എച്ച്ടിസിയില്‍ നിന്നും ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നു

Posted By:

എച്ച്ടിസിയില്‍ നിന്നും ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നു

എച്ച്ടിസി ക്വാഡ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ പോകുന്നു.  2012 ക്വാഡ് പ്രോസസ്സറുകളുടെ സപ്പോര്‍ട്ടോടെ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകളുടെ വര്‍ഷമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അതുകൊണ്ടു തന്നെ ഇതത്ര അപ്രതീക്ഷിതമായ വാര്‍ത്തയുമല്ല എന്നതാണ് വാസ്തവം.  സാംസംഗ്, മോട്ടറോള, എല്‍ജി എന്നീ വമ്പന്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നും ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങും എന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

എന്നും പുത്തന്‍ സാങ്കേതികവിദ്യകളും ഫീച്ചറുകളും തങ്ങളുടെ ഉല്‍പന്നങ്ങളില്‍ അവതരിപ്പിക്കുന്നതില്‍ മുന്നിലാണ് എച്ച്ടിസി.  ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ തരംഗം തുടങ്ങുന്നതിനു മുമ്പ് ആപ്പിള്‍ ഉല്‍പന്നങ്ങള്‍ മാത്രമായിരുന്നു എച്ച്

ടിസിക്ക് കാര്യമായ എതിരാളികള്‍.

നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആയിരിക്കും എച്ച്ടിസി ഈ പുതിയ ക്വാഡ് കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുക.  ഡിജിടൈം ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

എച്ച്ടിസി എഡ്ജ് മാത്രമായിരിക്കില്ല മൊബൈല്‍ വോള്‍ഡ് കോണ്‍ഗ്രസില്‍ എച്ച്ടിസിയില്‍ നിന്നും അവതിരിപ്പിക്കപ്പെടുക എന്നു പറഞ്ഞ ഡിജിടൈം വരാനിരിക്കുന്ന ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.  എച്ച്ടിസി എഡ്ജില്‍ എന്‍വിഡിയ ടെഗ്ര 3 പ്രോസസ്സര്‍ ആയിരിക്കും എന്നതാണ് ആ ഉല്‍പന്നത്തിന്റെ ആകര്‍ഷണീയത.

എന്നാല്‍ ക്വാഡ് കോര്‍ സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഏറെ ശ്രദ്ധ പിടിച്ചു പറ്റുക.

പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ എച്ച്ടിസി ഉല്‍പന്നങ്ങള്‍ക്കു ലഭിക്കുന്ന വിശ്വാസ്യത വലുതാണ്.  ഒരിക്കല്‍ പോലും ഈ വിശ്വാസ്യതയ്ക്ക് കോട്ടം പറ്റാതെ എച്ച്ടിസി ശ്രദ്ധിച്ചിട്ടും ഉണ്ട്.  മികച്ച പ്രവര്‍ത്തനക്ഷമതയുള്ള സ്മാര്‍ട്ടഫോണുകളുടെ നിര്‍മ്മാണത്തില്‍ ആണ് ഇപ്പോള്‍ എച്ച്ടിസി.

മികച്ച മതര്‍ ബോര്‍ഡ്, വേഗതയുള്ള പ്രോസസ്സറുകള്‍, മികച്ച യൂസര്‍ ഇന്റര്‍ഫെയ്‌സ് എന്നിവയോക്കെ എച്ച്ടിസി ഉല്‍പന്നങ്ങളുടെ മുഖമുദ്രയാണ്.  ഇപ്പോള്‍ എച്ച്ടിസി ക്വാഡ് കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു എന്നത് തീര്‍ച്ചയായും എച്ച്ടിസിയുടെ സ്വീകാര്യത കൂട്ടുകയേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot