എച്ച്ടിസി വണ്‍ എക്‌സ്, എച്ച്ടിസി വണ്‍ വി സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

എച്ച്ടിസി വണ്‍ എക്‌സ്, എച്ച്ടിസി വണ്‍ വി സ്മാര്‍ട്ട്‌ഫോണുകള്‍

എച്ച്ടിസിയുടെ പുതിയ രണ്ട് ഹാന്‍ഡ്‌സെറ്റുകളാണ് എച്ച്ടിസി വണ്‍ വി, എച്ച്ടിസി വണ്‍ എക്‌സ് എന്നിവ.  ഈ മാസം അവസാന വാരം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ രണ്ട് പുതിയ മൊബൈലുകളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ ബാര്‍സലോണയില്‍ നടക്കാനിരിക്കുന്ന ഈ പരിപാടിയ്ക്കു മുമ്പ് തന്നെ ഈ പുതിയ എച്ച്ടിസി സ്മാര്‍ട്ട്‌ഫോണുകളുടെ ചില ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

എച്ച്ടിസി വണ്‍ വിയുടെ ഫീച്ചറുകള്‍:

 • 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം പ്രോസസ്സര്‍

 • 3.7 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇടി ഡിസ്‌പ്ലേ

 • 480 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • വൈഫൈ

 • ബ്ലൂടൂത്ത്

 • എഎഫ്‌സി സപ്പോര്‍ട്ട്

 • 8 ജിബി ഇന്റേണല്‍ മെമ്മറി

 • 1 ജിബി റാം

 • മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 4.0 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം
എച്ച്ടിസി വണ്‍ എക്‌സിന്റെ ഫീച്ചറുകള്‍:
 • 1.5 ജിഗാഹെര്‍ഡ്‌സ് ക്വാഡ് കോര്‍ ടെഗ്ര 3 പ്രോസസ്സര്‍

 • 4.7 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇടി ഡിസ്‌പ്ലേ

 • കൂടുതല്‍ മികച്ച ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • വൈഫൈ

 • ബ്ലൂടൂത്ത് 4.0

 • എഎഫ്‌സി സപ്പോര്‍ട്ട്

 • 32 ജിബി ഇന്റേണല്‍ മെമ്മറി

 • 1 ജിബി റാം

 • മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം

 • ഗൂഗിള്‍ ആന്‍ഡ്രോയിഡ് 4.0 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം
എച്ച്ടിസിയുടെ ഇതുവരെ ഇറങ്ങിയ ഹാന്‍ഡ്‌സെറ്റുകളില്‍ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റായിരിക്കും എച്ച്ടിസി വണ്‍ എക്‌സ്.  എന്‍വിഡിയയുടെ ക്വാഡ് കോര്‍ ടെഗ്ര 3 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് എന്നതാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ ശക്തി.  1.5 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുണ്ട് ഈ പ്രോസസ്സറിന്.

എച്ച്ടിസി വണ്‍ എക്‌സുമായിയി താരതമ്യം ചെയ്യുമ്പോള്‍ എച്ച്ടിസി വണ്‍ വിയുടെ സ്ഥാനം പിന്നിലേ വരൂ.  കാരണം പ്രോസസ്സര്‍, ഡിസ്‌പ്ലേ, മെമ്മറി ബ്ലൂടൂത്ത് എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ കാര്യത്തില്‍ എച്ച്ടിസി വണ്‍ എക്‌സ് ഫോണിന് വ്യക്തമായ മുന്‍തൂക്കം കാണാം.

എച്ച്ടിസി വണ്‍ എക്‌സിന്റെ അത്രയും വരില്ല എന്നു കരുതി എച്ച്ടിസി വണ്‍ വി മോശക്കാരലാണെന്നു പറയാന്‍ ഒരിക്കലും പറ്റില്ല.  കാരം 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 5 മെഗാപിക്‌സല്‍ ക്യാമറ, 8 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം എന്നിവയുടെ സപ്പോര്‍ട്ട് ഉള്ള എച്ച്ടിസി വണ്‍ വി ഫോണും വളരെ മികച്ച ഒരു ഹാന്‍ഡ്‌സെറ്റ് തന്നെ.

മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന കാര്‍ഡ് സ്ലോട്ടുകള്‍ ഉള്ളതിനാല്‍ ഈ ഫോണുകളിലെ മെമ്മറി ഉയര്‍ത്താന്‍ സാധിക്കും.

പുതിയ ഈ രണ്ടു എച്ച്ടിസി സ്മാര്‍ട്ട്‌ഫോണുകളുടെയും വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot