എച്ച്ടിസി U12+, സാംസങ്ങ് ഗാലക്‌സി S9 നേര്‍ക്കുനേര്‍ എറ്റുമുട്ടുന്നു, കാരണങ്ങള്‍ ഇവ..!
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ വളര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഉപയോക്താക്കളുടെ മുന്‍ഗണനയില്‍ ഉണ്ടായ മാറ്റമാണ് ഇവയക്കു പ്രധാന കാരണം.

എച്ച്ടിസി യു12 പ്ലസ് ഒൗദ്യോഗികമായി പ്രഖ്യാപിച്ച കാര്യം ഏവര്‍ക്കും അറിയാമല്ലോ? എല്‍ജി ജി7 Thinq, സോണി എക്‌സ്പീരിയ Z2, ആപ്പിള്‍ ഐഫോണ്‍ X, സാംസങ്ങ് ഗാലക്‌സി എസ്9 പ്ലസ് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന എതിരാളികള്‍.
എന്നാല്‍ എച്ച്ടിസി U12+, സാംസങ്ങ് ഗാലക്‌സി S9 എന്നീ ഫോണുകള്‍ താരതമ്യം ചെയ്യാം.
വില
ഒരു സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഘടകം അതിന്റെ വിലയാണ്. എന്‍ട്രി ലെവല്‍ മോഡലായ എച്ച്ടിസി U12+ന് 799 ഡോളറാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ മോഡലായ സാംസങ്ങ് ഗാലക്‌സി S9+ന് 789 ഡോളറും. വില നിര്‍ണ്ണയത്തില്‍ ഈ രണ്ടു ഫോണുകളും ഏകദേശം ഒരു പോലെയാണ്. കൂടാതെ ഈ രണ്ട് ഫോണുകള്‍ക്കും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റാണ്. എന്നാല്‍ ഇന്ത്യയില്‍ 64,900 രൂപയ്ക്ക് ഗാലക്‌സ് എസ്9+ ന്റെ എക്‌സിനോസ് 9810 ചിപ്‌സെറ്റാണ് വില്‍ക്കുന്നത.
ഡിസൈന്‍
ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടേയും പിന്‍ വശത്ത് ഗ്ലാസ് ഡിസൈനാണ്. എന്നാല്‍ എല്‍ജി അടക്കമുളള മറ്റു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന സ്‌ക്രീനില്‍ ബോഡി റേഷ്യോ ആണ് വാഗ്ദാനം ചെയ്യുന്നത്. സാംസങ്ങിനും എച്ച്ടിസിക്കും പരമ്പാഗത ബെസലുകളാണുളളത്. പക്ഷേ, നോച്ച് ഡിസൈന്‍ തിരഞ്ഞെടുക്കുന്നതിനു പകരം ഈ സ്മാര്‍ട്ട്‌ഫോണുകള്‍ അതിന്റെ മുകള്‍ ഭാഗത്തും അടി ഭാഗത്തും മിനിമല്‍ ബെസെലുകളാണ് നല്‍കുന്നത്. IP68 ഉള്‍പ്പെടുത്തിയ ഒരു ഗ്ലാസ് ഡിസൈന്‍ ഈ രണ്ട് ഫോണുകള്‍ക്കും ഉണ്ട്. എന്നാല്‍ സാംസങ്ങില്‍ മാത്രം Qi അടിസ്ഥാനമാക്കിയ വയര്‍ലെസ് ചാര്‍ജ്ജിംഗും ഉണ്ട്. ഈ രണ്ടു മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ പ്രീമിയം വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഡിസ്‌പ്ലേ
സാംസങ്ങ് ഗാലക്‌സി S9+ന് 2960x1440px റിസൊല്യൂഷനിലെ 6.2 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷും ഉണ്ട്. എന്നാല്‍ എച്ചടിസി U12+ ന് 2880X1440px റിസൊല്യൂഷനിലെ 6 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഈ ഫോണില്‍ sRGB, DCI-P3, HDR 10 എന്നിവ പിന്തുണയ്ക്കുന്നു. ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും നേറ്റീവ് എച്ച്ഡിആര്‍ പ്ലേബാക്ക് പിന്തുണയ്ക്കുന്നു. എച്ച്ടിസി U12+ന്റെ ഐപിഎസ് എല്‍സിഡി 6 ഡിസ്‌പ്ലേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗാല്കസി S9+ന്റെ OLED ഡിസ്‌പ്ലേയാണ് മെച്ചപ്പെട്ട വര്‍ണ്ണം നല്‍കുന്നത്.
