എച്ച്ടിസി സെന്‍സേഷനിലേക്ക് പുതിയ അപ്‌ഡേഷന്‍

By Shabnam Aarif
|
എച്ച്ടിസി സെന്‍സേഷനിലേക്ക് പുതിയ അപ്‌ഡേഷന്‍

എക്‌സ്ഡിഎ ഡിവലപേഴ്‌സ് എച്ച്ടിസി സെന്‍സേഷന്‍ സ്മാര്‍ട്ട്‌ഫോണിനായി പ്രത്യേകം പുതിയൊരു അപ്‌ഡേറ്റ് വികസിപ്പിച്ചിരിക്കുന്നു.  ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് റോം ആണ് എച്ച്ടിസി സെന്‍സേഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നത്.

ആന്‍ഡ്രോയിഡ് 4.0.1 ഉപയോഗിച്ച് പ്രത്യേതം ഡിസൈന്‍ ചെയ്്തതാണ് ഈ റോം.  എച്ച്ടിസി സെന്‍സ് 3.5 കസ്റ്റം ഇന്റര്‍ഫെയ്‌സില്‍ ഇവ ഇന്‍സ്റ്റോള്‍ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ റോമിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ബൂട്ടിംഗിന് വളരെയധികം സമയം വേണ്ടി വരുന്നു എന്നതാണ് ഈ പുതിയ റോമിനെ കുറിച്ചുള്ള പ്രധാന പരാതി.

എന്നാല്‍ ഒരു ബാറ്ററി പുള്‍ ചെയ്തതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നാണ് വിധഗ്ധര്‍ അവകാശപ്പെടുന്നത്.  എന്നാല്‍ ഈ പുതിയ റോം ഉപയോഗിച്ച അനുഭവമുള്ള ഉപയോക്താക്കളുടെ അഭിപ്രായം മറിച്ചാണ്.  ഈ പുതിയ അപ്‌ഡേഷനു ശേഷം പ്രവര്‍ത്തനക്ഷമത വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് അവരുടെ അനുഭവ സാക്ഷ്യം.

ഈ കസ്റ്റം റോം എച്ച്ടിസി സെന്‍സ് 3.5 കസ്റ്റം ഇന്റര്‍ഫെയ്‌സ് ഉപയോഗപ്പെടുത്താനാണ് കൂടുതല്‍ സാധ്യത എന്നു പറയപ്പെടുന്നുണ്ടെങ്കിലും, ഈ സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസി സെന്‍സ് 4.0 ആണ് ഉപയോഗപ്പെടുത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഔയ്രോഗികമായി ഇക്കാര്യത്തെ കുറിച്ചൊന്നും ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെങ്കിലും എച്ച്ടിസി സെന്‍സേഷനില്‍ ഈ പുതിയ ഐസ് ക്രീം സാന്‍ഡ്‌വിച്ച് റോം 2012 ആദ്യത്തില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒപ്റ്റിമൈസ്ഡ് എപികെകള്‍, സ്പീഡ് ഒപ്റ്റിമൈസേഷന്‍ സ്‌ക്രിപ്റ്റ്‌സ് എന്നിവയുടെ സാന്നിധ്യം എച്ച്ടിസി സെന്‍സേന്‍ കസ്റ്റം റോമിന്റെ പ്രത്യേകതകളില്‍ പെടുന്നു.  വലിയ എംഎംഎസ്, ഫെയ്‌സ് അണ്‍ലോക്ക്, മൂവി സ്റ്റുഡിയോ തുടങ്ങിയവയും ഈ പുതിയ അപ്‌ഡേഷന്റെ സവിശേഷതകളാണ്.

കീബോര്‍ഡ് ആനിമേഷന്‍, സ്റ്റാന്റേര്‍ഡ് ആന്‍ഡ്രോയിഡ് കീബോര്‍ഡ് എന്നിവയും പ്രത്യേകതകളില്‍ പെടുന്നു.  എച്ച്ടിസി സെന്‍സേഷനു വേണ്ടിയുള്ള ഈ ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് റോമിനെ കുറിച്ച് കൂടുതല്‍ എന്ത് അറിയണമെങ്കിലും എക്‌സ്ഡിഎ ഡിവലപേഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.

ഈ പുതിയ അപ്‌ഡേഷന്‍ ചെയ്യുന്നതിനു മുന്‍പ് സ്മാര്‍ട്ട്‌ഫോണിലെ എല്ലാ ഡാറ്റകളുടെയും ബാക്ക്അപ്പ് എടുത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.  ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനിടയ്ക്ക് ഫോണ്‍ ബ്ലോക്ക് ആവുകയോ സ്റ്റക്കായി പോവുകയോ ചെയ്താല്‍ ഈ ബാക്ക്അപ്പ് ഉപകാരപ്പെടും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X