Home
Mobile

ഏറെ പ്രതീക്ഷകളോടെ താങ്ങാവുന്ന വിലയിൽ HTC U12 ലൈഫ് വരുന്നു..

By Gizbot Bureau

എച്ച്ടിസിയുടെ പുതിയ സ്മാർട്ട്ഫോണായ എച്ച്ടിസി യു 12 ലൈഫ് ഓഗസ്റ്റ് 30ന് പുറത്തിറങ്ങുന്നു. വിലയുടെ കാര്യത്തിൽ നിലവിലെ കമ്പനി പോളിസികളിൽ നിന്നും വിഭിന്നമായി കുറഞ്ഞ വിലയാണ് ഇത്തവണ എച്ച്ടിസി ഇട്ടിരിക്കുന്നത് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളിലേക്ക് വരുമ്പോൾ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളും മറ്റും ചെറുതായി നമുക്ക് ഒരു രൂപം തരുന്നുണ്ട്. അതിൽ നിന്നും മികച്ച സവിശേഷതകളും ഒപ്പം മികവുറ്റ ഡിസൈനും ഫോണിനുണ്ട് എന്ന് ഉറപ്പിക്കാം.

ഏറെ പ്രതീക്ഷകളോടെ താങ്ങാവുന്ന വിലയിൽ HTC U12 ലൈഫ് വരുന്നു..

എച്ച്ടിസി U12 ലൈഫ് സവിശേഷതകൾ

എച്ച്ടിസി യു12 ലൈഫിന്റെ ഡിസ്‌പ്ലെയെ കുറിച്ച് പറയുമ്പോൾ 2.5 ഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും പ്രോസസറിന്റെ കാര്യത്തിൽ സ്നാപ്ഡ്രാഗൺ 636 ഒക്ട കോർ ചിപ്പ്സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. അഡ്നോയോ 509 ജിപിയുമായി 14nm FinFET ആർക്കിടെക്ചർ അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. ഷവോമി നോട്ട് 5 പ്രൊ, അസൂസ് സെൻഫോൺ മാക്സ് പ്രൊ M1 എന്നീ ഫോണികളിലാണ് ഈ സവിശേഷത നമ്മൾ മുമ്പ് കണ്ടിട്ടുള്ളത്.

4 ജി എൽടിഇ, വോൾട്ട് പിന്തുണ എന്നിവയുള്ള ഡ്യുവൽ സിം കാർഡ് സ്ലോട്ടും ഒപ്പം 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്ട്ടും ഫോൺ = നൽകുന്നുണ്ട്. ബ്ലൂടൂത്ത് 5.0, ഡ്യുവൽ ചാനൽ വൈഫൈ (2.4 GHz, 5.0 GHz) തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറയുടെ കാര്യത്തിൽ സ്മാർട്ട്ഫോണിൽ പിറകിലായി 16 എംപി പ്രൈമറി സെൻസർ, 5 എംപി ഡെപ്ത് സെൻസർ എന്നിവയായാണുള്ളത്. ഒപ്പം പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. മുൻക്യാമറയിൽ 13 എംപി ആണ് കമ്പനി നൽകുന്നത്. 4K വീഡിയോ റെക്കോർഡിംഗിന് പിന്തുണ നൽകുന്നുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.

ബാറ്ററിയെ കുറിച്ച് പറയുമ്പോൾ സ്മാർട്ട്ഫോണിന് 3600 എംഎഎച്ച് സീൽഡ് ലിഥിയം അയൺ ബാറ്ററിയാണുള്ളത്. അതുപോലെ അതിവേഗ ചാർജ്ജിങ് സൗകര്യവും ഫോണിലുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തിൽ എച്ച്ടിസി കസ്റ്റം സ്കിന്നോട് കൂടിയ ആൻഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിലുള്ളത്.

എച്ച്ടിസി ഡിസയർ 12, എച്ച്ടിസി ഡിസയർ 12 പ്ലസ് എന്നിവയുടെ വില വെച്ചുനോക്കുമ്പോൾ എച്ച്ടിസി യു12 ലൈഫ് 20,000 രൂപയിൽ കൂടുതൽ വിലകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ഇന്ത്യയിലില്ല ഈ പുറത്തിറക്കാൻ ചടങ്ങ് ഇപ്പോൾ നടക്കുക. എന്നാൽ വൈകാതെ തന്നെ ഇന്ത്യയിൽ എത്തുമെന്നും പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
HTC U12 Life to launch on 30th of August with a dual camera setup and Snapdragon 636 SoC.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X