പ്രോസസര്‍, റാം, സ്‌റ്റോറേജ്
ഈ രണ്ടു ഫോണുകളും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC-യിലാണ് റണ്‍ ചെയ്യുന്നത്, കൂടാതെ 6ജിബി റാം, 64/128 ജിബി സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 400 ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഈ ഫോണിന്റെ മള്‍ട്ടിടാസ്‌കിംഗ് അല്ലെങ്കില്‍ ഗെയിമിംഗിനെ കുറിച്ചു പറയുകയാണെങ്കില്‍ ഏറ്റവും പുതിയ LPDDR4xRAM ഉും USF 2.1 സ്‌റ്റോറേജ് മേഡ്യൂളാണ് ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറകള്‍
ക്യാമറ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. ഗാലക്‌സി എസ് 9ന് 12എംപി ഡ്യുവല്‍ ക്യാമറയാണ്. അതില്‍ മികച്ച ഫോട്ടോകള്‍ ലഭ്യമാകാനായി ക്യാമറ f/1.5 അല്ലെങ്കില്‍ f/2.5 എന്നിവയിലേക്ക് മാറാന്‍ കഴിയും. എച്ച്ടിസി U12+ന് 12എംപി ആങ്കിള്‍ ലെന്‍സും 16എംപി ടെലിഫോട്ടോ ലെന്‍സുമാണ്. ഇതിന്റെ അപാര്‍ച്ചര്‍ 7/1.75 ഉും f/2.4 ഉുമാണ്. ഒരു പ്രത്യേക സൂം/ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ച് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്.
സെല്‍ഫി ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ എച്ച്ടിസി U12+ന് ഡ്യുവല്‍ 8എംപിയും ഗാലക്‌സി S9+ന് ഒരു 8എംപി ക്യാമറയുമാണ്. എസ്9 പ്ലസിന് മോണികെര്‍ (Moniker) ഓഫര്‍ ചെയ്യുന്ന സമ്മര്‍പിത ഹാര്‍ഡ്‌വയര്‍ ഉണ്ട്. എന്നാല്‍ എച്ച്ടിസി U+ന് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് അടിസ്ഥാനമാക്കിയ ഫേസ് അണ്‍ലോക്കാണുളളത്.
ബാറ്ററി/ ഒഎസ്
ഈ രണ്ടു ഫോണുകളും യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴിയുളള ഫാസ്റ്റ് ചാര്‍ജ്ജിംഗ് 3500എംഎഎച്ച് ബാറ്ററിയാണ് ഉളത്. കൂടാതെ ഗാലക്‌സി S9+ന് വേഗമേറിയ വയര്‍ലെസ് ചാര്‍ജ്ജും പിന്തുണയ്ക്കുന്നു.
ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കില്‍ ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വ്യത്യസ്ഥ കസ്റ്റം UI ഉളള ആന്‍ഡ്രോയിഡ് 8 ഓറിയോ ആണ്. ഗാലക്‌സി S9+ന് സാംസങ്ങ് എക്‌സ്പീരിയന്‍സ് UI 9 ഉും അതേ സമയം എച്ച്ടിസിക്ക് Sense UI മകളിലായും വരുന്നു.
നിഗമനം
ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം സവിശേഷതകള്‍ എല്ലാം തന്നെ ഒരു പോലെയാണ്. എന്നാല്‍ എച്ച്ടിസി U12+ന് 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും വയര്‍ലെസ് ചാര്‍ജ്ജിങ്ങും പിന്തുണയില്ല. എന്നാല്‍ ഗാലക്‌സി S9+ന് എഡ്ജ് ഫീച്ചറുകള്‍ നഷ്ടമായി. നിങ്ങള്‍ ഒരു ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണാണ് തിരയുന്നതെങ്കില്‍ ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും പ്രീമിയം സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഒരു വ്യത്യസ്ഥ കസ്റ്റം UI ആണ് ഈ ഫോണുകളുടെ പ്രധാന വ്യത്യാസം.


Click it and Unblock the Notifications








