എച്ച്ടിസി സെന്‍സേഷന്‍ ഫോണിന് ഐസിഎസ് അപ്‌ഡേഷന്‍

Posted By:

എച്ച്ടിസി സെന്‍സേഷന്‍ ഫോണിന് ഐസിഎസ് അപ്‌ഡേഷന്‍

എച്ച്ടിസിയുടെ ജനപ്രീതി നേടിയ എച്ച്ടിസി സെന്‍സേഷന്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അപ്‌ഡേഷന്‍.  ഐസിഎസ് ആര്‍യുയു ഓപറേറ്റിംഗ് സിസ്റ്റത്തിലേക്കാണ് ഈ മൊബൈല്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ പോകുന്നത്.

വിപണിയിലുള്ള എച്ച്ടിസി സെന്‍സേഷന്‍ സീരീസില്‍ പെട്ട് ഹാന്‍ഡ്‌സെറ്റുകള്‍ക്കെല്ലാം പുതിയ രണ്ടു റോം, എക്‌സ്ഡിഎ എന്നിവയാണു തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  എച്ച്ടിസി സെന്‍സ് 3.6ന് ഐസിഎസ് ആര്‍യുയു അപ്‌ഡേഷനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വളരെ മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഉള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ് എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്ഇ.  151 ഗ്രാം ഭാരമുള്ള ഈ ഫോണിന്റെ നീളം 126 എംഎം, വീതി 65.4 എംഎം, കട്ടി 11.3 എംഎം എന്നിങ്ങനെയാണ്.  4.3 ഇഞ്ച് ഉണ്ട് ഇതിന്റെ സ്‌ക്രീന്‍.

സാമാന്യം മികച്ച മെമ്മറിയുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ മെമ്മറി ഇനിയും ഉയര്‍ത്തണമെങ്കില്‍ 32 ജിബി വരെ ഉയര്‍ത്താവുന്ന കാര്‍ഡ് സ്ലോട്ട് ഉണ്ട് ഇതില്‍.

വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവുമുള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുണ്ട് ഇതില്‍.  ഓട്ടോ ഫോക്കസ്, ഡ്യുവല്‍-എല്‍ഇഡി ഫ്ലാഷ് സൗകര്യങ്ങളുണ്ട് ഈ ക്യാമറയ്ക്ക്.  വീഡിയോ ചാറ്റിംഗ്, കോണ്‍ഫറന്‍സിംഗ് എന്നിവയ്ക്കായി ഫ്രണ്ട് വിജിഎ ക്യാമറയും ഉണ്ട്.

1,730 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  2ജിയില്‍ 310 മണിക്കൂറും, 3ജിയില്‍ 540 മണിക്കൂറും ആണിതിന്റെ സ്റ്റാന്റ്‌ബൈ സമയം.  അതുപോലെ ടോക്ക് ടൈം 2ജിയില്‍ 9 മണിക്കൂര്‍ 16 മിനിട്ടും, 3ജിയില്‍ 7 മണിക്കൂര്‍ 20 മിനിട്ടും ആണ്.

അതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എളുപ്പമാക്കുന്ന ധാരാളം ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകള്‍ ഉണ്ട് ഈ ഫോണില്‍.  പുതിയ അപ്‌ഡേഷന്‍ സംഭവിച്ചു കവിഞ്ഞാല്‍ ഈ ഫോണിന് കൂടുതല്‍ മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ച വെക്കാന്‍ സാധിക്കും.

ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്കുള്ള അപ്‌ഡേഷനെ കുറിച്ച് കൂടുതല്‍ വിരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി അധികൃതര്‍ ഇപ്പോള്‍ തയ്യാറല്ല.

വില അല്‍പം കൂടുതലാണ് എച്ച്ടിസി സെന്‍സേഷന് എന്നു സമ്മതിക്കാതെ വയ്യ.  35,000 രൂപയോളം ആണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot