എച്ച്ടിസി പ്രോട്ടോ; എച്ച്ടിസി വണ്‍ വി സവിശേഷതയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണ്‍

Posted By: Staff

എച്ച്ടിസി പ്രോട്ടോ; എച്ച്ടിസി വണ്‍ വി സവിശേഷതയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണ്‍

സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ എച്ച്ടിസിയുടെ മികച്ച മോഡലുകളാണ് വണ്‍ എക്‌സ്, വണ്‍ വി, വണ്‍ എസ് എന്നിവ. വണ്‍ വിയുടെ സൗകര്യങ്ങളോടെ ഒരു ബജറ്റ് ഫോണ്‍ എത്തിയാല്‍ നിങ്ങള്‍ അത് വാങ്ങുമോ? അത്തരത്തില്‍ ഒരു ഫോണ്‍ എച്ച്ടിസിയില്‍ നിന്നും ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എച്ച്ടിസി പ്രോട്ടോ എന്ന പേരിലുള്ള സ്മാര്‍ട്‌ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായതോടെയാണ് ഇത്തരമൊരു സൂചന ശക്തമായത്.

വണ്‍ വിയുടെ പുതുക്കിയ വേര്‍ഷനാകും ഈ സ്മാര്‍ട്‌ഫോണെന്ന് ദ വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. 4 ഇഞ്ച് ഡബ്ല്യുവിജിഎ എസ്എല്‍സിഡി ഡിസ്‌പ്ലെയാണ് ഈ ഹാന്‍ഡ്‌സെറ്റിന് പ്രതീക്ഷിക്കുന്നത്. അതായത് എച്ച്ടിസി വണ്‍ വിയുടെ 3.7 ഇഞ്ച് ഡിസ്‌പ്ലെയാക്കാള്‍ കൂടുതല്‍.

5 മെഗാപിക്‌സല്‍ ക്യാമറ, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 512 എംബി റാം, ഡ്യുവല്‍ കോര്‍ 1 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4ല എംഎസ്എം8225 പ്രോസസര്‍, 7.2എംബിപിഎസ് എച്ച്എസ്പിഎ, ബ്ലൂടൂത്ത്, 1650mAh ലിഥിയം അയണ്‍ ബാറ്ററി എന്നിവയാണ് ദ വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് സവിശേഷതകള്‍.

ആന്‍ഡ്രോയിഡ്് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലായേക്കും ഫോണിന്റെ പ്രവര്‍ത്തനം. ഡിസൈനില്‍ എച്ച്ടിസി വണ്‍ വിയെ പോലെയാകില്ല പ്രോട്ടോ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്താഴ്ച ബെര്‍ലിനില്‍ ആരംഭിക്കുന്ന ഐഎഫ്എ 2012ല്‍ ഈ സ്മാര്‍ട്‌ഫോണ്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. എന്നാല്‍ ഈ ഉത്പന്നം സംബന്ധിച്ച് എച്ച്ടിസിയില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot