രീന്‍

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 720 പിക്‌സല്‍ എച്ച്ഡി സ്‌ക്രീന്‍

 • 4ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ്

 • 25ജിബി ഡ്രോപ്‌ബോക്‌സ് (ഒരു വെബ് സ്‌റ്റോറേജ് സേവനം) സ്‌റ്റോറേജ്

എച്ച്ടിസി വണ്‍ എസ്

 • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

 • 4.3 ഇഞ്ച് ക്യുഎച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ

 • 1ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ്

എയര്‍ടെല്ലാണ് ഈ സീരീസിനെ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. 20,000 രൂപയ്ക്കും 45,000 രൂപയ്ക്കുമിടയിലാണ് ഈ മോഡലുകളുടെ വില്പന ആരംഭിക്കുക. കൃത്യമായ വില കമ്പനി നല്‍കിയിട്ടില്ല. ഈ വിലക്കിണങ്ങുന്ന സൗകര്യങ്ങളാണോ എച്ച്ടിസി വണ്‍ സീരീസില്‍ കാണുന്നത്? നിങ്ങള്‍ക്കെന്ത് തോന്നുന്നു?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot