എല്‍ജി, സാംസംഗ് 4ജി ഫോണുകള്‍ 2012ല്‍

Posted By:

എല്‍ജി, സാംസംഗ് 4ജി ഫോണുകള്‍ 2012ല്‍

3ജി ഹാന്‍ഡ്‌സെറ്റുകളുടെ കാലം കഴിഞ്ഞിട്ടില്ല.  ഇപ്പോഴും 3ജി മൊബൈലുകള്‍ക്ക് ആവശ്യക്കാരേറെയാണ്.  അപ്പോഴാണ് 4ജി എല്‍ടിഇ കണക്റ്റിവിറ്റിയുള്ള ഹാന്‍ഡ്‌സെറ്റുകളുടെ കടന്നു വരവ്.  ഇപ്പോള്‍ കൂടുതല്‍ നിര്‍മ്മാതാക്കളും 4ജി ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഏറ്റവും പുതുതായി ഇറങ്ങാന്‍ പോകുന്ന 4ജി എല്‍ടിഇ സംവിധാനമുള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളാണ് എച്ച്ടിസി റേഡിയന്റ്, സാംസംഗ് മാന്റല്‍ എന്നിവ.  2012 ആദ്യത്തില്‍ പുറത്തിറങ്ങും ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകളും.  ജനുവരിയില്‍ ലാസ് വേഗാസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഇവ പുറത്തിങ്ങുമോ ഇല്ലയോ എന്ന് ഉറപ്പായിട്ടില്ല.

4ജി നെറ്റ് വര്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് ഫോണ്‍ 7 മാന്‍ഗോ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകളും പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എച്ച്ടിസി റേഡിയന്റിനെ കുറിച്ച് ഗാഡ്ജറ്റ് ലോകത്ത് വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.  ഇത് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ ടാന്‍ഗോ പ്ലാറ്റ്‌ഫോമിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക എന്നാണ് ആദ്യം കേട്ടത്.

ഇതിന്റെ ഫേംവെയര്‍, പ്രവര്‍ത്തനക്ഷമത എന്നിവയെ കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട് ഓണ്‍ലൈന്‍ ടെക് ഫോറങ്ങളില്‍.  മാന്‍ഗോ പ്ലാറ്റ്‌ഫോമിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനിലായിരിക്കും ഇതെത്തുക എന്നും കേള്‍ക്കുന്നുണ്ട്.  4ജി നെറ്റ് വര്‍ക്ക് മൊബൈലുകള്‍ക്ക് ഇതാണ് ഏറ്റവും അനുയോജ്യം എന്നതിനാലാണ് ഇങ്ങനെയൊരു അനുമാനം.

സാംസംഗിന്റെ 4ജി ഫോണ്‍ സാംസംഗ് മാന്റല്‍ എന്നായിരിക്കും അറിയപ്പെടുക.  വിന്‍ഡോസ് 7 പ്ലാറ്റ്‌ഫോമിലായിരിക്കും ഇതും പ്രവര്‍ത്തിക്കുക.  1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറും 512 എംബി സിസ്റ്റം മെമ്മറിയുമുള്ള സാംസംഗ് ഫോക്കസ് എസിനേക്കാള്‍ മികച്ചതായിരിക്കും സാംസംഗ് മാന്റല്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോള്‍ ഇവ അറിയപ്പെടുന്ന ഈ പേരുകള്‍ വെറും കോഡുകള്‍ മാത്രമാണ്.  ലോഞ്ചിംഗ് സമയത്ത് ശരിക്കുള്ള പേരുകള്‍ പുറത്തു വരും.  ഇവയെ കുറിച്ച് കൂടുതല്‍ വിവരങ്ങളോ, അവയുടെ വിലയോ പുറത്തു വിടാന്‍ ഇരു കമ്പനികളും തയ്യാറായിട്ടില്ല.

നോക്കിയയും 4ജി മൊബൈല്‍ പുറത്തിറക്കാന്‍ പോകുന്നു എന്നും ശ്രുതിയുണ്ട്.  ഇതും വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലായിരിക്കും പ്രവര്‍ത്തിക്കുക.  ചുരുക്കത്തില്‍ 2012ല്‍ 4ജി മൊബൈലുകള്‍ തമ്മിലുള്ള മത്സരമായിരിക്കും എന്നര്‍ത്ഥം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot