എച്ച്ടിസി റെസൗണ്ടിന് പുതിയ ഫേംവെയര്‍ അപ്‌ഡേഷന്‍

Posted By:

4ജി എല്‍ടിഇ സപ്പോര്‍ട്ട് ഉള്ള ഒരി സിഡിഎംഎ ഫോണ്‍ ആണ് എച്ച്ടിസി റെസൊണ്ട്.  2011 നവംബരില്‍ പുറത്തിറങ്ങിയതു മുതല്‍ നല്ല പ്രതികരണമാണ് ഈ ഹാന്‍ഡ്‌സെറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.  ക്വാല്‍െേകാ എംഎസ്എം8660 സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഇതിന്റെ ഡിസ്‌പ്ലേ 4.3 ഇഞ്ച് ആണ്.

റെസൊണ്ടിന്റെ നെറ്റ്‌വര്‍ക്ക് പ്രൊവൈഡറായ വെരിസണ്‍ ഈ ഹാന്‍ഡ്‌സെറ്റില്‍ ഉടനെ ഒരു പുതിയ ഫെംവെയര്‍ അപ്‌ഡേഷന്‍ നടക്കും എന്നു പ്രഖ്യാപിച്ചിരിക്കുന്നു.  ബീറ്റ്‌സ് ഓഡിയോയുടെ സാന്നിധ്യമാണ് ഈ ഹാന്‍ഡ്‌സെറ്റിന് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്.

പുതിയ അപ്‌ഡേഷന്‍ കൂടിയാവുമ്പോള്‍ ഇതിലെ ശബ്ദ സംവിധാനം ഇനിയും മികച്ചതാകും.  വേറെയും പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കപ്പെടും.  എച്ച്ടിസി റെസൊണ്ടിന് ലഭിക്കാന്‍ പോകുന്ന ആദ്യത്തെ അപ്‌ഡേഷനാണിത്.

ഈ അപ്‌ഡേഷന്‍ ലഭിക്കുക ഇതിലെ നെറ്റ്‌വര്‍ക്ക് വഴിയായിരിക്കും.  ഈ അപ്‌ഡേഷന്‍ ആകെ 52 എംബിയുണ്ടാകും.  ഇതുവഴി ഫോണിന്റെ സിഗ്നല്‍ ലഭിക്കുന്ന തോത് വര്‍ദ്ധിക്കും എന്നാണ് അധികയതര്‍ അറിയിച്ചിരിക്കുന്നത്.

അങ്ങനെ സിഗ്നല്‍ കുറഞ്ഞ സ്ഥലത്തു പോലും തടസ്സങ്ങളില്ലാതെ സംസാരിക്കാന്‍ സാധിക്കുകയും, കോള്‍ കട്ടായി പോവുക എന്ന പ്രശ്‌നെ പരിഹരിക്കപ്പെടുകയും ചെയ്യും.  വൈഫൈ ഉപയോഗിക്കുമ്പോള്‍ ടൈം ഔട്ട് പ്രശിനം ുണ്ടായിരുന്നതും ഈ അപ്‌ഡേഷന്‍ വഴി പരിഹരിക്കപ്പടും.

ഈ ഹാന്‍ഡ്‌സെറ്റല്‍ ഇടയ്ക്കിടയ്ക്ക് റീബൂട്ടിംഗ് നടക്കുന്നു എന്ന് ചില ഉപയോക്താക്കളുടെ ഭാഗത്തു നിന്നും പരാതി ഉയര്‍ന്നിരുന്നു.  പുതിയ ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതോടെ ഇതിനും പരിഹാരമാകും.

ഈ അപ്‌ഡേഷനു ശേഷം അധി

എച്ച്ടിസി റെസൗണ്ടിന് പുതിയ ഫേംവെയര്‍ അപ്‌ഡേഷന്‍

കം വൈകാത ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌പോമിലേക്കും ഈ എച്ച്ടിസി റെസൌണ്ട് അപ്‌ഡേറ്റ് ചെയ്യപ്പെടും അത്രെ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot