എച്ച്ടിസി സെന്‍സേഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഐസിഎസ് അപ്‌ഡേഷന്‍

Posted By:

എച്ച്ടിസി സെന്‍സേഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഐസിഎസ് അപ്‌ഡേഷന്‍

എച്ച്ടിസിയുടെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളും വൈകാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ് ക്രീം സാന്‍ഡ്‌വിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും എന്ന് റിപ്പോര്‍ട്ട്.

അവയില്‍ എച്ച്ടിസി സെന്‍സേഷന്‍ നിരയിലെ ഹാന്‍ഡ്‌സെറ്റുകള്‍ ഉടന്‍ തന്നെ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും.  എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്ഇ, എച്ച്ടിസി സെന്‍സേഷന്‍ എക്‌സ്എല്‍ എന്നിവയുള്‍പ്പെടെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്കാണ് ആദ്യം അപ്‌ഡേഷന്‍ ലഭിക്കുക.

മാര്‍ച്ച് ആവസാനത്തോടെ എച്ച്ടിസി സെന്‍സേഷനും, എച്ച്ടിസി എക്‌സ്ഇയ്ക്കും അപ്‌ഡെഷന്‍ ലഭിയ്ക്കും.  അതിനു പിന്നാലെയായി സെന്‍സേഷന്‍ എക്‌സ്എല്ലിന് അപ്‌ഡേഷന്‍ ലഭിയ്ക്കും.

ഐസിഎസ് അപ്‌ഡേഷന്‍ ലഭിക്കുന്നതോടെ ഈ എച്ച്ടിസി ഹാന്‍ഡ്‌സെറ്റുകള്‍ക്കെല്ലാം നിരവധി മികച്ച പുതിയ ഫീച്ചറുകള്‍ കൂടി ലഭിക്കും.  ഹാന്‍ഡ്‌സെറ്റുകളുടെ യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ എല്ലാ പ്രശ്‌നങ്ങളും ഈ അപ്‌ഡേഷനോടെ പരിഹരിക്കപ്പെടും.

മെയില്‍ ചെക്ക് ചെയ്യാന്‍, പാട്ടുകള്‍ പ്ലേ ചെയ്യിക്കാന്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ എല്ലാമുള്ള സ്‌ക്രീന്‍ വിഡ്ജറ്റുകള്‍ ഉണ്ട് ഈ ലാപ്‌ടോപ്പില്‍.  ഒരു ശക്തമായ വോയ്‌സ് ഇന്‍പുട്ട് എഞ്ചിനോടെയാണ് ആന്‍ഡ്രോയിഡ് 4.0 വരുന്നത്. ഇതുവഴി പറഞ്ഞു കൊടുക്കുന്ന ടെക്സ്റ്റ് ടൈപ്പ് ചെയ്യപ്പെടുന്നു.

എച്ച്ടിസി ഇവോ 3ഡി, ഡിസയര്‍ എസ്, ഡിസയര്‍ എച്ച്ഡി, ഇന്‍ക്രെഡിബിള്‍ എസ് എന്നിവയ്‌ക്കെല്ലാം ഐസിഎസ് അപ്‌ഡേഷന്‍ വന്നു കൊണ്ടിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot