16 എംപി ക്യാമറയുമായി എച്ച്ടിസി ടൈറ്റാന്‍

Posted By:

16 എംപി ക്യാമറയുമായി എച്ച്ടിസി ടൈറ്റാന്‍

ഡിജിറ്റല്‍ ക്യാമറയ്ക്ക് പകരം വെക്കാവുന്ന ഒരു മൊബൈല്‍ ഫോണുമായി എച്ച്ടിസി എത്തുന്നു.  എച്ച്ടിസി ടൈറ്റാന്‍ II എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ 16 മെഗാപിക്‌സല്‍ ആണ്.  ഏറെ സ്വീകാര്യത നേടിയ എച്ച്ടിസി ടൈറ്റാിന്റെ പിന്‍ഗാമിയാണ് ടൈറ്റാന്‍ II.

ലാസ് വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഈ പുതിയ ഡിജിറ്റല്‍ ക്യാമറ കം സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി അവതരിക്കപ്പെട്ടത്.  വിന്‍ഡോസ് 7 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് എച്ച്ടിസി ടൈറ്റാന്‍ പ്രവര്‍ത്തിക്കുന്നത്.  ഈ ഹാന്‍ഡ്‌സെറ്റിന്റെ ഡിസ്‌പ്ലേ 4.7 ഇഞ്ച്.

എല്‍ടിഇ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 4ജി എല്‍ടിഇ റേഡിയോ ആപ്ലിക്കേഷന്‍ ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഫീച്ചറുകള്‍:

 • 16 മെഗാപിക്‌സല്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്, ഡിജിറ്റല്‍ സൂം, ജിയോ ടാഗിംഗ്

 • ഐഎസ്ഒ കണ്‍ട്രോള്‍

 • 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • വീഡിയോ കോളിംഗ് സംവിധാനം

 • 4.7 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 16 ജിബി ഇന്റേണല്ഡ മെമ്മറി

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ 3ജി കണക്റ്റിവിറ്റി

 • വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍

 • ജിപിഎസ് ഫോണ്‍

 • എംപി3, വേവ് ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍

 • വീഡിയോ ഗെയിമുകള്‍

 • 1730 mAh ബാറ്ററി

 • നീളം 132.08 എംഎം, വീതി 68.58 എംഎം, കട്ടി 10.16 എംഎം

 • ഭാരം 147 ഗ്രാം

 • വിന്‍ഡോസ് 7 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റം

 • 1.5 ജിഗാഹെര്‍ഡ്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

 • ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസര്‍
എച്ച്ടിസി ടൈറ്റാന്റെ ഫീച്ചറുകളെല്ലാം പരിശോധിക്കുമ്പോള്‍ ഏറ്റവും ആകര്‍ഷണീയമാകുന്ന ഫീച്ചര്‍ ഇതിന്റെ 16 മെഗാപിക്‌സല്‍ ക്യാമറ തന്നെയാണ്.  ദീര്‍ഘ യാത്രകളിലും മറ്റും എപ്പോഴും മൊബൈല്‍ ഫോണിനൊപ്പം ക്യാമറയും തൂക്കി പിടിച്ചു നടക്കുക എന്നത് അസൗകര്യമായിരിക്കും.

ഒരു ഡിജിറ്റല്‍ ക്യാമറയുടെ ഉപയോഗം വെറുമൊരു ഫോണില്‍ നിന്നും ഗുണനിലവാരത്തില്‍ മാറ്റം വരുത്താതെ തന്നെ ലഭിക്കുക എന്നത് അത്ര ചെറിയ കാര്യമല്ലല്ലോ.  വെറും 147 ഗ്രാം മാത്രം ഭാരമുള്ള ഒരു ക്യാമറ സങ്കല്‍പിക്കാന്‍ സാധിക്കുമോ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot